Java/C2/Strings/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time' Narration
00:01 Javaയിലെ Strings എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:05 ഇവിടെ പഠിക്കുന്നത്,
00:08 strings സൃഷ്ടിക്കുന്നത്, strings ചേർക്കുന്നത്, lower caseലേക്കും upper caseലേക്കും മാറ്റുന്നത് പോലുള്ള അടിസ്ഥാന string operations.
00:18 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu 11.10, JDK 1.6, Eclipse 3.7

00:26 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി javaയിലെ data typesനെ കുറിച്ച് അറിഞ്ഞിരിക്കണം.
00:32 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:40 Javaയിലെ string എന്നത് charactersന്റെ ഒരു കൂട്ടമാണ്.
00:44 Stringsനെ കുറിച്ച് മനസിലാക്കുന്നതിന്‌ മുൻപ് character datatype എന്താണെന്ന് നോക്കാം.
00:50 ഇപ്പോൾ eclipseലേക്ക് പോകാം.
00:55 ഇവിടെ eclipse IDEഉം ബാക്കിയുള്ള കോഡിന് വേണ്ടിയുള്ള ഘടനയും ഉണ്ട്.
01:00 StringDemo class സൃഷ്ടിച്ച് അതിൽ main method ചേർത്തിട്ടുണ്ട്.
01:07 main methodനുള്ളിൽ ടൈപ്പ് ചെയ്യുക, char star equal to സിംഗിൾ quotesനുള്ളിൽ asrteicks.
01:19 ഈ സ്റ്റേറ്റ്മെന്റ് char typeലുള്ള star എന്ന വേരിയബിൾ സൃഷ്ടിക്കുന്നു.
01:25 ഇതിന് ഒരു character മാത്രമേ സ്റ്റോർ ചെയ്യാൻ കഴിയുകയുള്ളൂ.
01:28 കുറച്ച് charcters ചേർത്ത് ഒരു വാക്ക് പ്രിന്റ്‌ ചെയ്യാം.
01:33 Char ലൈൻ നീക്കം ചെയ്തതിന് ശേഷം ടൈപ്പ് ചെയ്യുക,
01:36 char c1 equal to സിംഗിൾ quotesനുള്ളിൽ c
01:43 char c2 equal to സിംഗിൾ quotesനുള്ളിൽ a
01:49 char c3 equal to സിംഗിൾ quotesനുള്ളിൽ r
01:55 car എന്ന വാക്കിന് വേണ്ടി മൂന്ന് characters സൃഷ്ടിച്ചിട്ടുണ്ട്.
01:59 ഈ വാക്ക് പ്രിന്റ്‌ ചെയ്യാനായി ഇവ ഉപയോഗിക്കാം.
02:02 ടൈപ്പ് ചെയ്യുക,
02:04 System.out.print(c1);
02:12 System.out.print(c2);
02:22 System.out.print(c3);
02:31 printlnന് പകരം print ഉപയോഗിച്ചത് ശ്രദ്ധിക്കുക. ഇത് എല്ലാ charactersഉം ഒരു വരിയിൽ പ്രിന്റ്‌ ചെയ്യുന്നതിന് വേണ്ടിയാണ്.
02:39 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:43 ഔട്ട്‌പുട്ട് പ്രതീക്ഷിച്ച പോലെയാണെന്ന് കാണാം.
02:46 ഈ രീതിയിൽ ഒരു വാക്ക് പ്രിന്റ്‌ ചെയ്യാൻ മാത്രമേ പറ്റുകയുള്ളൂ, സൃഷ്ടിക്കാൻ പറ്റില്ല.
02:50 ഒരു വാക്ക് സൃഷ്ടിക്കുന്നതിനായി String ഡേറ്റ ടൈപ്പ് ഉപയോഗിക്കുന്നു.
02:54 ഇത് ശ്രമിച്ച് നോക്കാം.
02:57 main methodനുള്ളിലുള്ളതെല്ലാം നീക്കം ചെയ്തിട്ട് ടൈപ്പ് ചെയ്യുക.
03:03 String greet equal to Hello Learner :
03:16 ശ്രദ്ധിക്കുക, Stringലെ S uppercaseൽ ആണ്.
03:19 delimiters ആയി സിംഗിൾ quotesന് പകരം ഡബിൾ quotes ഉപയോഗിക്കുന്നു.
03:25 ഈ സ്റ്റേറ്റ്മെന്റ്, String ടൈപ്പിലുള്ള greet എന്ന വേരിയബിൾ സൃഷ്ടിക്കുന്നു.
03:31 ഇപ്പോൾ ഈ സന്ദേശം പ്രിന്റ്‌ ചെയ്യട്ടെ.
03:33 System.out.println(greet);
03:44 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:51 സന്ദേശം വേരിയബിളിൽ സ്റ്റോർ ചെയ്യുന്നതും പ്രിന്റ്‌ ചെയ്യുന്നതും കാണാം.
