LibreOffice-Suite-Calc/C2/Working-with-data/Malayalam

From Script | Spoken-Tutorial
Revision as of 12:30, 3 December 2013 by Shalu sankar (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
VISUAL CUE NARRATION
00:00 ലിബ്രെഓഫീസ് കാൽക് വര്‍ക്കിംഗ് വിത്ത് ഡേറ്റ യെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലേക്കു സ്വാഗതം.
00:06 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിക്കുന്നത്:
00:09 ഫില്‍ ടൂള്‍സും സെലക്ഷന്‍ ലിസ്റ്റ്സും ഉപയോഗിച്ചുള്ള സ്പീഡ്-അപ് ചെയ്യല്‍
00:13 ഷീറ്റുകള്‍ തമ്മിലുള്ള കണ്ടന്‍റ് ഷെയറിംഗ്
00:16 റിമൂവിംഗ് ഡേറ്റ, റീപ്ലേസിംഗ് ഡേറ്റ, ഡേറ്റയുടെ ഒരു ഭാഗം മാറ്റല്‍.
00:23 ഇവിടെ നമ്മള്‍ നമ്മുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയി ഉബണ്ടു ലിനക്സ് 10.04 ഉം ലിബ്രെഓഫീസ് സ്യൂട്ട് വേര്‍ഷന്‍ 3.3.4 ലും ഉപയോഗിക്കുന്നു.
00:32 ഒരു സ്പ്രെഡ് ഷീറ്റിലേക്കുള്ള ഡേറ്റ എന്‍ററിംഗ് വളരെ ലേബര്‍-ഇന്‍റന്‍സീവ് ആയേക്കാം, എന്നാല്‍ ഇത് താരതമ്യേന എളുപ്പമുള്ളതാകുവാന്‍ കാല്‍ക് പല ടൂള്‍സും നല്‍കുന്നു.
00:42 അടിസ്ഥാനപരമായി ഏറ്റവും മികച്ച കഴിവ് ഒരു മൌസ് ഉപയോഗിച്ച് ഒരു സെല്ലില്‍ നിന്നും മറ്റൊന്നിലേക്ക് കണ്ടന്‍റ്സ് ഡ്രാഗ് ഉം ഡ്രോപ്  ഉം ചെയ്യുന്നതാണ്‌ .
00:49 കാല്‍കില്‍ ഓട്ടോമാറ്റിക് ഇന്‍പുട്ടിനായി, പ്രത്യേകിച്ചും ആവര്‍ത്തിച്ചു വരുന്ന മെറ്റീരിയലിനായി മറ്റ് പല ടൂളുകളും കൂടി ഉണ്ട്.
00:57 അത്തരം ടൂള്‍സ് ആണ്, “Fill tool”, “Selection lists” എന്നിവ
01:01 ഇവക്ക് ഒരു ഡോക്കുമെന്‍റിലെ മള്‍ട്ടിപ്പിള്‍ ഷീറ്റ്സിലേക്ക് വിവരങ്ങള്‍ ഇടുവാൻ കഴിയും
01:06 അവയോരോന്നും ഒന്നിന് പിറകെ ഒന്നായി നമ്മള്‍ പഠിക്കും
01:09 നമുക്ക് നമ്മുടെ “Personal-Finance-Tracker.ods”ഫയല്‍ തുറക്കാം .
01:14 ഷീറ്റിലെ കണ്ടന്‍റ്സ് ഡ്യൂപ്ലിക്കേറ്റ് ചെയ്യുന്നതിന് ഉപകാരപ്രദമായ ഒരു രീതിയാണ് ഫില്‍ ടൂള്‍
01:19 നമ്മുടെ “Personal-Finance-Tracker.ods” ഫയലില്‍, “കോസ്റ്റ്” എന്ന ഹെഡിംഗിനു കീഴിലുള്ള ഡേറ്റ അടുത്തുള്ള സെല്‍സിലേക്ക് കോപ്പി ചെയ്യുവാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു എന്ന് കരുതുക.
01:30 അതിനായി ആദ്യം “6000” എന്ന എന്‍ട്രി ഉള്ള സെല്ലില്‍ ക്ലിക് ചെയ്ത് കോപ്പി ചെയ്യേണ്ട ഡേറ്റ സെലക്ട് ചെയ്യുക.
