C-and-C++/C2/Logical-Operators/Malayalam
From Script | Spoken-Tutorial
Time | Narration |
00:02 | C, C++ ലെ Logical operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം. |
00:08 | ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2 |
00:16 | Logical OR. ഉദാഹരണം expression1 or expression2 |
00:21 | Logical NOT. ഉദാഹരണം : not (Expression1) |
00:25 | ഇത് ഒരു ഉദാഹരണത്തോടെ നോക്കാം. |
00:28 | ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system. |
00:33 | ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1 |
00:39 | logical operatorsന്റെ ആമുഖത്തോടെ തുടങ്ങാം. |
00:43 | C യിലും C++ലും 0 അല്ലാത്ത മൂല്യങ്ങൾ true ആണ്. |
00:48 | പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു. |
00:50 | പൂജ്യം falseനെ സൂചിപ്പിക്കുന്നു. |
00:53 | logical operators ഉപയോഗിക്കുന്ന expressions, trueന് ഒന്നും falseന് പൂജ്യവും return ചെയ്യുന്നു. |
00:58 | ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം. |
01:03 | logical operators in C എന്ന പ്രോഗ്രാം ഇതാണ്. |
01:08 | മെയിൻ ബ്ലോക്കിനുള്ളിൽ |
01:10 | ഈ സ്റ്റേറ്റ്മെന്റ്, a, b, c വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു. |
01:16 | a, b, cക്ക് മൂല്യങ്ങൾ നല്കാൻ ഈ printf സ്റ്റേറ്റ്മെന്റ് യുസറിനോട് ആവശ്യപ്പെടുന്നു. |
01:21 | a, b ,' c വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു. |
01:28 | ഇതിൽ വലുത് കണ്ടെത്തുന്നതിനായി aയുടെ മൂല്യം bയും cയുമായി താരതമ്യം ചെയ്യുന്നു. |
01:33 | ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ logical AND operator ഉപയോഗിക്കുന്നു. |
01:38 | logical AND true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം. |
01:43 | ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോധിക്കുന്നില്ല. |
01:49 | അതായത് (a>b) ശരിയാണെങ്കിൽ മാത്രമേ (a>c) എന്ന expression പരിശോധിക്കുന്നുള്ളൂ. |
01:56 | a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോധിക്കുന്നില്ല. |
02:02 | നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02:07 | അടുത്തതായി (b>c) പരിശോധിക്കുന്നു. |
02:10 | കണ്‍ഡിഷൻ ശരിയാണെങ്കിൽ, b is greatest എന്ന് സ്ക്രീനിൽ കാണിക്കുന്നു. |
02:16 | അങ്ങനെയല്ലെങ്കിൽ, c is greatest എന്ന് കാണിക്കുന്നു. |
02:21 | ഇപ്പോൾ logical OR operator നോക്കാം. |
02:24 | ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, logical OR , “true” return ചെയ്യുന്നു. |
02:30 | ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോധിക്കുന്നില്ല. |
02:35 | അതായത്, a == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോധിക്കുന്നില്ല. |
02:43 | a, b, cലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു. |
02:49 | പ്രോഗ്രാമിന്റെ അവസാന ഭാഗത്ത് return 0 അടയ്ക്കുന്ന curly ബ്രാക്കറ്റ്. |
02:54 | പ്രോഗ്രാം സേവ് ചെയ്യാം. |
02:57 | .c എന്ന എക്സ്റ്റ്ൻഷനോടെ സേവ് ചെയ്യുക. |
03:00 | ഞാനെന്റെ ഫയൽ logical.c എന്ന് സേവ് ചെയ്തു. |
03:03 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
03:08 | കോഡ് കംപൈൽ ചെയ്യാൻ gcc space logical dot c space minus o space log ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
03:23 | എക്സിക്യൂട്ടിനായി ./log ടൈപ്പ് ചെയ്യുക. |
03:27 | എന്റർ പ്രസ് ചെയ്യുക. |
03:29 | 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
03:39 | ഔട്ട്പുട്ട് ഇങ്ങനെ കാണുന്നു, |
03:42 | c is greatest. |
03:45 | The product of a, b and c is zero. |
03:50 | വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
03:55 | അതേ പ്രോഗ്രാം C++ൽ എഴുതാം. |
03:59 | ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക. |
04:03 | ഇവിടെ കോഡ് C++ലാണ്. |
04:06 | അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം. |
04:11 | ഹെഡർ ഫയൽ വ്യത്യസ്തമാണ്. |
04:14 | Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു. |
04:18 | ഇൻപുട്ട് ഔട്ട്പുട്ട് സ്റ്റേറ്റ്മെന്റുകളും വ്യതാസം ആണ്. |
04:21 | operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. |
04:25 | സേവ് ക്ലിക്ക് ചെയ്യുക. |
04:27 | .cpp എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക. |
04:31 | Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക. |
04:36 | പ്രോഗ്രാം കംപൈൽ ചെയ്യാൻ g++ logical.cpp space minus o space log1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക. |
04:49 | എക്സിക്യൂട്ടിനായി ./log1 ടൈപ്പ് ചെയ്യുക. |
04:53 | എന്റർ പ്രസ് ചെയ്യുക. |
04:56 | 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു. |
05:02 | ഔട്ട്പുട്ട്, C പ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു. |
05:05 | വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക. |
05:10 | നമുക്ക് സംഭവിക്കുന്ന ഒരു എറർ കാണാം. |
05:12 | എഡിറ്ററിലേക്ക് പോകാം. |
05:16 | ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക. |
05:20 | ഇവ നീക്കം ചെയ്യുക. |
05:26 | എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക. |
05:30 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
05:32 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
05:38 | ഈ എറർ കാണാം, |
05:41 | Expected identifier before '(' token. |
05:45 | ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്. |
05:48 | AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു. |
05:53 | പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം. |
05:57 | ഇവിടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ. |
06:04 | സേവ് ക്ലിക്ക് ചെയ്യുക. |
06:06 | ടെർമിനലിലേക്ക് തിരിച്ചു വരിക. |
06:09 | നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക. |
06:14 | ഇതിപ്പോൾ പ്രവർത്തിക്കുന്നു. |
06:22 | ചുരുക്കത്തിൽ |
06:24 | ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച്, ഉദാഹരണം : ((a > b) && (a > c)) |
06:32 | Logical OR
ഉദാഹരണം : (a == 0 || b == 0 || c == 0) |
06:39 | അസൈന്മെന്റ് |
06:41 | യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക. |
06:44 | ഈ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് NOT operator ഉപയോഗിച്ച് പരിശോധിക്കുക. സൂചന : (a != b) |
06:54 | ഇവിടെ ലഭ്യമായ വീഡിയോ കാണുക. |
06:57 | ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു. |
06:59 | നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്. |
07:03 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ് ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു. |
07:07 | ഓണ്‍ലൈന്‍ ടെസ്റ്റ് പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. |
07:11 | കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക. |
07:18 | സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്. |
07:21 | ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന് ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ". |
07:27 | ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. |
07:37 | ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി. |