Java/C2/Relational-Operations/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:01 Javaയിലെ Relational Operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:07 ഇവിടെ പഠിക്കുന്നത്,
00:09 boolean data type Relational operators
00:12 Relational operators ഉപയോഗിച്ച് ഡേറ്റ താരതമ്യം ചെയ്യുന്നത്.
00:17 ഇതിനായി ഉപയോഗിക്കുന്നത്,

Ubuntu 11.10

JDK 1.6

Eclipse 3.7

00:26 ഈ ട്യൂട്ടോറിയൽ പിന്തുടരുന്നതിനായി, Javaയിലെ ഡേറ്റ ടൈപ്പുകളെ കുറിച്ച് അറിഞ്ഞിരിക്കണം.
00:31 അറിയില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ട്യൂട്ടോറിയലിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
00:39 കണ്‍ഡിഷനുകൾ പരിശോധിക്കുന്നതിനായി relational operators ഉപയോഗിക്കുന്നു.
00:43 ഇതിന്റെ ഔട്ട്‌പുട്ട് boolean ഡേറ്റ ടൈപ്പിലുള്ളതായിരിക്കും.
00:48 boolean ഡേറ്റ ടൈപ്പിന്റെ size 1 bit ആണ്.
00:51 ഇതിന് രണ്ട് മൂല്യങ്ങൾ മാത്രമാണുള്ളത്.
00:54 True അല്ലെങ്കിൽ False.
00:56 കണ്‍ഡിഷൻ ശരിയാകുമ്പോൾ ഔട്ട്‌പുട്ട് True ആയിരിക്കും.
00:59 കണ്‍ഡിഷൻ ശരിയല്ലെങ്കിൽ ഔട്ട്‌പുട്ട് False ആയിരിക്കും.
01:06 ലഭ്യമായ relational operators ഇവയാണ്,
01:10 * greater than
01:12 * less than equal to
00:14 * greater than or equal to, less than or equal to
01:17 * not equal to
01:19 ഓരോന്നും വിശദമായി പരിശോധിക്കാം.
01:22 Eclipseലേക്ക് പോകാം.
01:27 ഇവിടെ നമുക്ക് Eclipse IDE ഉം ബാക്കിയുള്ള കോഡിന് ആവശ്യമുള്ള ഘടനയും ഉണ്ട്.
01:33 BooleanDemo എന്ന ക്ളാസ് സൃഷ്ടിച്ച്‌ അതിൽ Main method ചേർത്തിട്ടുണ്ട്.
01:38 കുറച്ച് വരികൾ ഇവിടെ ചേർക്കുന്നു.
01:41 ടൈപ്പ് ചെയ്യുക boolean b ;
01:47 കീ വേർഡ്‌ boolean, variable bയെ boolean ഡേറ്റ ടൈപ്പ് ആയി ഡിക്ളയർ ചെയ്യുന്നു.
01:53 കണ്‍ഡിഷൻ പരിശോധിച്ചതിന്റെ റിസൾട്ട്‌ bൽ സ്റ്റോർ ചെയ്യുന്നു.
01:58 Weight എന്ന വേരിയബിൾ ഡിക്ളയർ ചെയ്തതിന് ശേഷം അത് ഉപയോഗിച്ച് ഒരു കണ്‍ഡിഷൻ പരിശോധിക്കുന്നു.
02:05 int weight equal to 45;
02:13 weightന്റെ മൂല്യം 40നെക്കാൾ വലുതാണോ എന്ന് പരിശോധിക്കുന്നു.
02:18 b equal to weight greater than 40;
02:28 ഈ സ്റ്റേറ്റ്മെന്റ് വേരിയബിളിന്റെ മൂല്യം 40നെക്കാൾ വലുതാണോ എന്ന് പരിശോധിച്ച് അതിന്റെ ഫലം bൽ സ്റ്റോർ ചെയ്യുന്നു.
02:37 bയുടെ മൂല്യം പ്രിന്റ്‌ ചെയ്യാം.
02:41 System dot out dot println(b);
02:49 സേവ് ചെയ്ത് റണ്‍ ചെയ്യുക.
02:59 ഔട്ട്‌പുട്ട് True ആണെന്ന് കാണാം.