03:57 Javaയിൽ strings കൂട്ടി ചേർക്കാനും കഴിയും.
04:00 ഇതെങ്ങനെയാണെന്ന് നോക്കാം.
04:04 ഈ സന്ദേശത്തിൽ നിന്ന് Learner നീക്കം ചെയ്യുന്നു.
04:08 പേര് മറ്റൊരു വേരിയബിളിൽ സ്റ്റോർ ചെയ്യാം.
04:14 String name equal to “Java”;
04:22 സന്ദേശം ഉണ്ടാക്കുവാനായി ഈ strings കൂട്ടി ചേർക്കാം.
04:28 String msg equal togreet plus name ;
04:42 പ്രിന്റ്‌ സ്റ്റേറ്റ്മെന്റിലെ “greet” ന് പകരം “msg” ഉപയോഗിക്കുക..println(msg).. ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:56 ഔട്ട്‌പുട്ട് അഭിവാദ്യവും പേരും ഉൾകൊള്ളുന്നത് കാണാം.
05:00 പക്ഷേ ഇവിടെ അവയെ വേർതിരിക്കാൻ സ്പേസ് കാണുന്നില്ല.
05:02 അതിനാൽ ഒരു സ്പേസ് characterസൃഷ്ടിക്കാം.
05:08 char SPACE equal to സിംഗിൾ quotes ൽ space
05:17 വ്യക്തമാക്കുന്നതിന് വേണ്ടി, വേരിയബിളിന്റെ പേരിനായി വലിയ അക്ഷരങ്ങൾ ആണ് ഉപയോഗിച്ചത്.
05:23 നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മാറ്റങ്ങൾ വരുത്താം.
05:26 ഇപ്പോൾ സന്ദേശത്തിൽ സ്പേസ് ചേർക്കാം.
05:29 greet plus SPACE plus name
05:36 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യാം.
05:40 ഇപ്പോൾ ഔട്ട്പുട്ട് വ്യക്തവും പ്രതീക്ഷിച്ചത് പോലെയുമാണ്.
05:45 ചില string operations പരിശോധിക്കാം.
05:50 “Hello”, “java” എന്നീ വാക്കുകളിലെ ചില അക്ഷരങ്ങൾ uppercaseലേക്ക് മാറ്റുന്നു.
06:05 പലപ്പോഴും, users ഇൻപുട്ട് നൽകുമ്പോൾ ഇത് പോലെ mixed caseലുള്ള മൂല്യങ്ങൾ ഉണ്ടാകാറുണ്ട്.
06:11 ഔട്ട്‌പുട്ട് കാണാനായി ഫയൽ റണ്‍ ചെയ്യാം.
06:18 ഔട്ട്പുട്ടിന് വൃത്തിയില്ല എന്ന് കാണാം.
06:22 ഇൻപുട്ട് വൃത്തിയാക്കാനായി string method ഉപയോഗിക്കാം.
06:27 ടൈപ്പ് ചെയ്യുക, greet equal to greet.toLowerCase();
06:41 ഈ സ്റ്റേറ്റ്മെന്റ് string, greetലെ ഓരോ character ഉം lowercaseലേക്ക് മാറ്റുന്നു.
06:47 name equal to name.toUpperCase();
06:58 ഈ സ്റ്റേറ്റ്മെന്റ് string, nameലെ ഓരോ characterഉം uppercaseലേക്ക് മാറ്റുന്നു.
07:03 ഫയൽ സേവ് ചെയ്ത് റണ്‍ ചെയ്യുക.
07:08 String methods ഉപയോഗിച്ചപ്പോൾ ഔട്ട്‌പുട്ടിന് വൃത്തി വന്നത് കാണാം.
07:13 ഇങ്ങനെയാണ് string സൃഷ്ടിക്കുന്നതും string operations നടത്തുന്നതും.
07:18 വേറെയും string methods ഉണ്ട്.
07:19 കൂടുതൽ പ്രയാസമുള്ള തലങ്ങളിലേക്ക് പോകുമ്പോൾ നമുക്ക് അവ പരിശോധിക്കാം.
07:26 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
07:29 ഇവിടെ പഠിച്ചത്,
07:31 strings സൃഷ്ടിക്കുന്നത്, strings കൂട്ടി ചേർക്കുന്നത്.
07:33 lower caseലേക്കും upper caseലേക്കും മാറ്റുന്നത് പോലുള്ള string operations.
07:39 ഒരു അസ്സൈന്മെന്റ്,
07:41 Javaയിലെ stringsന്റെ concat methodനെ കുറിച്ച് വായിക്കുക- strings കൂട്ടി ചേർക്കുന്നതിൽ നിന്നും ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുക.
07:50 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
07:55 *ഇത് സ്പോകെന്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
07:58 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
08:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം
08:05 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
08:07 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
08:17 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
08:21 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
08:28 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
08:33 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan