Health-and-Nutrition/C2/Complementary-food-for-6-to-24-month-old-babies/Malayalam

From Script | Spoken-Tutorial
Revision as of 18:18, 5 August 2020 by Prena (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time
Narration
00:02 കോംപ്ലിമെന്ററി ഫീഡിങ് ( പൂരക ഭക്ഷണം)നുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളെക്കുറിച്ചുള്ള സ്പോക്കൺ ട്യൂട്ടോറിയലിലേക്ക് സ്വാഗതം.
00:09 ഈ ട്യൂട്ടോറിയലിൽ, നമ്മൾ താഴെ പറയുന്നവ പഠിക്കും
00:14 6 മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് പൂരക ഭക്ഷണം ആരംഭിക്കുന്നതിന്റെ പ്രാധാന്യം
00:19 6 മുതൽ 24 മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് കോംപ്ലിമെന്ററി ഫീഡിംഗ് നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ.
00:27 നമുക്ക് തുടങ്ങാം .
00:29 ഒരു കുഞ്ഞിന് ജനിച്ച മുതൽ 6 മാസം വരെ പ്രത്യേകമായി മുലയൂട്ടണം.
00:37 6 മാസം പ്രായം എന്നത് കുഞ്ഞിന്റെ ജീവിതത്തിന്റെ ആറാം മാസത്തിന്റെ തുടക്കം എന്നതല്ല അർത്ഥമാക്കുന്നത് .
00:45 കുട്ടി 6 മാസം പൂർത്തിയാക്കി ഏഴാം മാസം ആരംഭിക്കുന്ന താണ്.
00:52 ഈ പ്രായത്തിൽ, ഒരു കുഞ്ഞിന് തുടർച്ചയായ മുലയൂട്ടൽ മാത്രം പോരാ .
00:59 മുലപ്പാലിനൊപ്പം പോഷകസമൃദ്ധമായ വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവും കുഞ്ഞിന് കൊടുക്കണം .
01:06 ഈ ഭക്ഷണത്തെ പൂരക ഭക്ഷണം എന്ന് വിളിക്കുന്നു.
01:11 ഇത് 6 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കുഞ്ഞിന് കൊടുക്കണം .
01:18 ഇത് കുഞ്ഞിനെ ഉയരം arogyam, ബുദ്ധി എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നു.
01:26 6 മാസം പ്രായമാകുമ്പോൾ പൂരക ഭക്ഷണം ആരംഭിക്കേണ്ടത് പ്രധാനമാണ്.
01:33 അല്ലെങ്കിൽ അത് കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും തടസ്സമാകും.
01:39 പിന്നീടുള്ള പ്രായത്തിൽ കുഞ്ഞ് കട്ടിയായ ഭക്ഷണം നിരസിക്കാനും സാധ്യതയുണ്ട്.
01:47 പൂരക ഭക്ഷണം മുലയൂട്ടലിനെ പിന്തുണയ്ക്കുന്നു എന്ന് ഓർക്കുക .
01:53 അതിനാൽ, കുറഞ്ഞത് 2 വയസ്സ് വരെ മുലയൂട്ടൽ തുടരണം.
02:00 രീതി
02:02 സ്ഥിരത
02:04 പൂരക ഭക്ഷണത്തിന്റെ അളവ് എന്നിവ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു.
02:10 ഓരോ പ്രായക്കാർക്കും പ്രത്യേക ശുപാർശകൾ ഉണ്ട്.
02:16 ഇതേ സീരീസ് ലെ മറ്റൊരു ട്യൂട്ടോറിയലിൽ അവ വിശദമായി ചർച്ചചെയ്യുന്നു.
02:23 ഇപ്പോൾ, എല്ലാ പ്രായക്കാർക്കുമുള്ള പൂരക ഭക്ഷണത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ നോക്കാം .
02:31 ഒരുപുതിയ ഭക്ഷണം ആദ്യം കുഞ്ഞിന് മാത്രം പ്രത്യേകം കൊടുക്കണം .
02:37 പിന്നീട് ഇത് മറ്റ് ഭക്ഷണങ്ങളുമായി സംയോജിപ്പിക്കണം.
02:42 കുഞ്ഞിന് ഈ പ്രത്യേക ഭക്ഷണത്തിന് അലർജിയുണ്ടോ എന്ന് വിലയിരുത്താൻ ഇത് സഹായിക്കും.
02:48 നല്ല പോഷകാഹാരത്തിന് പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
02:54 ഓരോ നാലു ദിവസം കൂടുമ്പോഴും കുഞ്ഞിന്റെ ഭക്ഷണത്തിൽ ഓരോ പുതിയ ഭക്ഷണം ചേർക്കുക.
03:01 മുമ്പ് നൽകിയ ഭക്ഷണത്തോടൊപ്പം 1 ടേബിൾ സ്പൂൺ പുതിയ ഭക്ഷണവും തുടങ്ങുക
03:08 അതിന്റെ അളവ് ക്രമേണ വർദ്ധിപ്പിക്കുക.
03:12 എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളിൽ നിന്നുമുള്ള പോഷക സമൃദ്ധമായ ഭക്ഷണം ക്രമേണ ചേർക്കണം.
03:20 ധാന്യങ്ങൾ, വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യത്തെ ഭക്ഷണ ഗ്രൂപ്പ്.
03:27 പയർവർഗ്ഗങ്ങൾ, വിത്തുകൾ, അണ്ടിപ്പരിപ്പ് എന്നിവയാണ് രണ്ടാമത്തെ ഗ്രൂപ്പ്.
03:32 മൂന്നാമത്തെ ഗ്രൂപ്പ് പാൽ ഉൽപന്നങ്ങളാണ്
03:37 നാലാമത്തെ ഗ്രൂപ്പ് മാംസം, മത്സ്യം, ചിക്കൻ എന്നിവയാണ്.
03:42 അഞ്ചാമത്തെ ഗ്രൂപ്പാണ് മുട്ട.
03:46 വിറ്റാമിൻ A സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ആറാമത്തെ ഗ്രൂപ്പാണ്.
03:52 ഏഴാമത്തെ ഗ്രൂപ്പ് മറ്റ് പഴങ്ങളും പച്ചക്കറികളുമാണ്.
03:57 അവസാനമായി, മുലയൂട്ടൽ എട്ടാമത്തെ ഗ്രൂപ്പാണ്, പക്ഷേ ഏത് ഏറ്റവും പ്രധാനപ്പെട്ടത് ആണ് .
04:04 ഇത് ദിവസവും മറ്റ് ഭക്ഷണ ഗ്രൂപ്പുകൾക്കൊപ്പം ഉൾപ്പെടുത്തണം.
04:11 എല്ലാ 8 ഭക്ഷണ ഗ്രൂപ്പുകളും ഒരു കുഞ്ഞിന്റെ ഭക്ഷണത്തിൽ ഉൾപ്പെട്ടിരിക്കണം.
04:17 കുഞ്ഞിന്റെ ഭക്ഷണക്രമത്തിൽ ഈ ഗ്രൂപ്പുകളിൽ 5-ൽ കുറവാണെങ്കിൽ, ഇത് വലിയ ഒരു പ്രശ്നമാണ്.
04:24 ഉടനടി ഇത് ശരിയാക്കണം.
04:28 ചില കുഞ്ഞുങ്ങൾക്ക് മുലപ്പാൽ തീരെ ലഭ്യമാകില്ല .
04:33 ഓരോ ദിവസവും ഭക്ഷണത്തിൽ ശേഷിക്കുന്ന 7 ഗ്രൂപ്പുകളിൽ നിന്നുള്ള ഭക്ഷണം ഉൾപ്പെടുത്തുക.
04:40 കൂടാതെ, പ്രതിദിനം 500 മില്ലി മൃഗങ്ങളുടെ പാലും 2 അധിക ധാന്യങ്ങളും അവർക്ക് നൽകുക.
