C-and-C++/C2/Logical-Operators/Malayalam

From Script | Spoken-Tutorial
Jump to: navigation, search
Time Narration
00:02 C, C++ ലെ Logical operators എന്ന സ്പോകെന്‍ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:08 ഇവിടെ പഠിക്കുന്നത്, Logical operators ആയ Logical AND. ഉദാഹരണം : expression1 && expression2
00:16 Logical OR. ഉദാഹരണം expression1 or expression2
00:21 Logical NOT. ഉദാഹരണം : not (Expression1)
00:25 ഇത് ഒരു ഉദാഹരണത്തോടെ നോക്കാം.
00:28 ഇതിനായി ഉപയോഗിക്കുന്നത്, Ubuntu 11.10 operating system.
00:33 ഉബുണ്ടുവിലെ gcc, g++ Compiler version 4.6.1
00:39 logical operatorsന്റെ ആമുഖത്തോടെ തുടങ്ങാം.
00:43 C യിലും C++ലും 0 അല്ലാത്ത മൂല്യങ്ങൾ true ആണ്.
00:48 പൂജ്യം അല്ലാത്തത് trueനെ സൂചിപ്പിക്കുന്നു.
00:50 പൂജ്യം falseനെ സൂചിപ്പിക്കുന്നു.
00:53 logical operators ഉപയോഗിക്കുന്ന expressions, trueന് ഒന്നും falseന് പൂജ്യവും return ചെയ്യുന്നു.
00:58 ഒരു ഉദാഹരണത്തോടെ logical operators വിശദീകരിക്കാം.
01:03 logical operators in C എന്ന പ്രോഗ്രാം ഇതാണ്.
01:08 മെയിൻ ബ്ലോക്കിനുള്ളിൽ
01:10 ഈ സ്റ്റേറ്റ്മെന്റ്, a, b, c വേരിയബിളുകളെ integers ആയി ഡിക്ലെയർ ചെയ്യുന്നു.
01:16 a, b, cക്ക് മൂല്യങ്ങൾ നല്കാൻ ഈ printf സ്റ്റേറ്റ്മെന്റ് യുസറിനോട് ആവശ്യപ്പെടുന്നു.
01:21 a, b ,' c വേരിയബിളുകൾക്ക് യൂസർ നല്കുന്ന മൂല്യങ്ങൾ scanf സ്റ്റേറ്റ്മെന്റ് സ്വീകരിക്കുന്നു.
01:28 ഇതിൽ വലുത് കണ്ടെത്തുന്നതിനായി aയുടെ മൂല്യം bയും cയുമായി താരതമ്യം ചെയ്യുന്നു.
01:33 ഒരേ സമയം താരതമ്യം ചെയ്യുന്നതിനായി നമ്മൾ logical AND operator ഉപയോഗിക്കുന്നു.
01:38 logical AND true return ചെയ്യണമെങ്കിൽ എല്ലാ കണ്‍ഡിഷനുകളും ശരിയാകണം.
01:43 ഒരു കണ്‍ഡിഷൻ false ആയാൽ ആ expression തുടർന്ന് പരിശോധിക്കുന്നില്ല.
01:49 അതായത് (a>b) ശരിയാണെങ്കിൽ മാത്രമേ (a>c) എന്ന expression പരിശോധിക്കുന്നുള്ളൂ.
01:56 a, bയെക്കാൾ ചെറുതാണെങ്കിൽ, ഈ expression പരിശോധിക്കുന്നില്ല.
02:02 നേരത്തേ പറഞ്ഞ കണ്‍ഡിഷൻ ശരിയാണെങ്കിൽ മാത്രം ഈ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02:07 അടുത്തതായി (b>c) പരിശോധിക്കുന്നു.
02:10 കണ്‍ഡിഷൻ ശരിയാണെങ്കിൽ, b is greatest എന്ന് സ്ക്രീനിൽ കാണിക്കുന്നു.
02:16 അങ്ങനെയല്ലെങ്കിൽ, c is greatest എന്ന് കാണിക്കുന്നു.
02:21 ഇപ്പോൾ logical OR operator നോക്കാം.
02:24 ഏതെങ്കിലും ഒരു കണ്‍ഡിഷൻ ശരിയാണെങ്കിൽ, logical OR , “true” return ചെയ്യുന്നു.
02:30 ഒരു കണ്‍ഡിഷൻ ശരിയായാൽ ആ exppression തുടർന്ന് പരിശോധിക്കുന്നില്ല.
02:35 അതായത്, a == zero ആണെങ്കിൽ തുടർന്നുള്ള രണ്ട് expressions പരിശോധിക്കുന്നില്ല.
02:43 a, b, cലേതെങ്കിലും പൂജ്യമാണെങ്കിൽ ഈ printf സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യുന്നു.
02:49 പ്രോഗ്രാമിന്റെ അവസാന ഭാഗത്ത്‌ return 0 അടയ്ക്കുന്ന curly ബ്രാക്കറ്റ്.
02:54 പ്രോഗ്രാം സേവ് ചെയ്യാം.
02:57 .c എന്ന എക്സ്റ്റ്ൻഷനോടെ സേവ് ചെയ്യുക.
03:00 ഞാനെന്റെ ഫയൽ logical.c എന്ന് സേവ് ചെയ്തു.
03:03 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
03:08 കോഡ് കംപൈൽ ചെയ്യാൻ gcc space logical dot c space minus o space log ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
03:23 എക്സിക്യൂട്ടിനായി ./log ടൈപ്പ് ചെയ്യുക.
03:27 എന്റർ പ്രസ് ചെയ്യുക.
03:29 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
03:39 ഔട്ട്‌പുട്ട് ഇങ്ങനെ കാണുന്നു,
03:42 c is greatest.
03:45 The product of a, b and c is zero.
03:50 വ്യത്യസ്തമായ ഇൻപുട്ടുകൾ നല്കി ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
03:55 അതേ പ്രോഗ്രാം C++ൽ എഴുതാം.
03:59 ഈ പ്രോഗ്രാം നേരത്തേ തയ്യാറാക്കിയിട്ടുണ്ട്, അത് നോക്കുക.
04:03 ഇവിടെ കോഡ് C++ലാണ്.
04:06 അതേ പ്രോഗ്രാം C++ൽ എഴുതാൻ, ചില മാറ്റങ്ങൾ വരുത്തണം.
04:11 ഹെഡർ ഫയൽ വ്യത്യസ്തമാണ്.
04:14 Using സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു.
04:18 ഇൻപുട്ട് ഔട്ട്‌പുട്ട് സ്റ്റേറ്റ്മെന്റുകളും വ്യതാസം ആണ്.
04:21 operators Cയിലേതു പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്.
04:25 സേവ് ക്ലിക്ക് ചെയ്യുക.
04:27 .cpp എക്സ്റ്റ്ൻഷനോടെ ഫയൽ സേവ് ചെയ്തുവെന്ന് ഉറപ്പു വരുത്തുക.
04:31 Ctrl, Alt, T ഒരുമിച്ച് പ്രസ് ചെയ്ത് ടെർമിനൽ തുറക്കുക.
04:36 പ്രോഗ്രാം കംപൈൽ ചെയ്യാൻ g++ logical.cpp space minus o space log1 ടൈപ്പ് ചെയ്ത് എന്റർ പ്രസ് ചെയ്യുക.
04:49 എക്സിക്യൂട്ടിനായി ./log1 ടൈപ്പ് ചെയ്യുക.
04:53 എന്റർ പ്രസ് ചെയ്യുക.
04:56 0, 34, 567 എന്നീ മൂല്യങ്ങൾ നല്കുന്നു.
05:02 ഔട്ട്‌പുട്ട്, C പ്രോഗ്രാമിലേത് പോലെ ആണെന്ന് കാണുന്നു.
05:05 വ്യത്യസ്ത ഇൻപുട്ടുകൾ ഉപയോഗിച്ച് ഈ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യാൻ ശ്രമിക്കുക.
05:10 നമുക്ക് സംഭവിക്കുന്ന ഒരു എറർ കാണാം.
05:12 എഡിറ്ററിലേക്ക് പോകാം.
05:16 ഇവിടെ ബ്രാക്കറ്റുകൾ ഇടാൻ മറന്നുവെന്ന് കരുതുക.
05:20 ഇവ നീക്കം ചെയ്യുക.
05:26 എന്ത് സംഭവിക്കുന്നുവെന്ന് നോക്കാം, പ്രോഗ്രാം സേവ് ചെയ്യുക.
05:30 ടെർമിനലിലേക്ക് തിരിച്ചു വരിക.
05:32 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
05:38 ഈ എറർ കാണാം,
05:41 Expected identifier before '(' token.
05:45 ഇതെന്തന്നാൽ രണ്ട് വ്യത്യസ്തങ്ങളായ expressions ഉണ്ട്.
05:48 AND operator ഉപയോഗിക്കുമ്പോൾ അത് ഒറ്റ expression ആയി പരിഗണിക്കുന്നു.
05:53 പ്രോഗ്രാമിലേക്ക് തിരിച്ചു പോയി തെറ്റ് തിരുത്താം.
05:57 ഇവിടങ്ങളിൽ ബ്രാക്കറ്റ് കൊടുക്കട്ടെ.
06:04 സേവ് ക്ലിക്ക് ചെയ്യുക.
06:06 ടെർമിനലിലേക്ക് തിരിച്ചു വരിക.
06:09 നേരത്തേതു പോലെ കംപൈലും എക്സിക്യൂട്ടും ചെയ്യുക.
06:14 ഇതിപ്പോൾ പ്രവർത്തിക്കുന്നു.
06:22 ചുരുക്കത്തിൽ
06:24 ഇവിടെ പഠിച്ചത് Logical ANDനെ കുറിച്ച്, ഉദാഹരണം : ((a > b) && (a > c))
06:32 Logical OR

ഉദാഹരണം : (a == 0 || b == 0 || c == 0)

06:39 അസൈന്മെന്റ്
06:41 യൂസറിൽ നിന്ന് രണ്ട് അക്കങ്ങൾ ഇൻപുട്ട് ആയി സ്വീകരിക്കുന്ന ഒരു പ്രോഗ്രാം എഴുതുക.
06:44 ഈ അക്കങ്ങൾ സമമാണോ അല്ലെയോ എന്ന് NOT operator ഉപയോഗിച്ച് പരിശോധിക്കുക. സൂചന : (a != b)
06:54 ഇവിടെ ലഭ്യമായ വീഡിയോ കാണുക.
06:57 ഇതു സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റിനെ സംഗ്രഹിക്കുന്നു.
06:59 നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്.
07:03 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌ ടീം, സ്പോകെന്‍ ട്യൂട്ടോറിയലുകള്‍ ഉപയോഗിച്ച് വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നു.
07:07 ഓണ്‍ലൈന്‍ ടെസ്റ്റ്‌ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ നല്കുന്നു.
07:11 കുടുതല്‍ വിവരങ്ങള്‍ക്കായി, ദയവായി, contact@spoken-tutorial.orgല്‍ ബന്ധപ്പെടുക.
07:18 സ്പോകെന്‍ ട്യൂട്ടോറിയല്‍ പ്രൊജക്റ്റ്‌, ടോക്ക് ടു എ ടീച്ചര്‍ പ്രൊജക്റ്റിന്റെ ഭാഗമാണ്.
07:21 ഇതിനെ പിന്താങ്ങുന്നത് "നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവന്മെന്റ് ഓഫ് ഇന്ത്യ".
07:27 ഈ മിഷനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.
07:37 ഈ ട്യൂട്ടോറിയല്‍ വിവര്‍ത്തനം ചെയ്തത് ദേവി സേനന്‍, IIT Bombay. ഞങ്ങളോട് സഹകരിച്ചതിന് നന്ദി.

Contributors and Content Editors

Devisenan, PoojaMoolya