GIMP/C2/Using-Layers-Healing-Cloning-Tools/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:21 Meet the GIMP എന്ന വിഷയത്തിലുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്കു സ്വാഗതം.
00:25 കഴിഞ്ഞ ട്യൂട്ടോറിയലിൽ ഞാൻ നിങ്ങൾക്ക് തന്നിട്ടുള്ള ഇമേജ് ആണിത്
00:30 ഇതിൽ എനിക്ക് ഈ ഷിപ്പിനെ ഒന്ന് കൂടി ഡാർക്ക് ആക്കണം
00:34 അതിനുള്ള ഏറ്റവും നല്ല വഴി Layersൻറ്റെ ഉപയോഗം ആണ്
00:40 അതുകൊണ്ടു, ഞാൻ ഇമേജിൽ ഷിപ്പ് എവിടെയാണോ ഉള്ളത് അവിടേക്ക് സൂം ചെയ്യുന്നു.
00:52 ഞാൻ New Layer എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഒരു പുതിയ ലെയറിനെ കൂട്ടിച്ചേർക്കുന്നു.
01:01 ഈ ലെയറിനെ ഞാൻ ഷിപ്പ് എന്ന് പേരിടുന്നു കൂടാതെ Layer Fill Type ആയി Transparency യെ തിരഞ്ഞെടുക്കുന്നു.
01:11 അടുത്ത സ്റ്റെപ് മൂന്ന് കളറുകളുടെയും ലൂമിനോസിറ്റി കുറയ്ക്കുന്നതാണ് കൂടാതെ ഈ പ്രാവശ്യം എനിക്ക് Multiply മോഡ് ഉപയോഗിക്കേണ്ടതായുണ്ട്.
01:22 ഞാൻ മറ്റു കളറുകളുമായി മൾട്ടിപ്ലൈ ചെയ്യുന്നതിനായി ഗ്രേ കളറാണ് ഉപയോഗിക്കുന്നത് കാരണം ഇത് ഇമേജിലെ ഷിപ്പിനെ കൂടുതൽ ഡാർക്ക് ആക്കാൻ സഹായിക്കുന്നു.
01:34 അതുകൊണ്ടു ഞാൻ കളർ സെലെക്ഷൻ മോഡിലേക്ക് പോകുന്നു കൂടാതെ സ്ലൈഡർ താഴോട്ടു വലിച്ചു എനിക്ക് ഒരു നല്ല ഗ്രേ കളർ കിട്ടുന്നത് വരെ ഗ്രേ കളറിൻറ്റെ മൂല്യത്തെ കുറക്കുന്നു.
01:52 ഇനി, ഈ ഗ്രേ കളറിനെ ഇമേജിലേക്കു വലിക്കുന്നു അപ്പോൾ നമ്മുക്ക് കൂടുതൽ ഡാർക്കായ ഇമേജും ഒരു ഡാർക്ക് ഷിപ്പും ലഭിക്കുന്നു.
02:02 Layers ഡയലോഗിലേക്കു തിരിച്ചു വരുക, ഇവിടെ എനിക്ക് ഗ്രേ കളറിൻറ്റെ ഇൻറ്റെൻസിറ്റിയെ ഒപാസിറ്റി സ്ലൈഡർ ഉപയോഗിച്ച് നിയന്ത്രിക്കാം കൂടാതെ ഗ്രേ ലെയറിനെ ഓൺ ഉം ഓഫും ആക്കാം.
02:18 ലെയറിൻറ്റെ എഫക്ട് മുഴുവൻ ഇമേജിലും ഉപയോഗിച്ചിരിക്കുന്നു പക്ഷെ എനിക്കതു ഷിപ്പിൻറ്റെ ഏരിയയിൽ മാത്രം മതി.
02:28 അതിനായി ഞാൻ ലെയർ മാസ്ക് ഉപയോഗിക്കുന്നു.
02:31 ലെയർ എവിടെയൊക്കെയാണോ കാണേണ്ടത് കാണാതിരിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ലെയർ മാസ്ക് ആണ്.
02:38 ഞാൻ ഷിപ്പ് എന്ന ലെയറിൽ പോയി അതിൽ റൈറ്റ് ക്ലിക്ക് ചെയ്യുന്നു.എന്നിട്ടു Add Layer Mask എന്ന ഓപ്ഷൻ സെലക്ട് ചെയ്യുന്നു കൂടാതെ Initialize Layer Maskഇൽ Black എന്നും സെലക്ട് ചെയ്യുന്നു കാരണം ബ്ലാക്ക് ലെയറുകളെ ഒളിപ്പിക്കാനും വൈറ്റ് ലെയറുകളെ കാണിക്കാനും സഹായിക്കുന്നു.