01:38 ഇനി ഇടത് മൌസ് ബട്ടണ്‍ അമര്‍ത്തി പിടിച്ചുകൊണ്ട്, കോസ്റ്റ് എന്‍ട്രി “2000” ഉള്ള സെല്ലിന്‍റെ അവസാനം വരെ മൌസ് ഡ്രാഗ് ചെയ്യുക.
01:46 കൂടാതെ നമുക്ക് ഡേറ്റ കോപ്പി ചെയ്യേണ്ട സ്ഥലത്തെ സെല്‍സ് സെലക്ട് ചെയ്യുക.
01:51 ഇനി ഇടത് മൌസ് ബട്ടണ്‍ വിടുക.
01:53 മെനു ബാറിലെ “എഡിറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “Fill” ഓപ്ഷനില്‍ ക്ലിക് ചെയ്യുക
01:59 പോപ് അപ് മെനുവില്‍, “റൈറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
02:03 “കോസ്റ്റ്” എന്ന ഹെഡിംഗിനു കീഴിലുള്ള ഡേറ്റ അടുത്തുള്ള സെല്‍സിലേക്ക് കോപ്പി ചെയ്യപ്പെട്ടതായി നിങ്ങള്‍ക്ക് കാണാം.
02:09 നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡുെ ചെയ്യാം.
02:12 ഫില്‍ ടൂളിന്‍റെ സങ്കീര്‍ണ്ണമായ ഒരു ഉപയോഗം അത് ഷീറ്റ്സിലെ ചില സീരീസ് ഡേറ്റയായി ഫില്‍ ചെയ്യുവാന്‍ ഉപയോഗിക്കാം എന്നതാണ്.
02:20 കാല്‍ക് വര്‍ഷത്തിലെ ഡേയ്സിന്‍റേയും വീക്കിന്‍റേയും പൂര്‍ണ്ണവും ചുരുക്കത്തിലുള്ളതുമായ ഡിഫാള്‍ട്ട് ലിസ്റ്റ്സ് നല്‍കുന്നു.
02:27 അത് യൂസര്‍ക്ക് അയാളുടെ സ്വന്തം ലിസ്റ്റ്സ് ഉണ്ടാക്കുന്നതിനുള്ള അവസരം കൂടി നല്കുന്നു .
02:34 ഇപ്പോള്‍ നമുക്ക് നമ്മുടെ ഷീറ്റില്‍ “ഡെയ്സ്” എന്ന ഹെഡിംഗ് കൂടി ചേർക്കാം
02:38 ഇതില്‍, നമ്മള്‍ ഓട്ടോമാറ്റിക് ആയി ആഴ്ചയിലെ ഏഴു ദിവസങ്ങളും ഡിസ്പ്ലേ ചെയ്യിക്കും
02:43 “ഡെയ്സ്” എന്ന ഹെഡിംഗിന് കീഴിലുള്ള ആദ്യ ഏഴു സെല്‍സ് സെലക്ട് ചെയ്യുക.
02:48 ഇനി മെനു ബാറിലെ “എഡിറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്ത് “ഫില്‍” ഓപ്ഷനിലേക്ക് പോകുക.
02:53 മെനുവിലെ “സീരീസ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
02:57 “ഫില്‍ സീരീസ്” എന്ന ഹെഡിംഗോട് കൂടിയ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് കാണാം
03:02 ഇപ്പോള്‍ “സീരീസ് ടൈപ്” എന്ന ഹെഡിംഗിന് കീഴെ “ഓട്ടോഫില്‍” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
03:07 “സ്റ്റാര്‍ട്ട് വാല്യു” ഫീല്‍ഡില്‍, നമ്മള്‍ നമ്മുടെ ആഴ്ചയുടെ ആദ്യദിവസം ടൈപ് ചെയ്യുന്നു, അതായത്, “സണ്‍ഡേ”.
03:13 ഇക്രിമെന്‍റ് ഇപ്പോള്‍ തന്നെ “1” ആയി സെറ്റ് ചെയ്തിട്ടുണ്ട്.  ഇനി “OK” ബട്ടണില്‍ ക്ലിക് ചെയ്യുക. .
03:18 സെല്‍സില്‍ ഡേയ്സ് ഓട്ടോമാറ്റിക് ആയി എന്‍റര്‍ ചെയ്യപ്പെട്ടതായി നിങ്ങള്‍ കാണുന്നു.
03:23 കാല്‍ക്കില്‍ വീക്ക് ഡേയ്സ്, മന്ത് അല്ലെങ്കില്‍ ഇയര്‍ എന്നീ മുന്‍ കൂറായി നിര്‍വചിച്ചിട്ടുണ്ട് എന്നതിനാല്‍ നിങ്ങള്‍ക്ക് ഇതേ രീതിയില്‍ അവ മാത്രവും എന്‍റര്‍ ചെയ്യുവാനാകും.
03:32 സീക്വന്‍ഷ്യല്‍ ഡേറ്റ ഓട്ടോ-ഫില്ലിംഗ് നടത്തുന്നതിനുള്ള മറ്റൊരു രീതി താഴെ കൊടുത്തിട്ടുള്ളതാണ്-
03:37 ഒരു സെല്ലില്‍ “സണ്‍ഡേ” എന്ന് ടൈപ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക. ഇത് കോളത്തിലെ അടുത്ത സെല്ലിലേക്ക് ഫോക്കസ് ഷിഫ്റ്റ് ചെയ്യും.
03:46 “സണ്‍ഡേ” എന്ന് ടൈപ് ചെയ്ത സെല്ലിലേക്ക് മടങ്ങുക ഇപ്പോള്‍ നിങ്ങള്‍ സെല്ലിന്‍റെ താഴെ ബ്ലാക് ബോക്സ് കാണും.
03:55 മൌസ് ഉപയോഗിച്ച് ഈ ബോക്സില്‍ ക്ലിക് ചെയ്യുക.
03:57 വലതു വശത്തെ ഡിസ്പ്ലേ ബോക്സില്‍ നിങ്ങള്‍ സാറ്റര്‍ഡേ കാണുന്നത് വരെ താഴേക്കു ഡ്രാഗ് ചെയ്യുക.
04:04 മൌസ് ബട്ടണ്‍ വിടുക
04:06 ഓട്ടോമാറ്റിക് ആയി വീക്ക് ഡെയ്സ് കൊണ്ട് സെല്‍സ് ഫില്‍ ആകുന്നു.
04:10 ക്രമപ്രകാരമുള്ള എല്ലാ ഡേറ്റക്കും ഈ തന്ത്രം ഉപയോഗിക്കാവുന്നതാണ് നമുക്കത് ആണ്‍ഡു ചെയ്യാം
04:17 നിങ്ങള്‍ക്ക് സ്റ്റാര്‍ട്ട്, എന്‍ഡ് എന്നിവയും ഇക്രിമെന്‍റ് വാല്യൂസും എന്‍റര്‍ ചെയ്ത് നാംപേര്‍സീനായി ഒരു വണ്‍-ടൈം ഫില്‍ സീരീസ് ഉണ്ടാക്കാവുന്നതാണ്
04:24 ഇത് കാണിക്കുന്നതിനായി ആദ്യം നമ്മള്‍ മുന്‍പ് സെല്‍സ് “A1” മുതല്‍ “A7” വരെ സെന്‍റര്‍ ചെയ്ത സീരിയല്‍ നാമ്പേര്‍സ് ഡിലീറ്റ് ചെയ്യുന്നു.
04:33 നമ്പേര്‍സ് ഡിലീറ്റ് ചെയ്ത ശേഷം, വീണ്ടും “A2” മുതല്‍ “A7” വരെയുള്ളവ റഫര്‍ ചെയ്യുന്ന സെല്‍സ് സെലക്ട് ചെയ്യുക.
04:40 ഇപ്പോള്‍ മെനു ബാറിലെ “എഡിറ്റ്” ക്ലിക് ചെയ്യുക പിന്നീട് “ഫില്‍” ഉം “സീരീസ്” ഓപ്ഷനും ക്ലിക് ചെയ്യുക
04:46 നമുക്ക് മുന്നില്‍ ഒരു ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടുന്നു. ഇപ്പോള്‍ “സീരീസ് ടൈപ്” എന്ന ഹെഡിഗിന് കീഴിലുള്ള “ലിനിയർ” ഓപ്ഷനില്‍ ക്ലിക് ചെയ്യുക, അത് ഡിഫാള്‍ട്ട് ആയി സെലക്ടഡ് ആകുന്നില്ലങ്കില്‍.
04:57 “സ്റ്റാര്‍ട്ട് വാല്യൂ” ഫീല്‍ഡില്‍, നമ്മൾ ആദ്യ സീരിയല്‍ നമ്പര്‍ ടൈപ് ചെയ്യും. അതായത്, “1”.
05:03 “എന്‍ഡ് വാല്യൂ” ഫീല്‍ഡില്‍, അവസാന വാല്യൂ ആയി നമ്മള്‍ എന്‍റര്‍ ചെയ്യുന്നതിനായി “6” ടൈപ് ചെയ്യുന്നു.
05:08 ഇപ്പോള്‍ നമ്മള്‍ “ഇക്രിമെന്‍റ്” വാല്യൂ ആയി “1” സെറ്റ് ചെയ്തു അവസാനമായി “ഓകെ” ബട്ടണില്‍ ക്ലിക് ചെയ്യുക.
05:14 സെല്‍സ് ഓട്ടോമാറ്റിക് ആയി സീക്വന്‍ഷ്യന്‍ സീരിയല്‍ നമ്പേര്‍സ് ആയി ഫില്ലായതായി നമുക്ക് കാണാം
05:21 എല്ലാ സാഹചാര്യങ്ങളിലും, ഫില്‍ ടൂള്‍ സെല്ലുകള്‍ തമ്മില്‍ ഒരു താത്കാലിക ബന്ധം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ഒരിക്കല്‍ അവ ഫില്‍ ചെയ്തു കഴിഞ്ഞാല്‍, സെല്ലുകള്‍ തമ്മില്‍ ഒരു പരസ്പര ബന്ധവും ഉണ്ടാകില്ല.
05:32 ഫില്‍ ടൂള്‍സ് കൂടാതെ “സെലക്ഷന്‍ ലിസ്റ്റ്സ്” എന്ന മറ്റൊരു സ്പീഡ് അപ് ടൂള്‍ കൂടിയുണ്ട്, ഇത് ടെക്സ്റ്റില്‍ മാത്രമുള്ള ഉപയോഗത്തിനായി പരിമിതപ്പെടുത്തിയിരിക്കുന്നു.
05:40 നമ്മള്‍ ഇത് ഈ സീരീസിലെ പിന്നീടുള്ള ട്യൂട്ടോറിയല്‍സില്‍ ചര്‍ച്ച ചെയ്യും.
05:45 “ഫില്‍ ടൂള്‍സ്” & “സെലക്ഷന്‍ ലിസ്റ്റ്സ്” പഠിച്ച് കഴിഞ്ഞശേഷം നമ്മള്‍ ഇപ്പോള്‍ ഷീറ്റുകള്‍ക്കിടയില്‍ എങ്ങനെയാണ് കണ്ടന്‍റ് ഷെയര്‍ ചെയ്യുക എന്ന് പഠിക്കും.
05:52 ഒരേ വിവരം ഒരേ സെല്ലില്‍ മള്‍ട്ടിപ്പില്‍ ഷീറ്റ്സില്‍ എന്‍റര്‍ ചെയ്യുവാന്‍ കാല്‍ക് ഒരു യൂസര്‍ക്ക് അവസരം നല്കുന്നു.
05:58 ഇതിന്‍റെ അര്‍ത്ഥം, ഒരേ ലിസ്റ്റ് തന്നെ ഓരോ ഷീറ്റിലും ഓരോന്നായി എന്‍റര്‍ ചെയ്യുന്നതിന് പകരം, നിങ്ങള്‍ക്ക് ഒരേ സമയം അത് എല്ലാ ഷീറ്റ്സിലും എന്‍റര്‍ ചെയ്യുവാനാകും
06:07 നമ്മുടെ “Personal-Finance-Tracker.ods” ഫയലില്‍, നമ്മുടെ മുഴുവന്‍ ഡേറ്റയും “ഷീറ്റ് 1” ലാണ്.
06:14 ഇപ്പോള്‍ നമുക്ക് “ഷീറ്റ് 1” ല്‍ കാണിച്ചിരിക്കുന്നത് പോലുള്ള ഡേറ്റ “ഷീറ്റ് 2” ലും അതോടൊപ്പം “ഷീറ്റ് 3” ലും കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.
06:21 അതിനായി നമ്മള്‍ മെനു ബാറിലെ “എഡിറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക പിന്നീട് “ഷീറ്റ്” ഓപ്ഷനില്‍ ക്ലിക് ചെയ്യുക.
06:27 ഇനി “സെലക്ട്” ല്‍ ക്ലിക് ചെയ്യുക.
06:30 പ്രത്യക്ഷമാകുന്ന ഡയലോഗ് ബോക്സില്‍, ഷിഫ്റ്റ് കീ ഉപയോഗിച്ച് നമ്മള്‍ “ഷീറ്റ് 1”, “ഷീറ്റ് 2”, കൂടാതെ “ഷീറ്റ് 3” എന്നീ ഓപ്ഷനുകള്‍ സെലക്ട് ചെയ്യുന്നു.
06:40 പിന്നീട് “OK” ബട്ടണില്‍ ക്ലിക് ചെയ്യുക.
06:42 ഇത് നമ്മളെ “ഷീറ്റ് 1”ലേക്ക് മടക്കി കൊണ്ടുവരുന്നു.
06:45 ഇപ്പോള്‍ നമുക്ക് “ഷീറ്റ് 1” ല്‍ കുറച്ച് ഡേറ്റ എന്‍റര്‍ ചെയ്യാം.
06:49 ഉദാഹരണമായി, “F12” റഫര്‍ ചെയ്യുന്ന സെല്ലില്‍ നമ്മള്‍ “This will be displayed on multiple sheets”എന്ന് ടൈപ് ചെയ്യുന്നു.
06:57 ഇപ്പോള്‍ ഒന്നിന് പിറകെ ഒന്നായി “ഷീറ്റ് 2” ഉം “ഷീറ്റ് 3” ഉം ടാബില്‍ ക്ലിക് ചെയ്യുന്നു.
07:02 ഈ ഓരോ ഷീറ്റ്സിലും “F12” റഫര്‍ ചെയ്യുന്ന സെല്‍സ് ഒരേ ഡേറ്റ ഉള്‍ക്കൊള്ളുന്നതായി നമുക്ക് കാണാം.
07:09 നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡുെ ചെയ്യാം.
07:12 അടുത്തതായി സെല്‍സിലെ ഡേറ്റ ഡിലീറ്റ് ചെയ്യുവാനും എഡിറ്റ് ചെയ്യുവാനും ഉള്ള വിവിധ വഴികള്‍ നമ്മള്‍ പഠിക്കും
07:18 സെല്ലിന്‍റെ ഫോര്‍മാറ്റിംഗ് ഒന്നും മാറ്റാതെ ഡേറ്റ ഡിലീറ്റ് ചെയ്യുന്നതിനായി, ഒരു സെല്‍ സെലക്ട് ചെയ്യുക.
07:25 “ഇന്‍പുട്ട് ലൈന്‍” ഫീല്‍ഡില്‍ സെല്ലിലെ ഡേറ്റ ഡിസ്പ്ലേ ചെയ്യുന്നതായി നിങ്ങള്‍ക്ക് കാണാം.
07:30 ഇപ്പോള്‍ കീ ബോര്‍ഡിലെ “ബാക് ഡൌണ്‍ സ്പേസ്” ബട്ടണ്‍ അമര്‍ത്തുക
07:35 ഡേറ്റ ഡിലീറ്റഡ് ആയതായി നിങ്ങള്‍ കാണുന്നു.
07:37 നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
07:39 ഒരു സെല്ലിലെ ഡേറ്റ റീപ്ലേസ് ചെയ്യാന്‍, വെറുതെ സെല്‍ സെലക്ട് ചെയ്ത് പഴയ ഡേറ്റക്ക് മുകളിലൂടെ ടൈപ് ചെയ്യുക
07:46 ഒറിജിനല്‍ ഫോര്‍മാറ്റിംഗോട് കൂടി പുതിയ ഡേറ്റ അവശേഷിക്കുന്നു. നമുക്ക് ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
07:52 ഒരു സെല്ലിലെ ഡേറ്റയുടെ ഒരു ഭാഗം മുഴുവന്‍ കണ്ടന്‍റും റിമൂവ് ചെയ്യാതെ മാറ്റുന്നതിനായി, വെറുതെ സെല്ലില്‍ ഡബിള്‍ ക്ലിക് ചെയ്യുക.
08:01 ഇപ്പോള്‍ കര്‍സര്‍ നാവിഗേറ്റ് ചെയ്ത്, നിങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യാനുസരണം സെല്‍ എഡിറ്റ് ചെയ്യുവാന്‍ കഴിയും
08:07 മുക്ക് ഈ മാറ്റങ്ങള്‍ അണ്ഡു ചെയ്യാം.
08:09 ഇത് നമ്മെ ലിബ്രെഓഫീസ് കാല്‍ക്കിനെ കുറിച്ചുള്ള സ്പോക്കണ്‍ ട്യൂട്ടോറിയലിന്‍റെ അന്ത്യത്തിലെത്തിക്കുന്നു.
08:15 ചുരുക്കത്തില്‍, നമ്മള്‍ പഠിച്ചത്:
08:17 ഫില്‍ ടൂള്‍സും സെലക്ഷന്‍ ലിസ്റ്റ്സും ഉപയോഗിച്ചുള്ള സ്പീഡ്-അപ് ചെയ്യല്‍
08:20 ഷീറ്റുകള്‍ തമ്മിലുള്ള കണ്ടന്‍റ് ഷെയറിംഗ്
08:23 റിമൂവിംഗ് ഡേറ്റ, റീപ്ലേസിംഗ് ഡേറ്റ, ഡേറ്റയുടെ ഒരു ഭാഗം മാറ്റല്‍
08:29 താഴെയുള്ള ലിങ്കില്‍ ലഭ്യമായ വീഡിയോ കാണുക
08:32 അത് സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് സമ്മറൈസ് ചെയ്യുന്നു.
08:35 നിങ്ങള്‍ക്ക് നല്ല ബാന്‍ഡ് വിഡ്ത്ത് ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അത് ഡൌണ്‍ലോഡ് ചെയ്ത് കാണാം.
08:40 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്ട് ടീം
08:43 സ്പോക്കണ്‍ ട്യൂട്ടോറിയല്‍സ് ഉപയോഗിച്ച് വര്‍ക്ക് ഷോപ്സ് നടത്തുന്നു.
08:46 ഓണ്‍ലൈന്‍ ടെസ്റ്റ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു
08:49 കൂടുതല്‍ വിവരങ്ങള്‍ക്ക്, ദയവായി എഴുതുക, contact@spoken-tutorial.org
08:55 സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജക്റ്റ് ടാക്ക് ടു എ ടീച്ചര്‍ പ്രോജക്ടിന്‍റെ ഭാഗമാണ്,
09:00 ഇതിനെ പിന്‍തുണക്കുന്നത് നാഷണല്‍ മിഷന്‍ ഓണ്‍ എഡ്യൂക്കേഷന്‍ ത്രൂ ICT, MHRD, ഗവണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യ
09:07 ഈ മിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍  
09:11 സ്പോക്കണ്‍ ഹൈഫന്‍ ട്യൂട്ടോറിയല്‍ dot org slash NMEICT hyphen Intro യില്‍ ലഭ്യമാണ്
09:18 ഈ ട്യൂട്ടോറിയല്‍ സമാഹരിച്ചത് ശാലു ശങ്കർ (Shalu Sankar) IIT Bombay. ഞങ്ങളോടൊപ്പം ചേര്‍ന്നതിന് നന്ദി

Contributors and Content Editors

Devisenan, PoojaMoolya, Shalu sankar