Difference between revisions of "Linux/C2/General-Purpose-Utilities-in-Linux/Malayalam"

From Script | Spoken-Tutorial
Jump to: navigation, search
(Created page with '{| border=1 !Time !Narration |- |0:00 |ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെന…')
 
(No difference)

Revision as of 16:03, 2 December 2012

Time Narration
0:00 ഹായ്, ലിനക്സിലെ General Purpose Utilities -നെ കുറിച്ചുള്ള സ്പോക്കെന്‍ ടുട്ടോറിയലിലേക്ക് സ്വാഗതം.
0:06 ഈ ടുട്ടോറിയലിലില്‍ അടിസ്ഥാനപരവും അതെ സമയം ഏറ്റവും അധികം ഉപയോഗിക്കുന്നതുമായ Linux- ലെ ചില commands - കളെയാണ് നമ്മള്‍ ഇവിടെ പരിചയപ്പെടുത്താന്‍ പോകുന്നത്.
0:14 ഇതിന്റെ പ്രധാന ഉദ്ദേശ്യം Linux-ല്‍ ജോലി ചെയ്യാന്‍ ഒരു നല്ല തുടക്കം നിങ്ങള്‍ക്കു നല്‍കുക എന്നതാണ്.
0:21 ആദ്യമായി നമ്മള്‍ കാണാന്‍ പോകുന്നത് echo command ആണ്. പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം linux commands- കള്‍ case sensitive ആണ് എന്നതാണ്.
0:29 case sensitive അല്ല എന്ന് സൂചിപ്പിക്കാത്ത പക്ഷം ഇവിടെ എല്ലാ command- കളും അതിന്റെ options -കളും small letters - ല്‍ ആണ്.
0:36 മെസേജുകള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ഈ command ഉപയോഗിക്കുന്നത്. Terminal- ലിലേക്ക് പോകുക.
0:43 Ctrl Alt t എന്ന കമാന്‍ഡ് ഒരു terminal ubuntu- വില്‍ തുടങ്ങാന്‍ സഹായിക്കും.
0:48 ഈ command ഒരുപക്ഷെ എല്ലാ unix systems- ത്തിലും പ്രവര്‍ത്തിക്കില്ലായിരിക്കും.
0:52 ഒരു terminal തുറക്കുന്നതിനുള്ള നടപടിക്രമം മുന്‍പേതന്നെ മറ്റൊരു spoken tutorial- ലില്‍ വിശദീകരിച്ചിട്ടുള്ളതാണ്.
0:58 echo space Hello World എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
1:08 ഇത് Hello World എന്ന സന്ദേശം സ്ക്രീനില്‍ പ്രിന്റ്‌ ചെയ്യും.
1:14 ഒരു variable -ന്റെ മൂല്യം പ്രദര്‍ശിപ്പിക്കുന്നതിനും നമുക്ക് echo command ഉപയോഗിക്കാം.
1:19 prompt -ല്‍ echo space dollar SHELL എന്ന് ക്യാപ്പിറ്റലില്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
1:30 ഇത് output- ചെയ്യുന്നത് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന shell നെയാണ്.
1:36 escape sequences-സും നമ്മുക്ക് echo command-ന്റെ ഒപ്പം ഉപയോഗിക്കാം.
1:42 ഇതിനു വേണ്ടി Linux -ല്‍ -e( ഹൈഫെന്‍ ഇ) option നമുക്ക് ഉപയോഗിക്കെണ്ടുന്നതായി ഉണ്ട്.
1:46 പൊതുവായ escape sequences -ല്‍ ടാബ് -നുവേണ്ടി \t (backslash t) , പുതിയ ലൈനിന് വേണ്ടി \n കൂടാതെ ഉപയോഗിക്കുമ്പോള്‍ prompt അതെ നിരയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ കാരണമാകുന്ന \c എന്ന escape sequence-ഉം ഉള്‍കൊള്ളുന്നു.
2:03 എന്തെങ്കിലും എന്റര്‍ ചെയ്യുന്നതിന് മുന്‍പ് ഒരു സന്ദേശം prompt ചെയ്യാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത് ഉപയോഗപ്രദമാണ്. prompt -ല്‍ ടൈപ്പ് ചെയ്യുക.T
echo space minus e സിംഗിള്‍ quot-നുള്ളില്‍ 

back slash എന്ന command കൊടുത്തു എന്റര്‍ അമര്‍ത്തുക.

2:32 ‘enter a command' എന്ന് പ്രിന്റ്‌ ചെയ്തതിനുശേഷം അതെ നിരയില്‍ തന്നെ prompt പ്രത്യക്ഷപെടുന്നതായി നമുക്ക് കാണാം.
2:38 Linux Kernel- ലിന്റെ ഏതു പതിപ്പാണ്‌ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും.
2:43 ഇതും, നമ്മുടെ machine-ന്റെ മറ്റു പല സ്വഭാവവിശേഷതകളും അറിയുന്നതിനായി name command നമുക്കുണ്ട്. uname space hyphen എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
2:58 എന്താണ് നിങ്ങളുടെ username എന്നറിയുവാന്‍ who space am space I എന്ന് prompt-ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
3:11 ഇത് യഥാര്‍ത്ഥത്തില്‍, നിങ്ങളുടെ സിസ്റ്റം ഒരു multiuser സിസ്റ്റം ആണെങ്കില്‍ സിസ്റ്റം -ത്തില്‍ ഇപ്പോള്‍ ലോഗിന്‍ ചെയ്തിട്ടുള്ള എല്ലാ users- ന്റെയും പേരു ചേര്‍ത്തിരിക്കുന്ന പട്ടികയുള്ള who command -ല്‍ നിന്നും വരുന്നതാണ്.
3:21 ചിലപ്പോള്‍ നിങ്ങളുടെ ലോഗിന്‍ പാസ്‌വേര്‍ഡില്‍ compromise ചെയ്യുകയോ ചിലപ്പോള്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടതായി വരും.
3:28 ഇതിനുവേണ്ടി നമുക്ക് passwd command ഉണ്ട്.

p-a-s-s-w-d എന്ന് prompt -ല്‍ ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.

3:37 നിങ്ങള്‍ ഈ command ടൈപ്പ് ചെയ്യുമ്പോള്‍ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുവാന്‍ നിങ്ങളോട് ആവശ്യപെടും.
3:43 ഇവിടെ ഞാന്‍ എന്റെ സിസ്ടത്തിന്റെ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുന്നു..
3:48 അതു ശരിയായി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ പുതിയ പാസ്സ്‌വേര്‍ഡ്‌ എന്റര്‍ ചെയ്യുക. ഉറപ്പു വരുത്തുന്നതിനായി ഇത് വീണ്ടും എന്റര്‍ ചെയ്യുക.
4:02 പക്ഷെ നമ്മുടെ നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ മറന്നുപോയാല്‍ നമ്മള്‍ എന്ത് ചെയ്യും?
4:06 അപ്പോഴും നമ്മള്‍ക്ക് നിലവിലുള്ള പാസ്സ്‌വേര്‍ഡ്‌ അറിയാതെ തന്നെ പാസ്സ്‌വേര്‍ഡ്‌ മാറ്റുവാന്‍ കഴിയും. പക്ഷെ root user-ക്ക് മാത്രമേ അതു ചെയ്യുവാന്‍ കഴിയൂ.
4:14 ഇനി ആരാണ് root user?
4:18 ഈ കമ്പ്യൂട്ടറില്‍ പ്രത്യേക അധികാരങ്ങള്‍ ഉള്ള ഒരു ആള്‍ ആണ് ഇത്.
4:22 സാദൃശ്യം വരച്ചു കാട്ടാനായി നമുക്ക് പറയാം root user എന്നത് Windows-ല്‍ Administrator status ഉള്ള ഒരു user -നു തുല്യമാണ്.
4:30 system-ത്തിന്റെ തീയതിയും സമയവും അറിയാന്‍ നമുക്ക് താല്പര്യം ഉണ്ടായിരിക്കാം.ഇതിനുവേണ്ടി നമുക്ക് date command ഉണ്ട്.
4:36 terminal-ലില്‍ ഡേറ്റ് എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
4:42 ഇത് നിങ്ങളുടെ ഇപ്പോഴത്തെ സിസ്റ്റത്തിന്റെ സമയവും തീയതിയും കാണിച്ചു തരും.
4:45 നമ്മള്‍ കാണുന്നതുപോലെ date command തീയതിയും സമയവും കൂടിയാണ് തരുന്നത്. ഇത് വളരെ ഉപയോഗപ്രദവും കൂടാതെ വിവിധ

options -ഉം ഉള്ള ഒരു utility ആണ്.

4;54 prompt -ല്‍ date space plus 'percent' sign ക്യപിടല്‍ T എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
5:07 ഇത് നമുക്ക് മണിക്കൂര്‍, മിനിറ്റ് സെക്കന്റ്‌ (hh:mm:ss)എന്ന ഘടനയിലുള്ള സമയം മാത്രം നല്‍കുന്നു.
5:12 prompt-ല്‍ date space plus 'percentage sign- നിനൊപ്പo സ്മോള്‍ h എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
5:23 ഇത് മാസത്തിന്റെ പേരു നല്‍കുന്നു.
5:25 prompt -ല്‍ date space plus percentage sign സ്മോള്‍ m എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
5:38 ഇത് വര്‍ഷത്തിലെ മാസത്തിനെ സംഖ്യാപരമായ ഘടനയില്‍ നല്‍കുന്നു. ഇവിടെ 02 എന്ന് കാണിക്കുന്നത് ഫെബ്രുവരി മാസത്തെയാണ്. നിങ്ങള്‍ക്കു ലഭിക്കുന്ന ഔട്പുട്ട് അനുസരിച്ച് ഇതിനെ താരതമ്യം ചെയ്യുക.
5:50 prompt-ല്‍ date space plus percentage sign സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
6:01 ഇത് ഇപ്പോഴത്തെ വര്‍ഷത്തിന്റെ അവസാന രണ്ട് അക്കങ്ങള്‍ നല്‍കുന്നു.
6:05 ഈ option-നുകളെ കൂട്ടിചേര്‍ക്കുവാനും നമുക്ക് കഴിയും.ഉദാഹരണത്തിനു prompt -ല്‍ date space plus within double quotes percentage സ്മോള്‍ h percentage സ്മോള്‍ y എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
6:34 ഇവിടെ കാണിക്കുന്നത് February 11 എന്നാണ്.
6:39 ഇതുമായി ബന്ധപ്പെട്ട മറ്റൊരു command cal ആണ്. ഇത് അത്ര സാധാരണം അല്ലെങ്കിലും ഏതു വര്‍ഷത്തിന്റെയും

ഏതു മാസത്തിന്റെയും കലണ്ടര്‍ കാണാന്‍ നിങ്ങളെ സഹായിക്കുന്നു.

6:48 ഇപ്പോഴത്തെ മാസത്തിന്റെ കലണ്ടര്‍ കാണാന്‍ prompt -ല്‍ ‘cal’ എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
6:56 ഏതെങ്കിലും ഒരു പ്രത്യേക മാസത്തിന്റെ കലണ്ടര്‍ കാണണമെങ്കില്‍, ഉദാഹരണത്തിനു december 2070, promp -ല്‍ ‘ cal space 12 space 2070' എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
7:13 ഇത് ഡിസംബര്‍ 2070- ന്റെ കലണ്ടര്‍ നമുക്ക് തരുന്നു.
7:19 കൂടുതല്‍ പഠിക്കുനതിനുമുന്പു നമുക്ക് files -നെയും directories- യെക്കുറിച്ചും പരിചയപെടാം.
7:26 Linux -ല്‍ മിക്കവാറും എല്ലാം ഫയല്‍ ആണ്. അപ്പോള്‍ എന്താണ് ഒരു ഫയല്‍ ?
7:34 യഥാര്‍ത്ഥ ജീവിതത്തില്‍ file എന്നത് നമ്മുടെ ഡോക്യുമെന്റ്സും പേപ്പറും സൂക്ഷിക്കാന്‍ പറ്റുന്ന ഇടത്തെയാണ്. അതുപോലെ തന്നെ ഒരു Linux file എന്നത് information -നുകളെ സൂക്ഷിക്കുന്നതിനുള്ള ഒരു container ആണ്.
7:48 അടുത്തതായി എന്താണ് ഒരു directory?
7:52 ഒരു directory എന്നത് files -ന്റെയും മറ്റു (sub)directories - കളുടെയും ഒരു ശേഖരം ആണ് എന്ന് മനസിലാക്കാം.
7:58 ചിട്ടയായ രീതിയില്‍ നമ്മുടെ file-കളെ ക്രമപ്പെടുത്താന്‍ ഒരു directory നമ്മളെ സഹായിക്കുന്നു.
8:04 Windows- ലെ folder-കള്‍ക്ക് സമം ആണിത്.
8:08 Linux system- തിലേക്കു നമ്മള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ default ആയി ഒരു home directory-യില്‍ ആണ് ചെല്ലുന്നത്. home directory കാണുന്നതിനായി prompt- ല്‍ echo space dollar ക്യാപിറ്റലില്‍ HOME എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
8:27 അടുത്ത command നമ്മള്‍ ഇപ്പോള്‍ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന directory ഏതെന്നു കാണുവാന്‍ സഹായിക്കുന്നു. present working directory എന്ന് വ്യക്തമാക്കുന്ന pwd ആണ് ഇത്. prompt-ല്‍ pwd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
8:42 ഒരിക്കല്‍ directory -യെ പറ്റി മനസിലാക്കിയാല്‍ പിന്നെ ആ directory -ല്‍ ഉള്ള files-കളെയൂം സബ് directory-കളെയൂം പറ്റി അറിയാന്‍ നമ്മള്‍ ആഗ്രഹിക്കും.ഇതിനു വേണ്ടി നമുക്ക് ls command ഉപയോഗിക്കാം. ഇത് വളരെയധികം വിപുലമായി Unix-ലും Linux-ലും ഉപയോഗിക്കുന്ന command ആണ്.
8:56 ls command ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
9:01 ഇപ്പോള്‍ ഈ output നിരീക്ഷിക്കുക.
9:04 Files-ഉം subdirectory-കളും സാധാരണയായി വ്യത്യസ്ത കളറിലാണ് കാണിച്ചിരിക്കുന്നത്.
9:08 ls എന്നത് വളരെയധികം ഉപയോഗമുള്ള command-ഉം പല options-കളുള്ളതും ആണ്. അതില്‍ ചിലതിനെ നമുക്ക് ഇപ്പോള്‍

കാണാം. prompt-ല്‍ ls space minus minus all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.

9:24 ഇത് ഹിഡന്‍ files അടക്കം എല്ലാ files-കളും കാണിച്ചു തരുന്നു.( ഇവിടെ ഹിഡന്‍ files എന്ന് പറയുന്നതു filenames ഡോട്ട് (.) -നാല്‍ ആരംഭിക്കുന്നതിനെയാണ്).
9:33 നമുക്ക് file-കളെ കാണുക മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ നമ്മുക്ക് minus l (എല്‍) option ഉപയോഗിക്കാം.
9:40 command ls space minus സ്മോള്‍ l (എല്‍) എന്ന് മാത്രം ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
9:50 ഇത് നമ്മള്‍ക്ക് file അനുമതികള്‍, file owner-ന്റെ പേര്, അവസാന ഭേദഗതിയുടെ സമയം, bytes-ലുള്ള file -ന്റെ വലിപ്പം മുതലായവ തരുന്നു. ഈ option- ന്റെ fields-നെ പറ്റിയുള്ള വിവരണം ഈ ടുടോരിയലിന്റെ സാദ്ധ്യതകള്‍ക്കും അപ്പുറത്താണ്.
10:06 ls -നെ പല options-ന്റെയും കൂടെ ഉപയോഗിക്കാനും പറ്റും, അതു നമുക്ക് പിന്നീട് കാണാം.
10:11 ഈ വിവരണങ്ങളെല്ലാം സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിനു പകരം ഒരു file-ല്‍ ശേഖരിച്ചു വയ്ക്കാന്‍ പറ്റും. ചുരുക്കത്തില്‍

ഏതു command-ന്റെയും output ഈ വിധത്തില്‍ നമ്മള്‍ക്ക് ഒരു file-ല്‍ ശേഖരിച്ചു വയ്ക്കുവാന്‍ കഴിയും.

10:23 right angle bracket-ഉം file-ന്റെ പേരും പിന്നീടു വരുന്നത് പോലെ command ടൈപ്പ് ചെയ്യുക. ഉദാഹരണത്തിനു ls space minus സ്മോള്‍ l space right angle bracket space fileinfo എന്ന് എഴുതി എന്റര്‍ അമര്‍ത്തുക.
10:46 ഇപ്പോള്‍ എല്ലാ file-കളും directory-കളുടെ വിവരങ്ങളും fileinfo എന്ന് പേരുള്ള file-ല്‍ രേഖപ്പെടുത്തും.
10:54 പക്ഷെ ഈ file- ന്റെ ഉള്ളടക്കം എപ്രകാരം നമുക്ക് കാണാന്‍ പറ്റും? ഇതിനായി നമുക്ക് cat കമാന്‍ഡ് ഉണ്ട്. cat space and file നെയിം ടൈപ്പ് ചെയ്യുക. ഇവിടെ ഇത് fileinfo ആണ്. എന്നിട്ട് എന്റര്‍ അമര്‍ത്തുക.
11:12 ഇപ്പോള്‍ നമുക്ക് അതിന്റെ ഉള്ളടക്കം കാണാം. യഥാര്‍ത്ഥത്തില്‍ cat -ന്റെ മറ്റൊരു പ്രധാന ഉപയോഗം ഒരു file ഉണ്ടാക്കുവനാണ്. ഇതിനായി prompt -ല്‍ cat space right angle bracket space filename, ഉദാഹരണത്തിനു file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
11:36 ഇപ്പോള്‍ നമ്മള്‍ എന്റര്‍ അമര്‍ത്തുമ്പോള്‍ command user-ല്‍ നിന്നും input-നായി കാത്തിരിക്കും.
11:42 എന്തുതന്നെ നമ്മള്‍ ടൈപ്പ് ചെയ്താലും അതു file-ല്‍ എഴുതപ്പെടും. അതുകൊണ്ട് എന്തെങ്കിലും വാചകം ടൈപ്പ് ചെയ്യുക.
11:50 ഇപ്പോള്‍ input-ന്റെ അവസാനം ആയി എന്ന് സൂചിപ്പിക്കുവാനായി എന്റര്‍ കീ അമര്‍ത്തുക.
11:56 ഇപ്പോള്‍ Ctrl,D key കള്‍ ഒരുമിച്ചമര്‍ത്തുക.
12:05 file1 എന്ന പേരില്‍ ഒരു file അവിടെ മുന്‍പേ തന്നെ നിലനില്കുന്നു എങ്കില്‍ user input ഈ file-ല്‍ എഴുതപ്പെടും.
12:13 നിലവിലുള്ള file1 എന്ന ഒരു file-ന്റെ അടിയില്‍ കൂട്ടിച്ചേര്‍ക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ prompt -ല്‍ cat space double right angle bracket space file1 എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
12:36 നമുക്ക് ചര്‍ച്ച ചെയ്യപ്പെടാവുന്നതായ മറ്റു പല command-കളും അവിടെയുണ്ട്, പക്ഷെ നമുക്ക് തല്ക്കാലം ഇത്രയും കൊണ്ട് നിര്‍ത്താം.യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള എല്ലാ command-കള്‍ക്കുപോലും ഇവിടെ പരാമര്‍ശിക്കപ്പെടാത്തതായ നിരവധി option-കളും സാധ്യതകളും ഉണ്ട്.
12:50 ഇത് നമ്മളെ ഈ സ്പോകെന്‍ ടുടോരിയലിന്റെ അവസാന ഭാഗതെതിച്ചിരുക്കുകയാണ്‌. സ്പോക്കണ്‍ ടുട്ടോറിയലുകള്‍, ടോക്ക് ടൂ എ ടീച്ചര്‍ പ്രൊജക്റ്റിറ്റിന്റെ ഭാഗമാണ്. ഇത് ICT -യിലൂടെ നാഷണല്‍ മിഷന്‍ ഓണ്‍ എജുകേഷനാല്‍ സഹായം ചെയ്യപ്പെട്ടിരിക്കുന്നു.
13:02 ഇതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്.
13:10 ഈ സ്ക്രിപ്റ്റ് നല്‍കിയിരിക്കുന്നത് സൗമ്യ ആണ്. ഇത് -----------------------, --------------------------ഇല്‍ നിന്നും സൈന്‍ ഓഫ്‌ ചെയ്യുന്നു . നന്ദി . നമസ്കാരം.

Contributors and Content Editors

Pratik kamble, Pravin1389, Sneha, Vijinair