02:58 ഈ ബാക്കിയുള്ള ഓപ്ഷനുകൾ ഞാൻ ഭാവി ട്യൂട്ടോറിയലുകളിൽ വിശദീകരിക്കാം. ഇനി Addഇൽ ക്ലിക്ക് ചെയ്യുക
03:08 ലെയറിനു ഒരു മാറ്റവും ഇല്ലെന്നു നിങ്ങൾക്ക് കാണാം.
03:11 എനിക്ക് ലെയറിനെ ഓണും ഓഫും ആക്കാം, പക്ഷെ layer mask ചേർത്താൽ അതിനു എഫക്ട് ഇല്ല.
03:18 എനിക്ക് ലെയർ മാസ്കിൽ പെയിൻറ് ചെയ്യുകയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും എഡിറ്റ് റ്റൂളുകൾ ഉപയോഗിക്കുകയോ ചെയ്യാം.
03:24 ഞാൻ പെയിൻറ് ചെയ്യുകയോ ഈ റ്റൂൾസ് ഉപയോഗിക്കുകയോ ചെയുമ്പോൾ അതിൻറ്റെ എഫക്ട് ഈ ഇമേജിൽ കാണാം.
03:31 ഇമേജിൽ പെയിൻറ് ചെയ്യാനായി ഞാൻ ഫോർഗ്രൗണ്ട് കളറായി വൈറ്റും ബാക്ക്ഗ്രൗണ്ട് കളറായി ബ്ലാക്കും ഉപയോഗിക്കുന്നു.
03:41 ഞാൻ Brush റ്റൂളിൽ ക്ലിക്ക് ചെയ്തു. ഡയലോഗ് ഓപ്ഷനിൽ പോകുന്നു, കൂടാതെ Circleഇൽ 19 പിക്സല്സ് ഉള്ള ബ്രഷിനെ തിരഞ്ഞെടുക്കുന്നു
03:54 ഞാൻ വീണ്ടും Layers ഡയലോഗിൽ പോയി ലെയർ മാസ്ക് സെലക്ട് ചെയ്തിട്ടുണ്ടോ എന്ന് നോക്കുന്നു കാരണം എനിക്ക് ലെയർ അല്ല ലെയർ മാസ്ക് ആണ് പെയിൻറ് ചെയ്യേണ്ടത്.
04:06 ഞാൻ നിങ്ങൾക്ക് അതിൻറ്റെ എഫക്ട് കാണിച്ചു തരാം.
04:09 ഞാൻ ലെയർ മോഡിനെ Normalലെയർ മോഡ് ആക്കുന്നു. ഇമേജിലെ ഫോർ ലെയർ ഇൻവിസിബിൾ ആണെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും.
04:18 ഞാൻ ഇവിടെയുള്ള ഈ ബ്രഷ് സെലക്ട് ചെയ്യുന്നു, എന്നിട്ടു ഷിപ്പിൻറ്റെ ഭാഗത്തു പെയിൻറ് ചെയ്യുന്നു കൂടാതെ ഒരു ഗ്രേ ലെയർ തെളിഞ്ഞു വരുന്നതായി കാണാം.
04:30 ഇനി ഞാൻ ലെയർ സെലക്ട് ചെയ്തു പെയിൻറ് ചെമ്പോൾ അത് വൈറ്റ് കളറാണ്‌ അല്ലാതെ ഗ്രേ അല്ല.
04:41 ഞാൻ ഇനി ലെയർ മാസ്ക് സെലക്ട് ചെയ്യുന്നു കൂടാതെ 'x' കീ അമർത്തി ഫോർഗ്രൗണ്ട് കളർ മാറ്റി ബ്ലാക്ക് ആക്കുകയും ബാക്ക്ഗ്രൗണ്ട് കളർ വൈറ്റ് ആക്കുകയും ചെയ്യാം.
04:51 കൂടാതെ ഞാൻ ലെയർ മാസ്കിൽ വൈറ്റ് കളർ പെയിൻറ് ചെയ്യാൻ തുടങ്ങുന്നു.
04:55 പക്ഷെ ബ്ലാക്ക് കളർ കാരണം ഇമേജ് കാണാൻ കഴിയുന്നില്ല.
05:04 എനിക്ക് ctrl + z അമർത്തി ആവശ്യമില്ലാത്ത എഫക്ടുകളെ undo ചെയ്യാം കൂടാതെ നമ്മൾ ഇവിടെ ഷിപ്പിൻറ്റെ ലെയർ മാസ്കിനെ പെയിൻറ് ചെയ്യുന്നു.
05:14 ഇനി ഞാൻ ബാക്ക്ഗ്രൗണ്ട് കളറിനെ ബ്ലാക്കും ഫോർഗ്രൗണ്ട് കളറിനെ വൈറ്റും ആക്കി മാറ്റുന്നു കൂടാതെ ഷിപ്പിൻറ്റെ ഫോമിനും നിറം നൽകുന്നു.
05:29 Normal മോഡിൽ പെയിൻറ് ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് എനിക്ക് തോന്നുന്നു.
05:34 Normal മോഡിൽ പെയിൻറ് ചെയ്യുമ്പോൾ നമ്മുക്കൊരു ഗ്രേ ഷിപ്പ് കിട്ടുന്നതിനാൽ Multiply ലെയർ മോഡിനേക്കാളും എളുപ്പത്തിൽ ബാക്ക്ഗ്രൗണ്ടിൽ നിന്നും വേർതിരിക്കാനാകും.
05:55 ഷിപ്പിൻറ്റെ ഫൈൻ ഭാഗങ്ങൾ പെയിൻറ് ചെയ്യാനായി ഞാൻ ബ്രഷിൻറ്റെ വലുപ്പം കുറക്കുന്നു.
06:01 നിങ്ങൾക്കൊരു ചെറിയ ബ്രഷിനെ തിരഞ്ഞെടുക്കാനായി 3 വ്യത്യസ്ത വഴികളുണ്ട്.
06:06 ആദ്യത്തേത്, സ്കെയിൽ ഉപയോഗിച്ച് ബ്രഷിൻറ്റെ വലുപ്പം കുറയ്ക്കലാണ്.
06:12 രണ്ടാമത്തെ വഴി ഇവിടെയുള്ള ഈ ചെറിയ നീല ത്രികോണത്തിൽ ക്ലിക്ക് ചെയ്തു വേണ്ട വലുപ്പത്തിലുള്ള ബ്രഷിനെ തിരഞ്ഞെടുക്കലാണ് അല്ലെങ്കിൽ സ്‌ക്വയർ ബ്രാക്കറ്റ് ടൈപ്പ് ചെയ്തും നിങ്ങൾക്ക് ഇത് ചെയ്യാം.
06:27 Open square bracket എന്നത് ബ്രഷിൻറ്റെ വലുപ്പത്തെ കുറക്കുന്നു കൂടാതെ close square bracket എന്നതു ബ്രഷിൻറ്റെ വലുപ്പത്തെ കൂട്ടുന്നു.
06:40 എനിക്ക് എവിടെ ചെറിയ ബ്രഷാണ് വേണ്ടത് അതുകൊണ്ടു ഞാൻ open square bracket അമർത്തുന്നു.
06:47 എനിക്കിവിടെ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് ഊഹിക്കാം കൂടാതെ ഷിപ്പ് പെയിൻറ് ചെയ്യുന്നതിനായി നിങ്ങൾക്ക് എൻറെ സഹായം ആവശ്യമില്ല.
07:00 ഇപ്പോൾ ഞാൻ ഈ ഷിപ്പിനു ഗ്രേ കളർ കൊടുത്തു കഴിഞ്ഞിരിക്കുന്നു.
07:05 ഇനി എനിക്ക് അധികം പെയിൻറ് ചെയ്തിട്ടുള്ള ഭാഗങ്ങൾ നോക്കേണ്ടതുണ്ട്.
07:11 അതുകൊണ്ട്, ഞാൻ ലെയർ മോഡിൽ നിന്നും Multiply മോഡിലേക്ക് മാറുന്നു കൂടാതെ ഒപാസിറ്റി സ്ലൈഡറിനെ കുറച്ചു കുറക്കുന്നു.
07:19 ഇമേജിൽ ഒരു ഡാർക്ക് ഷിപ്പ് കിട്ടുന്ന രീതിയിൽ ഒപാസിറ്റി സ്ലൈഡറിനെ കുറക്കുന്നു.
07:26 ഏകദേശം നല്ല രീതിയിൽ തന്നെ ഞാൻ അത് ചെയ്തിരിക്കുന്നു.
07:30 പക്ഷെ ഷിപ്പിനു മുന്നിലുള്ള നദിയുടെ ഉപരിതലത്തിൽ ഞാൻ അത്ര തൃപ്തയല്ല.
07:37 എനിക്കതു കുറച്ചു കൂടി ബ്രൈറ്റ് ആകണം.
07:42 അതുകൊണ്ട് , x കീ അമർത്തി ഞാൻ ഫോർഗ്രൗണ്ട് കളറിനെ ബ്ലാക്ക് ആക്കി മാറ്റുന്നു കൂടാതെ ഷിപ്പിനു മുന്നിലുള്ള നദിയുടെ ഉപരിതലത്തിനു ബ്ലാക്ക് കളർ കൊടുത്തു അതിനെ ഷിപ്പിനെക്കാളും കുറവ് ഡാർക്ക് ആകുന്നു.
08:04 ഇമേജിൽ വർക്ക് ചെയ്‌തു കഴിഞ്ഞതിനു ശേഷം എനിക്കീ മാറ്റങ്ങൾ പരിശോധിക്കേണ്ടതുണ്ട് കൂടാതെ അതിനനുസരിച്ചു ചെറിയ മാറ്റങ്ങൾ വരുത്താം.
08:13 ഇനി നമ്മുക്ക് ഞാൻ ചെയ്ത വർക്ക് പരിശോധിക്കാം.
08:17 ഞാൻ സൂം മോഡ് ഉപയോഗിച്ച് ഇമേജിലേക്കു സൂം ചെയ്യുന്നു കൂടാതെ എനിക്ക് ഒപാസിറ്റി സ്ലൈഡർ ഉപയോഗിച്ച് ഷിപ്പിനെ കുറച്ചു ഡാർക്ക് അല്ലെങ്കിൽ ബ്രൈറ്റ് ആക്കാം.
08:29 ഇപ്പോൾ ഇത് നല്ലതാണെന്നു തോന്നുന്നു കൂടാതെ ലെയറിനെ മാസ്ക് ചെയ്തതും നല്ലതാണെന്നു തോന്നുന്നു.
08:38 ഷിപ്പിൻറ്റെ കളർ അല്പം മങ്ങിയതാണെന്നു തോന്നുന്നു ഇതിനു കാരണം ship ലെയർ colour correction layer ൻറ്റെ മുകളിൽ ആയതാണ് കൂടാതെ അത് ഷിപ്പ് ലെയറിനു മുന്നേ തന്നെ പ്രവൃത്തിക്കുന്നു; അതുകൊണ്ടു ഞാൻ ship ലെയറിനെ colour correction layersൻറ്റെ താഴെയാക്കുന്നു.
08:59 ഇപ്പോൾ നിങ്ങൾക്കു മാറ്റം കാണാനാകും, ഷിപ്പിൻറ്റെ കളർ ഇപ്പോൾ ന്യൂട്രൽ ആണ്.
09:06 ഇനി നമ്മുക്ക് മുഴുവൻ ഇമേജിലേക്കു നോക്കാം അതിനുള്ള ഷോർട്ട് കട്ട് കീ ആണ് Shift+ Ctrl +E.
09:14 കൂടാതെ ഇത് ബാക്ക്ഗ്രൗണ്ട് കളറിൻറ്റെയും പക്ഷികളുടെയും പിന്നെ ഷിപ്പിൻറ്റെയും ഇടയിൽ ഒരു നല്ല ബാലൻസ് ആണെന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ ഷിപ്പിൻറ്റെ ഇൻറ്റെൻസിറ്റി കുറച്ചു കുറയ്ക്കണമെന്ന് തോന്നുന്നു.
09:28 ഇപ്പോൾ ഇത് നല്ലതായി തോന്നുന്നു.
09:38 ഇതാണ് ഏറ്റവും നല്ലതെന്നു എനിക്ക് തോന്നുന്നു.
09:45 ഞാൻ ഡാർക്ക് ആകാത്ത ഇമേജിനെയും ഷിപ്പ് ലെയറിനെയും താരതമ്യം ചെയ്യുമ്പോൾ ഷിപ്പ് ലെയറിലെ പക്ഷികളും ഷിപ്പും കുറച്ചു ഡാർക്ക് ആണ് കൂടാതെ ഈ ഇമേജിൽ ലെയർ മാസ്ക് ഉപയോഗിച്ചതുകൊണ്ടു ഒരു നല്ല റിസൾട്ട് ലഭിച്ചുവെന്ന് എനിക്ക് തോന്നുന്നു.
10:00 ഈ എല്ലാ ലെയർ റ്റൂളുകളുടെയും സഹായത്താൽ എനിക്ക് എപ്പോൾ വേണമെങ്കിലും എഫക്ടുകൾ മാറ്റാൻ സാധിക്കും .
10:08 ഞാൻ ലെയർ മാസ്കിനു ഷാർപ്പ് എഡ്ജ് ആയാണ് പെയിൻറ് ചെയ്തെതെന്നു മറന്നു പോയി , ഞാൻ ഇമേജിലേക്കു സൂം ചെയ്യുമ്പോൾ നിങ്ങൾക്കൊരു ഹാർഡ് ബോർഡർ കാണാം പക്ഷെ എനിക്ക് ഒരു സ്മൂത്ത് ബോർഡർ ആണ് വേണ്ടത്.
10:27 കാരണം ഫോഗി സീനിൽ ഇത് കുറച്ചു ആർട്ടിഫിഷ്യലായാണ് തോന്നുക.
10:36 അതിനു വേണ്ടി, കുറച്ചു എഡിറ്റ് ചെയ്യാനായി ഞാൻ ലെയർ മാസ്ക് തിരഞ്ഞെടുക്കുന്നു കൂടാതെ റ്റൂൾബാറിൽ നിന്നും Filter എടുത്തു അതിൽ നിന്നും Blur തിരഞ്ഞെടുക്കുന്നു.
10:49 Blurഇൽ ഞാൻ Gaussian Blur തിരഞ്ഞെടുക്കുന്നു കൂടാതെ ഷിപ്പിൻറ്റെ ഭാഗത്തേക്ക് പോയി Horizontal Radius ൻറ്റെ മൂല്യത്തെ 4 ലിലേക്കു കുറക്കുന്നു എന്നിട്ടു OK ക്ലിക്ക് ചെയ്യുമ്പോൾ ലെയർ മാസ്ക് ബ്ലർ ആകുന്നു. ഇപ്പോൾ നിങ്ങൾക്കതിൻറ്റെ എഫക്ട് കാണാം ,അതായതു ഷിപ്പിൻറ്റെ ഹാർഡ് എഡ്ജ് പോയതായി കാണാൻ സാധിക്കും .
11:16 ഇനി ഞാൻ ഇമേജിൽ കുറച്ചു തിരുത്തലുകൾ വരുത്താൻ പോകുന്നു.
11:22 നിങ്ങൾ ഇമേജിൽ നോക്കുമ്പോൾ, വെള്ളത്തിൽ കുറച്ചു തടി കഷ്ണങ്ങൾ കാണാം കൂടാതെ ലെഫ്റ്റ് സൈഡിൽ ഒരു പക്ഷിയുടെ എഡ്ജ് പോയതായും കാണാം ,എനിക്കിവയെ ക്ലോൺ ചെയ്യേണ്ടതായുണ്ട്.
11:40 അതുകൊണ്ടു , ഞാൻ വീണ്ടും Zoom റ്റൂൾ തിരഞ്ഞെടുത്തു എവിടെയാണോ തടി കഷ്ണങ്ങൾ ഉള്ളത് അങ്ങോട്ട് സൂം ചെയ്യുന്നു എന്നിട്ടു Healing റ്റൂളിനെ തിരഞ്ഞെടുക്കുന്നു.
11:51 Healing റ്റൂൾ ഏകദേശം Clone റ്റൂൾ പോലെയാണ് പക്ഷെ ഇവിടെ ഇത് നന്നായി വർക്ക് ചെയ്യുന്നു.
12:00 ഞാൻ ഹീലിംഗ് റ്റൂൾ എടുക്കുമ്പോൾ, എനിക്ക് മൗസ് പോയിൻറ്റിനൊപ്പം ഒരു സർക്കിൾ കിട്ടുന്നു പക്ഷെ എനിക്ക് ഇമേജിൽ ക്ലിക്ക് ചെയ്യാൻ കഴിയുന്നില്ല കൂടാതെ മൗസ് പോയിൻറ്റിൽ നിരോധിക്കപ്പെട്ട ഒരു ചിഹ്നവുമുണ്ട്.
12:12 ഞാൻ heal സോഴ്സ് തിരഞ്ഞെടുക്കാത്തതുകൊണ്ടാണ് ഈ നിരോധിക്കപ്പെട്ട ചിഹ്നം ഉണ്ടായത് കൂടാതെ കണ്ട്രോൾ (Ctrl) ഉം ക്ലിക്കും ഉപയോഗിച്ച് നമുക്കിത് ചെയ്യാം.
12:22 എനിക്കൊരു നല്ല heal സോഴ്സ് തിരഞ്ഞെടുക്കേണ്ടതായുണ്ട് കൂടാതെ ഞാൻ Ctrl ഉം ക്ലിക്കും അമർത്തുന്നു. ഈ സ്ഥലം heal സോഴ്സ് ആക്കാൻ പറ്റുന്നത് ആണെന്ന് എനിക്ക് തോന്നുന്നു, ഇനി തടി കഷ്ണങ്ങളുടെ ഭാഗം സെലക്ട് ചെയ്യുക.
12:38 ഇവിടെ ഒരു പ്രശ്നം ഉണ്ട്.
12:40 ഇവിടെയുള്ള പ്രശ്നം എന്തെന്നാൽ ഞാൻ തെറ്റായ ലെയറിലാണ്‌ വർക്ക് ചെയ്യുന്നത്.
12:45 background ലെയറിലാണ്‌ എനിക്ക് വർക്ക് ചെയ്യേണ്ടത് പക്ഷെ ഞാൻ ലെയർ മാസ്കിലാണ് എഡിറ്റ് ചെയ്തത്.
12:51 തീർച്ചയായും എനിക്കൊരു ബാക്ക്ഗ്രൗണ്ട് ലെയർ തിരഞ്ഞെടുക്കണം എന്നിട്ടു അതിൻറ്റെ ഒരു കോപ്പി ഉണ്ടാക്കണം കാരണം ഞാൻ ഒറിജിനൽ ബാക്ക്ഗ്രൗണ്ട് ലെയർ മാറ്റാൻ ആഗ്രഹിക്കുന്നില്ല.
13:01 ഇനി നമ്മുക്ക് Healingറ്റൂൾ ഒന്നുകൂടി പരീക്ഷിച്ചു നോക്കാം
13:05 ഇപ്പോൾ ഞാൻ വേറൊരു തെറ്റ് ചെയ്തു
13:09 എൻറ്റെ സോഴ്സ് മുകളിലുള്ള ഈ ഗ്രേ ലെയർ ആയിരുന്നു.
13:13 ഞാനിതിനെ undo ചെയ്ത് ഇവിടെ വേറൊരു പുതിയ സോഴ്സ് തിരഞ്ഞെടുക്കുന്നു. അതിനെ എടുത്തു ഇവിടെ ക്ലിക്ക് ചെയുന്നു ഇപ്പോൾ അത് പോയി.
13:25 ഇതിനായി , ഞാൻ ഈ ഭാഗത്തിനെ സോഴ്സ് ആയി എടുക്കുന്നു എന്നിട്ടു ക്ലിക്ക് ചെയ്യുന്നു അപ്പോൾ അത് പോയതായി നിങ്ങൾക്ക് കാണാം.
13:36 ഇനി 100 % മോഡിൽ നമ്മുക്ക് ഇമേജിനെ നോക്കാം.
13:40 ഇത് നല്ലതായി കാണുന്നു പക്ഷെ ഞാനിതു ഒരു വലിയ ബ്രഷ് ഉപയോഗിച്ചാണ് ചെയ്തിരുന്നെങ്കിൽ ഈ ഡോട്സ് ഒഴിവാക്കാമായിരുന്നു.
13:53 വീണ്ടും ഞാൻ Healing റ്റൂൾ എടുക്കുന്നു കൂടാതെ സോഴ്സ് തിരഞ്ഞെടുത്തു ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുന്നു.
14:05 ഇപ്പോൾ ഇതു ശരിയായെന്നു തോന്നുന്നു.
14:09 ഇനി എനിക്ക് ലെഫ്റ്റിലുള്ള ഈ പകുതി മുറിഞ്ഞ പക്ഷിയെ ഒഴിവാക്കണം.
14:15 അതിനായി , ഞാൻ ഇമേജിലേക്കു വീണ്ടും സൂം ചെയ്യുന്നു എന്നിട്ടു Clone റ്റൂൾ തിരഞ്ഞെടുക്കുന്നു.
14:23 ക്ലോണിംഗ് റ്റൂൾ healing റ്റൂളിനെ പോലെ കോംപ്ലക്സ് അല്ല കൂടാതെ എനിക്കി റ്റൂൾ ഉപയോഗിച്ച് വലിയ പരിചയം ഇല്ല കാരണം ഇത് GIMP യിലെ പുതിയ റ്റൂൾ ആണ്.
14:36 അതുകൊണ്ട്, Healing റ്റൂളിലെ അതേ നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. സോഴ്സ് എന്ന പോലെ ഇവിടെ ക്ലിക്ക് ചെയ്യുന്നു എന്നിട്ടു പക്ഷിയിലും ക്ലിക്ക് ചെയ്യുന്നു. ഇത് ശരിയാകുമെന്ന് തോന്നുന്നു.
14:49 100 % ലേക്ക് തിരിച്ചു പോകാം. ഇപ്പോൾ ആ പക്ഷി പോയിരിക്കുന്നു.
14:55 ഇപ്പോൾ ഇമേജ് റെഡിയാണെന്നു തോന്നുന്നു.
15:00 ആദ്യമായി ഈ ഇമേജിനെ എനിക്ക് കുറച്ചു ബ്രൈറ്റ് ആക്കണം പക്ഷെ ഇതു ഫിനിഷിങ് സ്റ്റെപ് ആയാണ് ചെയ്യേണ്ടതെന്ന് തോന്നുന്നു കൂടാതെ ഇത് ഇപ്പോൾ കാണുന്ന രീതിയിൽ പ്രവൃത്തിക്കുമെന്നു കരുതുന്നു.
15:13 കൂടാതെ ഈ ഇമേജിനെ എനിക്ക് പ്രിൻറ്റ് ചെയ്തു ഒരു പോസ്റ്റർ ആക്കണം.
15:19 പ്രിൻറർ ഉപയോഗിക്കുന്ന aspect ratio 3 :2 ആണ് എന്നാൽ ഇമേജിൻറ്റെ ആസ്പെക്ട് റേഷ്യോ 2 :1 ആണ്. അതിനാൽ എനിക്കിതു മാറ്റേണ്ടിയിരിക്കുന്നു.
15:33 റ്റൂൾ ബാറിലെ Image ലുള്ള canvas size ഉപയോഗിച്ച് എനിക്കിതു ചെയ്യാനാകും.
15:40 ഞാൻ Canvas Size തിരഞ്ഞെടുത്തു കൂടാതെ ഈ ഇമേജ് 1868 പിക്‌സൽസ് വീതിയും ഉയരം 945 ഉം ആണ് കൂടാതെ റേഷ്യോ കണ്ടുപിടിക്കുന്നതിനായി ഞാൻ കാൽക്കുലേറ്റർ ഉപയോഗിക്കുന്നു.
15:58 അതുകൊണ്ട്, ഞാൻ 1868 നെ 3 കൊണ്ട് ഡിവൈഡ് ചെയ്യുന്നു പിന്നെ 2 കൊണ്ട് മൾട്ടിപ്ലൈ ചെയ്യുന്നു അതെനിക്ക് 1245 എന്ന ഫലം തരുന്നു.
16:15 എനിക്കിതിവിടെ അൺചെയിൻ ചെയ്യണം അല്ലെങ്കിൽ വീതിയും മാറും കൂടാതെ Height ആയി 1245 എന്ന് ടൈപ്പ് ചെയ്യണം
16:27 ഇപ്പോൾ ഇമേജ് ഓക്കേ ആണ്.
16:30 ഇത് മുകളിൽ ഫിറ്റ് ആകും കൂടാതെ താഴെ ഒരു വൈറ്റ് സ്ട്രിപ്പും തരുന്നു. ഞാൻ ലെയേഴ്സിനെ റി സൈസ് ചെയ്യുന്നില്ല , OK ക്ലിക്ക് ചെയ്യുക കൂടാതെ ഇപ്പോൾ എനിക്ക് താഴെ ഒന്നുമില്ലാത്ത ഒരു ഇമേജ് കിട്ടി.