03:02 മൂല്യം 40നെക്കാൾ ചെറുതാണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
03:07 weight, 30 ആക്കുക.
03:12 സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:20 പ്രതീക്ഷിച്ച പോലെ ഔട്ട്‌പുട്ട് False ആണെന്ന് കാണാം.
03:24 അതായത്, ഒരു മൂല്യം മറ്റൊന്നിനേക്കാൾ വലുതാണോ എന്ന് പരിശോധിക്കുവാൻ greater than ചിഹ്നം ഉപയോഗിക്കുന്നു.
03:30 ഇത് പോലെ, ഒരു മൂല്യം മറ്റൊന്നിനേക്കാൾ ചെറുതാണോ എന്ന് അറിയുവാൻ less than ചിഹ്നം ഉപയോഗിക്കുന്നു.
03:37 greater than ചിഹ്നത്തെ less than ആക്കാം.
03:43 അതായത്, weightന്റെ മൂല്യം 40നെക്കാൾ ചെറുതാണോ എന്ന് പരിശോധിക്കുന്നു.
03:48 സേവ് ചെയ്ത് റണ്‍ ചെയ്യുക.
03:56 പ്രതീക്ഷിച്ച പോലെ ഔട്ട്‌പുട്ട് True ആണെന്ന് കാണാം.
04:01 weightന്റെ മൂല്യം 45 ആക്കിയതിന് ശേഷം ഔട്ട്‌പുട്ട് നോക്കാം.
04:09 സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:16 weight 40നെക്കാൾ ചെറുതാണ് എന്ന കണ്‍ഡിഷൻ ശരിയല്ലാത്തതിനാൽ, നമുക്ക് False കിട്ടുന്നത് കാണാം.
04:25 ഒരു മൂല്യം മറ്റൊന്നിന് സമമാണോ എന്ന് പരിശോധിക്കുന്നത് നോക്കാം.
04:31 അതിനായി രണ്ട് equal to ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.
04:35 less than ചിഹ്നം മാറ്റി double equal to ചിഹ്നം ഉപയോഗിക്കുക.
04:41 സേവ് ചെയ്ത് റണ്‍ ചെയ്യുക.
04:48 ഔട്ട്‌പുട്ട് False ആണ്. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമമല്ല.
04:55 ഇപ്പോൾ weight 40 ആക്കിയിട്ട് ഔട്ട്‌പുട്ട് നോക്കാം.
05:01 സേവ് ചെയ്ത് റണ്‍ ചെയ്യുക.
05:08 ഔട്ട്‌പുട്ട് True ആണെന്ന് കാണാം.
05:12 അതായത്, സമാന്തരത പരിശോധിക്കുന്നതിന് ഇരട്ട equal to ഉപയോഗിക്കുന്നു.
05:16 ഇത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവിടെ പലപ്പോഴും ഒറ്റ equal to ചിഹ്നം തെറ്റായി ഉപയോഗിക്കാറുണ്ട്.
05:22 അത് അനാവശ്യമായ എററിന് കാരണമാകുന്നു.
05:26 ഇപ്പോൾ ചെറുതോ സമമോ ആണോ എന്ന് പരിശോധിക്കുന്നത് നോക്കാം.
05:30 ഇതിനായി less than ചിഹ്നത്തെ പിന്തുടർന്ന് ഒരു equal to ചിഹ്നം കൊടുക്കുന്നു.
05:35 double equal to നെ less than equal to ആക്കുക.
05:42 സേവ് ചെയ്ത് റണ്‍ ചെയ്യുക.
05:50 ഔട്ട്‌പുട്ട് പ്രതീക്ഷിച്ചത് പോലെ True ആണ്.
05:53 weightന്റെ മൂല്യത്തിൽ മാറ്റം വരുത്തി ചെറുതാണോ എന്ന പരിശോധന നടക്കുന്നുണ്ടോ എന്ന് നോക്കാം.
05:59 40നെ 30 ആക്കാം.
06:04 സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:14 weight 40 അല്ലെങ്കിലും ഔട്ട്‌പുട്ട് True കിട്ടുന്നു. എന്തെന്നാൽ അത് 40നെക്കാൾ ചെറുതാണ്.
06:22 weightന്റെ മൂല്യം 40നെക്കാൾ വലുതാണെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കാം.
06:27 50 കൊടുത്ത് സേവ് ചെയ്ത് റണ്‍ ചെയ്യുക.
06:39 ഔട്ട്‌പുട്ട് False ആണെന്ന് കാണാം. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമവും അല്ല 40നെക്കാൾ ചെറുതും അല്ല.
06:48 അത് പോലെ greater than ചിഹ്നത്തെ പിന്തുടർന്നുള്ള equal to ചിഹ്നം വലുതോ സമമോ അണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു.
06:55 ഇത് ശ്രമിച്ച് നോക്കാം.
06:57 less than equal to മാറ്റി greater than equal to ആക്കുക.
07:04 സേവ് ചെയ്ത് റണ്‍ ചെയ്യുക.
07:10 weight 40 നെക്കാൾ വലുതായതിനാൽ ഔട്ട്‌പുട്ട് true ആണെന്ന് കാണാം.
07:16 weightന് 40 നെക്കാൾ കുറഞ്ഞ ഒരു മൂല്യം, 30 നൽകാം.
07:25 സേവ് ചെയ്ത് റണ്‍ ചെയ്യുക.
07:32 നമുക്ക് false കിട്ടുന്നു. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമമോ അതിനെക്കാൾ വലുതോ അല്ല.
07:39 അടുത്തതായി ഒന്ന് മറ്റൊന്നിനോട് സമമല്ല എന്ന് പരിശോധിക്കുന്നത് നോക്കാം.
07:46 ഇതിനായി equal to ചിഹ്നത്തിന് മുൻപ് exclamation mark കൊടുക്കുന്നു.
07:53 greater thanന് പകരം exclamation കൊടുക്കുക.
07:59 ഈ സ്റ്റേറ്റ്മെന്റ് weight 40ന് സമമല്ലയോ എന്ന് പരിശോധിചിട്ട് ഫലം bൽ സ്റ്റോർ ചെയ്യാൻ ആവശ്യപ്പെടുന്നു.
08:08 സേവ് ചെയ്ത് റണ്‍ ചെയ്യുക.
08:16 ഔട്ട്‌പുട്ട് true ആണ്. എന്തെന്നാൽ weightന്റെ മൂല്യം 40ന് സമമല്ല.
08:23 Weight 40 ആക്കിയിട്ട് ഔട്ട്‌പുട്ട് നോക്കാം.
08:28 30നെ 40 ആക്കുക.
08:31 സേവ് ചെയ്യുക. റണ്‍ ചെയ്യുക.
08:38 Weight 40ന് സമമല്ല എന്ന കണ്‍ഡിഷൻ തെറ്റായതിനാൽ false കിട്ടുന്നു.
08:45 Not equal to കണ്‍ഡിഷൻ equal to കണ്‍ഡിഷന് നേരെ വിപരീതം ആണ്.
08:50 ഇങ്ങനെയാണ് Javaയിലെ വിവിധ relational operators ഡേറ്റയെ താരതമ്യം ചെയ്യുന്നത്.
08:58 ഇതോടെ ട്യൂട്ടോറിയലിന്റെ അവസാന ഭാഗത്ത്‌ എത്തിയിരിക്കുന്നു.
09:01 ഇവിടെ പഠിച്ചത്, boolean data type
09:06 relational operators
09:08 രണ്ട് മൂല്യങ്ങൾ relational operators ഉപയോഗിച്ച് താരതമ്യം ചെയ്യുന്നത്.
09:13 ഒരു അസ്സൈൻമെന്റ്, ഇവിടെ കാണിച്ചിട്ടുള്ള രണ്ട് expressions ഒരേ തരത്തിലുള്ളതാണോ എന്ന് കണ്ട് പിടിക്കുക.
09:23 സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി, ഇവിടെ ലഭ്യമായ വീഡിയോ കാണുക.
09:28 ഇത് സ്പോകെന്‍ ട്യൂട്ടോറിയൽ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
09:31 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
09:36 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം,
09:38 സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
09:40 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.
09: 50 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
09:54 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
10:00 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
10:05 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, Pratik kamble