04:49 മൃഗങ്ങളുടെ പാൽ കുഞ്ഞിന് നൽകുന്നതിന് മുമ്പ് എല്ലായ്പ്പോഴും തിളപ്പിക്കുക.
04:55 ഇപ്പോൾ, കുഞ്ഞിന്റെ ഭക്ഷണത്തിൽ പുതിയ ഭക്ഷണ ഗ്രൂപ്പുകൾ ചേർക്കുന്നതിനുള്ള ക്രമം ചർച്ച ചെയ്യാം.
05:02 ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്ന് പൂരക ഭക്ഷണം മുലപ്പാലിനൊപ്പം, നൽകാൻ ആരംഭിക്കുക.
05:09 6 മാസം കഴിയുമ്പോൾ കുഞ്ഞിന് ഉയർന്ന അളവിൽ പോഷകങ്ങൾ ആവശ്യമാണ്.
05:16 എന്നിരുന്നാലും, ആദ്യ ദിവസങ്ങളിൽ നൽകാവുന്ന ഭക്ഷണത്തിന്റെ അളവ് വളരെ ചെറുതാണ്.
05:24 അതിനാൽ, ആദ്യത്തെ 5 ഗ്രൂപ്പുകളിൽ നിന്നുള്ള പോഷക സമൃദ്ധമായ ഭക്ഷണം നൽകാം.
05:31 ഈ ഭക്ഷണങ്ങളിൽ പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
05:38 കുഞ്ഞിന്റെ ഉയരം , പേശീ വികസനം എന്നിവക്ക് അവ പ്രധാനമാണ്.
05:45 നല്ല കൊഴുപ്പുകൾ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിന് പ്രധാനമാണ്.
05:50 ഈ ഭക്ഷണങ്ങൾക്ക് ശേഷം, പച്ചക്കറികളും പഴങ്ങളും നൽകാൻ തുടങ്ങുക .
05:57 പച്ചക്കറികളിലും പഴങ്ങളിലും വിറ്റാമിനുകളും ധാതുക്കളും കൂടുതലൽ അടങ്ങിയിട്ടുണ്ട് .
06:03 എന്നിരുന്നാലും, ആദ്യത്തെ 5 ഗ്രൂപ്പുകളെപ്പോലെ പ്രോട്ടീനിലും കൊഴുപ്പിളെയും പോലെ സമൃദ്ധമെല്ല.
06:11 അതിനാൽ, ഭാരം കുറയുകയോ നിശ്ചലമാവുകയോ ചെയ്യാതിരിക്കാൻ അവ പിന്നീട് ആരംഭിക്കണം
06:18 പഴങ്ങൾ രുചികരമായതും മധുരമുള്ളതുമാണ്
06:23 മധുരം രുചിക്ക് മുമ്പ് കുഞ്ഞുങ്ങൾ പലതരം രുചികൾ പരീക്ഷിക്കുന്നത് പ്രധാനമാണ്.
06:31 വ്യത്യസ്ത രുചികൾ പരീക്ഷിക്കുന്നത് കൂടുതൽ ഭക്ഷണങ്ങൾ കഴിക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നു.
06:37 ഇത് പിന്നീട് തിരഞ്ഞു പിടിച്ചു ഭക്ഷണം മാത്രം കഴിക്കുന്നത് സാധ്യത കുറയ്ക്കുന്നു.
06:44 അതിനാൽ, മറ്റെല്ലാ തരം ഭക്ഷണങ്ങളും ചേർത്തതിന് ശേഷം പഴങ്ങൾ കുഞ്ഞിന്റെ ഭക്ഷണത്തിൽ ചേർക്കുക .
06:51 ദിവസത്തിൽ ഒന്നോ രണ്ടോ തവണ പുതിയ, അതാതു കാലത്തുള്ള , പ്രാദേശികമായാ പഴങ്ങൾ നൽകുന്നത് ഉത്തമ മാണ് .
06:59 സ്ഥിര ഭക്ഷണത്തിന് ശേഷം പഴം മധുരപലഹാരമായി നൽകാം.
07:05 പഴം പാലിലും കുഞ്ഞിന്റെ സ്ഥിര ഭക്ഷണത്തിലും കലർത്തരുത്.
07:11 ഈ പ്രായക്കാർക്ക് പഴങ്ങളുടെ ജ്യൂസ് ശുപാർശ ചെയ്യുന്നില്ല.
07:16 വീടുകളിൽ തയ്യാറാക്കിയതും റെഡിമെയ്ഡ് പഴങ്ങളുടെ ജ്യൂസും ഇതിൽ ഉൾപ്പെടുന്നു.
07:23 2 വർഷം വരെ മുലയൂട്ടൽ തുടരുക.
07:28 കുഞ്ഞിനെ ശ്വാസം മുട്ടിക്കുന്ന കഠിനമായ ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുക.
07:34 മുഴുവൻ പരിപ്പ്, മുന്തിരി, ചിക്കൻ, വേവിക്കാത്ത കാരറ്റ് കഷണങ്ങൾ എന്നിവ അത്തരം ഭക്ഷണങ്ങൾക്ക് ഉദാഹരണങ്ങളാണ്.
07:44 പുവീട്ടിൽ ഉണ്ടാക്കിയ വേവിച്ച ഭക്ഷണം വൃത്തിയോട് കൂടിയ തയ്യാറാക്കിയതാണ് കുഞ്ഞിന് ഏറ്റവും നല്ലത്
07:51 കുട്ടിക്കുള്ള ഫുഡ് സംഭരിക്കണമെങ്കിൽ, സുരക്ഷിതമായ അത് സൂക്ഷിക്കുന്നതിനെ കുറിച്ചുള്ള ഞങ്ങളുടെ ട്യൂട്ടോറിയൽ കാണുക.
07:57 കുട്ടിക്കുള്ള ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുന്നതും വിളമ്പുന്നതും ഇതേ ട്യൂട്ടോറിയലിൽ ചർച്ചചെയ്യുന്നു.
08:06 കൂടുതൽ വിവരങ്ങൾക്ക് ദയവായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
08:10 6 മാസം പ്രായമുള്ള കുഞ്ഞിനു ഭക്ഷണത്തോടൊപ്പം തിളപ്പിച്ചതും തണുത്തതുമായ വെള്ളവും നൽകാം.
08:18 30 മുതൽ 60 മില്ലി വരെ വെള്ളം ദിവസത്തിൽ രണ്ടുതവണ കൊടുക്കുക .
08:25 ചൂടുള്ള കാലാവസ്ഥയിൽ കുഞ്ഞിന്റെ ആവശ്യമനുസരിച്ച് ഇത് വർദ്ധിപ്പിക്കണം.
08:31 മുലപ്പാലും വെള്ളവും ഒരു കുഞ്ഞിന് ഏറ്റവും മികച്ച പാനീയ ങ്ങളാണ്
08:37 എങ്കിലും അവ സമയത്ത് കൊടുക്കണം .
08:42 ഭക്ഷണത്തിന് മുമ്പ് ഒരു കുഞ്ഞിന് മുലയൂട്ടുന്നതിന് മുൻപോ വെള്ളം നൽകുകയോ ചെയ്യരുത്.
08:48 വിശക്കുന്ന കുഞ്ഞ് പുതിയ ഭക്ഷണസാധനങ്ങൾ പരീക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
08:54 ഭക്ഷണത്തിന് 20 മുതൽ 30 മിനിറ്റ് വരെ കുഞ്ഞിന് മുലയൂട്ടാം അല്ലെങ്കിൽ വെള്ളം കൊടുക്കാം .
09:02 ഒരു കുഞ്ഞ് ന്റെ ശരിയായ വളർച്ചക്ക് ആവശ്യമായ പൂരക ഭക്ഷണം ആവശ്യമാണ്.
09:08 ഇത് നമ്മെ ഈ ട്യൂട്ടോറിയലിന്റെ അവസാനത്തിലേക്ക് കൊണ്ടുവരുന്നു.ചേർന്നതിന് നന്ദി.

Contributors and Content Editors

Prena