16:46 എനിക്ക് ഈ അടിഭാഗം ഫിൽ ചെയ്യേണ്ടതായുണ്ട് അതിനു വേണ്ടി, ഞാൻ Layer Fill Type White ആയ ഒരു New Layer തിരഞ്ഞെടുക്കുന്നു എന്നിട്ടു അതിനെ ഏറ്റവും അടിഭാഗത്തെ ലെയർ ആയി ഉപയോഗിക്കുന്നു.
17:06 താഴെ ഉള്ള വൈറ്റ് ഭാഗം പിന്നീട് കട്ട് ചെയ്തു മാറ്റുന്നതായിരിക്കും.
17:10 ഇതിനെ എനിക്ക് പ്രിൻറെറിനുള്ള ഒരു ക്ലൂ ആയി ഉപയോഗിക്കാം.
17:15 പ്രിൻറ്റർ ഒരു കമ്പ്യൂട്ടറും പ്രിൻറ്റ് എൻജിനും കൂടിയതാണ് കൂടാതെ എങ്ങനെ ഉപയോഗിക്കണമെന്ന ക്ലൂ കിട്ടാനായി ടെസ്റ്റ് ചെയ്യണം.
17:25 ഈ ഇമേജ് ഇവിടെ വളരെ അസാധാരണമാണ്, ഇത് ഏകദേശം ബ്ലാക്ക് ആൻഡ് വൈറ്റ് ആണ് കൂടാതെ അതിനു അത്ര കോൺട്രാസ്റ്റ് ഇല്ല.
17:36 ഞാനിവിടെ ഈ ഇമേജിന് മുകളിലായി ഒരു റെക്റ്റ്ആംഗിൾ തിരഞ്ഞെടുക്കുന്നു,ഗ്രേഡിയൻറ്റ് ഫിൽ ആയ Blend റ്റൂൾ എടുക്കുക, Gradient നെ 'black to white' ആക്കി സെറ്റ് ചെയ്യുക.
17:52 കൂടാതെ ഞാനിവിടെ ഗ്രേഡിയൻറ്റ് വച്ച് ഫിൽ ചെയ്യുന്നു.
17:57 ഞാനൊരു ലൈൻ വരക്കുന്നു കൂടാതെ എനിക്കിവിടെ ബ്ലാക്ക് ആൻഡ് വൈറ്റ് മുതലുള്ള എല്ലാ കളർ റേഞ്ചും ഈ റെക്റ്റ്ആംഗിളിലുണ്ട്.
18:08 ബ്ലാക്ക് മുതൽ വൈറ്റ് വരെയുള്ള ഒരു ഏരിയ തന്നെയുണ്ട്.
18:13 ഞാനിതു ഒരിക്കൽ കൂടി ചെയ്യുന്നു.
18:24 ഇവിടെ Blend റ്റൂൾ തിരഞ്ഞെടുത്തു ഞാൻFull saturation എന്ന ഒരു സ്പെഷ്യൽ ഗ്രേഡിയൻറ്റ് ഉപയോഗിക്കുന്നു; അതിൽ എല്ലാ കളർ റേഞ്ചും ഉണ്ട്.
18:42 ഒന്ന് കൂടി ഈ ഗ്രേഡിയൻറ്റ് ഫിൽ ചെയ്യുക, ഇപ്പോൾ എനിക്ക് ഇമേജിനെ പ്രിൻറ്ററിൽ പ്രിസെർവ് ചെയ്യാനുള്ള ഹിൻറ്റ് കിട്ടി കൂടാതെ കളറുകൾ ഇല്ലെങ്കിൽ എനിക്കവിടെ ഏതു കളറാണെന്നു പറയാനാകും.
19:02 ഇന്നത്തേക്ക് ഇത്ര മതിയെന്ന് തോന്നുന്നു.
19:06 കൂടുതൽ വിവരങ്ങൾക്ക് info@ meet the gimp.org നോക്കുക അല്ലെങ്കിൽ meet the gimp.org എന്ന ബ്ലോഗിൽ കമൻറ് ചെയ്യുക അല്ലെങ്കിൽ tips from the top floor എന്ന ഫോറം നോക്കുക.
19:26 നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗങ്ങൾ, കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയ ഭാഗങ്ങൾ , ഭാവിയിൽ നിങ്ങൾക്ക് വേണ്ട ടോപ്പിക്കുകൾ എന്നിവയെക്കുറിച്ചു എന്നോട് പറയുക
19:33 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk