PERL/C3/Perl-Module-Library-(CPAN)/Malayalam

From Script | Spoken-Tutorial
Revision as of 15:57, 15 January 2018 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:01 Perl Module Library അതായത് CPAN എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തിലുള്ള Spoken Tutorial ലേക്കു സ്വാഗതം
00:08 ഈ ട്യൂട്ടോറിയലില്‍, നിലവിലുള്ള modules ഉപയോഗിക്കുന്നതെങ്ങനെയെന്നും കൂടാതെ PERLഇൽ പുതിയ മൊഡ്യുളുകൾ സൃഷ്ടിക്കുന്നതെങ്ങനെയെന്നുമാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്.
00:16 ഈ ട്യൂട്ടോറിയൽ റെക്കോർഡ് ചെയ്യുന്നതിന് വേണ്ടി ,ഞാന്‍ ഉപയോഗിക്കുന്നത്: Ubuntu Linux 12.04 ഓപറേറ്റിങ്ങ് സിസ്റ്റവും, Perl 5.14.2, കൂടാതെ gedit ടെക്സ്റ്റ് എഡിറ്ററും ആണ്
00:28 നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതു ടെക്സ്റ്റ് എഡിറ്റര്‍ വേണമെങ്കിലും ഉപയോഗിക്കാം
00:32 ഈ ട്യൂട്ടോറിയൽ മനസ്സിലാക്കാനായി നിങ്ങള്‍ക്കു Perl പ്രോഗ്രാമ്മിങ്ങില്‍ അടിസ്ഥാന വിവരം ഉണ്ടായിരിക്കേണ്ടതാണ്.
00:37 അതില്ലെങ്കില്‍ Perl നെ കുറിച്ചുള്ള ഉചിതമായ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ കാണുവാന്‍ spoken tutorial വെബ്സൈറ്റ് സന്ദര്‍ശിക്കുക.
00:43 Modules: പല സൃഷ്ടികർത്താക്കൾ എഴുതിയിട്ടുള്ള സാധാരണ റൂട്ടീനുകൾ അടങ്ങിയിട്ടുള്ള കോഡ് ഫയലുകൾ ആണിവ. കൂടാതെ പല പ്രോഗ്രാമ്മുകൾക്ക് ഒരേ സമയത്തു ഇവയെ ഉപയോഗിക്കാൻ കഴിയും.
00:55 CPAN:എന്നത് പേളിലെ ഒരു open source ഭാഷ ആകുന്നു കൂടാതെ പേളിൻറ്റെ അംഗീകൃത CPAN library യിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന നൽകാവുന്നതാണ്
01:03 വ്യത്യസ്തരായ സൃഷ്ടികർത്താക്കൾ എഴുതിയ ആയിരത്തോളം ഉപയോഗിക്കാൻ തയ്യാറായുള്ള മൊഡ്യുളുകൾ CPAN ലുണ്ട്.
01:09 CPAN ൻറ്റെ ഔദ്യോഗിക വെബ്സൈറ്റ് ആണ് : www.cpan.org
01:17 List colon colon Util ഒരു ഉദാഹരണമായി എടുത്തുകൊണ്ട് അതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നമ്മുക്ക് നോക്കാം
01:24 നമുക്ക് ഇതിനകം തന്നെ ഈ മൊഡ്യുളിനകത്ത് എഴുതിയിട്ടുള്ള function കളിലേക്ക് പ്രവേശനം സാധ്യമാക്കുന്നു
01:30 terminal ലേക്ക് തിരിച്ചു പോവുക
01:32 perldoc List colon colon Util എന്ന് ടൈപ്പ് ചെയ്യുക
01:38 നിങ്ങൾക്ക് You need to install the perl hyphen doc package to use this program എന്ന ഒരു error സന്ദേശം ലഭിക്കും
01:46 നിങ്ങൾ perl hyphen doc എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യണം എന്ന് ഇത് സൂചിപ്പിക്കുന്നു
01:50 Synaptic Package Manager ഉപയോഗിച്ച് ഇത് പോലെ ചെയ്യുക
01:55 ഉചിതമായ Linux സ്പോക്കൺ ട്യൂട്ടോറിയലുകൾക്ക് spoken tutorial വെബ്സൈറ്റ് സന്ദർശിക്കുക
02:01 നിങ്ങൾ ഇവിടെ കാണുന്നത് List colon colon Util മോഡ്യുളിൻറ്റെ രേഖകളാണ്
02:08 ഈ രേഖകളിൽ മോഡ്യൂളിൻറ്റെ വിശദാംശങ്ങൾ, എങ്ങനെ ഉപയോഗിക്കണം എന്നുള്ള ഉദാഹരണങ്ങൾ, overview എന്നിവ അടങ്ങിയിരിക്കുന്നു
02:20 perl doc viewer ലേക്ക് പോകാൻ എന്ന 'Q' കീ അമർത്തുക
02:25 അടുത്തതായി ഒരു Perl പ്രോഗ്രാമിൽ List colon colon Util എന്ന മൊഡ്യുൾ എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം
02:33 ഞാൻ നേരത്തെ സേവ് ചെയ്തുവെച്ചിട്ടുള്ള exist underscore modules.pl എന്ന സാമ്പിൾ പ്രോഗ്രാം തുറക്കട്ടെ.
02:40 നിങ്ങളുടെ exist underscore modules dot pl എന്ന ഫയലിൽ, സ്‌ക്രീനിൽ കാണുന്ന കോഡ് അത് പോലെ ടൈപ്പ് ചെയ്യുക
02:47 നമുക്ക് ഈ കോഡ് മനസ്സിലാക്കാൻ ശ്രമിക്കാം
02:50 use List colon colon Util എന്നത് Perl നോട് List colon colon Util. എന്ന മൊഡ്യുളിനെ കണ്ടെത്തി load ചെയ്യാൻ പറയുന്നു
03:00 qw() എന്ന ഫങ്ക്ഷൻ string ഇൽ നിന്നും വാക്കുകളെ ഒരു delimiter ഉപയോഗിച്ച് എടുക്കുകയും വാക്കുകളെ ഒരു list ആക്കി നൽകുകയും ചെയ്യുന്നു
03:09 ഒരു arrayയെ പ്രഖ്യാപിക്കാനുള്ള എളുപ്പ മാർഗമാണിത്
03:13 ഒരു moduleനെ ഇമ്പോർട്ട് ചെയ്യുമ്പോൾ യാഥർത്ഥത്തിൽ list ഇൽ വ്യക്തമാക്കിയിട്ടുള്ള subroutines നെ പ്രോഗ്രാമിലേക്ക് import ചെയ്യലാണ് നടക്കുന്നത് .
03:21 subroutines ൻറ്റെ പൊതുവായ ഉപയോഗ പട്ടികയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്
03:26 മൊഡ്യുൾ അതിൻറ്റെ variables നെയും subroutines നെയും നമ്മുടെ പ്രോഗ്രാമിലേക്കു exportചെയ്യുന്നു.
03:32 List colon colon Util ഇൽ ലഭ്യമായ ഏറ്റവും പ്രസിദ്ധമായ subroutines ആണ്: first - അത് listലെ ആദ്യ element നെ തിരിച്ചു തരുന്നു
03:42 max - ഇത് ലിസ്റ്റിലെ ഏറ്റവും വലിയ സംഖ്യാ മൂല്യത്തെ തിരിച്ചു തരുന്നു.
03:47 maxstr - ഇത് ലിസ്റ്റിലെ ഏറ്റവും വലിയ stringനെ തിരിച്ചു തരുന്നു
03:52 min- ഇത് ലിസ്റ്റിലെ ഏറ്റവും ചെറിയ സംഖ്യാ മൂല്യത്തെ തിരിച്ചു തരുന്നു
03:57 minstr - ഇത് ലിസ്റ്റിലെ ഏറ്റവും ചെറിയ സ്ട്രിങ്ങിനെ തിരിച്ചു തരുന്നു
04:02 shuffle – ഇത് ക്രമരഹിത രീതിയിൽ inputൻറ്റെ മൂല്യങ്ങളെ തിരിച്ചു തരുന്നു.
04:08 sum – ഇത് ലിസ്റ്റിലെ എല്ലാ ഘടകങ്ങളുടെയും സംഖ്യാ തുകയെ തിരിച്ചു തരുന്നു
04:14 ഓരോ function നും പ്രത്യേക സോഴ്സ് കോഡ് എഴുതേണ്ട ആവശ്യം ഇല്ല
04:18 ഈ ലഭ്യമായ subroutinesകളെ നമ്മുടെ പ്രോഗ്രാമിൽ ഉപയോഗിക്കാവുന്നതാണ്
04:23 max, min, sum and shuffle. എന്നീ ഫങ്ക്ഷനുകളിലേക്കു ഞാൻ അയക്കുന്ന inputകൾ ഇവയാകുന്നു.
04:30 കൂടാതെ print പ്രസ്താവനകൾ ഇവയാകുന്നു.
04:33 ഫയൽ save ചെയ്യുന്നതിനായി Ctrl+S അമർത്തുക
04:37 നമുക്കിനി പ്രോഗ്രാം execute ചെയ്യാം
04:40 ടെർമിനലിലേക്കു തിരിച്ചു പോയി perl exist underscore modules dot pl എന്ന് ടൈപ്പ് ചെയ്യുക . കൂടാതെ Enter അമർത്തുക.
04:49 output നിരീക്ഷിക്കുക.
04:51 Random numberഇൽ , 0 നും 51 നും ഇടയിലുള്ള ഏതെങ്കിലും ഒരു മൂല്യമായിരിക്കും നമ്മുക്ക് ലഭിക്കുക
04:58 അടുത്തതായി നമ്മുക്ക് , ഒരു പുതിയ Perl module സൃഷ്‌ടിയ്‌ക്കുന്നതെങ്ങനെയെന്നും അതിനെ CPAN. ലേക്ക് ചേർക്കുന്നത് എങ്ങനെയെന്നും നോക്കാം
05:04 ഒരുമൊഡ്യുൾ സൃഷ്‌ടിയ്‌ക്കുന്നതിനുള്ള പടികൾ താഴെ തന്നിരിക്കുന്നു:
05:08 മൊഡ്യുൾ ഉണ്ടാക്കുന്നതിനുള്ള സ്ഥലം നിർമ്മിക്കുക.
05:11 മൊഡ്യുളിനു വേണ്ടിയുള്ള രൂപരേഖ ഫയലുകൾ നിർമ്മിക്കുക
05:14 മൊഡ്യുൾ Document ചെയ്യുക
05:16 Perl code എഴുതുക
05:18 ടെസ്റ്റിംഗിനുവേണ്ട കോഡ് എഴുതുക
05:20 CPANലേക്ക് module നെ വ്യാപിപ്പിക്കുക
05:24 ഒരു പുതിയ മൊഡ്യുളിനുവേണ്ടിയുള്ള ഫയലുകൾ ഉണ്ടാക്കുന്ന h2xs എന്ന പ്രോഗ്രാമിനോടൊപ്പം Perl വിതരണം ചെയ്യപ്പെടുന്നു
05:32 Math colon colon Simple എന്നത് നമ്മുടെ മൊഡ്യുളിൻറ്റെ പേരിനെ പ്രസ്താവിക്കുന്നു.
05:37 ഇത് മൊഡ്യുളിനെ കൃത്യമായി തിരിച്ചറിയുന്ന ഡയറക്ടറിയെ നിർമ്മിക്കാൻ ഉപയോഗിക്കുന്നു
05:43 അടിസ്ഥാനപരമായി , ഇത് മൊഡ്യുളിനു വേണ്ടിയുള്ള രൂപരേഖ ഫയലുകളെ സൃഷ്ടിക്കുന്നു. autoload നെയും autogenerate നെയും ഒഴിവാക്കാനുള്ള ഓപ്ഷൻ ആണ് hyphen PAX.
05:54 നമുക്കിനി ഒരു പുതിയ മൊഡ്യുൾ സൃഷ്ടിക്കാം - - Math colon colon Simple.
05:59 add, subtract, multiply കൂടാതെ divide - എന്നീ ലളിതമായ ഫങ്ക്ഷനുകളെ ഇത് നൽകുന്നു
06:06 നമുക്കിനി ടെർമിനലിലേക്ക് പോയി h2xs നിർദേശത്തെ എക്സിക്യൂട്ട് ചെയ്യാം.
06:12 ടൈപ്പ്: h2xs hyphen PAXn Math colon colon Simple.
06:20 മൊഡ്യുളിനെ വിതരണം ചെയ്യുവാൻ ആവശ്യമായ എല്ലാ ഫയലുകളെയും h2xs പ്രോഗ്രാം നിർമ്മിക്കുന്നു
06:27 നമുക്കിനി ഡയറക്ടറി മാറ്റി Math hyphen Simpleഎന്നാക്കാം.
06:33 നിങ്ങളുടെ മെഷീനിലെ directory path നോക്കി വക്കുക.അത് ചിലപ്പോൾ Math forward slash Simpleഎന്നാകും
06:41 ഡയറക്ടറിയിലെ എല്ലാ ഫയലുകളും കാണുന്നതിനായി "ls" എന്ന് ടൈപ്പ് ചെയ്യുക. നമ്മുക്ക് താഴെ കാണുന്ന ഫയലുകൾ കാണാൻ സാധിക്കും
06:49 പുതിയ വേർഷനുകൾ എഴുതുമ്പോൾ മൊഡ്യുളിനു വരുത്തിയ മാറ്റങ്ങൾ പിന്തുടരുന്നതിനായി ഉപയോഗിക്കുന്നതാണ് "Changes" ഫയൽ
06:58 lib subdirectory ഇൽ മൊഡ്യുൾ അടങ്ങിയിരിക്കുന്നു
07:02 MANIFESTഇൽ ഈ ഡറക്ടറിയിലെ ഫയലുകളുടെ പട്ടിക അടങ്ങിയിരിക്കുന്നു
07:07 ഒരുUnix Makefile നിർമ്മിക്കാൻ ഉപയോഗിക്കുന്ന പേൾ പ്രോഗ്രാമാണ് Makefile
07:12 നമ്മുടെ മൊഡ്യുളിനെ ടെസ്റ്റ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനുമായി നമ്മൾ Makefile ഉപയോഗിക്കുന്നു..
07:18 't' subdirectory.യിലാണ് Test script കൾ
07:22 ലളിതമായ Perl scriptsകളാണ് testsകൾ , പക്ഷെ dot t extension നോടു കൂടിയതും unit testing നുമാണ് ഇവ ഉപയോഗിക്കുന്നത്
07:30 Simple.pm നമ്മുടെ മൊഡ്യുൾ ആകുന്നു.
07:34 നമ്മൾ h2xsനിർദ്ദേശം എക്സിക്യൂട്ട് ചെയ്യുമ്പോൾ, ഈ ഫയലുകളെല്ലാം സ്വമേധയാ നിർമ്മിക്കപെടുന്നു.
07:41 ഇനി നമ്മുക്ക് simple.pm ഫയൽ തുറക്കാം
07:45 lib forward slash Math എന്ന് ഡയറക്ടറിയെ മാറ്റാം
07:51 ഇനി നമ്മുക്ക് simple.pm ഫയൽ തുറന്നു നിലവിലുള്ള ഉള്ളടക്കത്തെ കാണാം.
07:57 ടൈപ്പ്  : gedit Simple.pm.
08:02 നാം ഇവിടെ കാണുന്നത് ഡോക്യൂമെൻറ്റ് ചെയ്ത ഫങ്ക്ഷണൽ പേൾ മൊഡ്യുളാണ്, അത് ഒന്നും ചെയ്യുന്നില്ല.
08:09 അതെന്തെങ്കിലും ചെയ്യാനായി ആവശ്യമുള്ള ഫങ്ക്ഷനുകൾ നാം ഈ ഫയലിൽ എഴുതണം
08:16 താഴെ തന്നിരിക്കുന്ന കോഡ് ഈ ടെക്സ്റ്റിനു ശേഷം ചേർക്കുക: "Preloaded methods go here".
08:22 ഇവിടെ നമ്മൾ നാലു സബ്റുട്ടീനുകൾ ചേർക്കുന്നു add, subtract, multiply കൂടാതെ divide.
08:29 ഫയൽ save ചെയ്യുന്നതിനായി Ctrl+S അമർത്തുക
08:33 ഇനി, നമ്മുടെ കോഡ് ടെസ്റ്റ് ചെയ്യുന്നതിനും അത് ശരിയായി പ്രവൃത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു മാതൃക പ്രോഗ്രാം നിർമ്മിക്കാം
08:41 t എന്ന സബ് ഡയറക്ടറിക്കു കീഴിലുള്ള Math-Simple.t എന്ന ടെസ്റ്റ് ഫയൽ തുറക്കാം
08:49 ടൈപ്പ്: gedit Math-Simple.t
08:55 നിലവിലുള്ള കോഡിന് ശേഷം താഴെ തന്നിരിക്കുന്ന കോഡ് ചേർക്കുക : “Insert your test code below..”.
09:02 Print പ്രസ്താവന ഔട്ട്പുട്ടിനെ പ്രിൻറ്റ് ചെയ്യുന്നു
09:06 ഇനി, ഫയൽ save ചെയ്യാനായി Ctrl+S അമർത്തുക
09:10 നമുക്കിനി test scriptനെ run ചെയ്യാം
09:13 ടൈപ്പ് : perl Math-simple.t കൂടാതെ Enter. അമർത്തുക
09:19 Perl സ്ക്രിപ്റ്റിന് അതിൻറ്റെ ഡയറക്ടറിയിൽ Simple.pmനെ കണ്ടെത്താൻ കഴിയാത്തതിനാൽ നമ്മുക്കൊരു errorസന്ദേശം ലഭിക്കുന്നു.
09:27 ഇത് lib ഡയറക്ടറിയിൽ നോക്കേണ്ടതാണ്. നമ്മുക്ക് എങ്ങനെയാണ് ഈ പിഴവ് തിരുത്താൻ കഴിയുക?
09:33 നമ്മുക്ക് ഇതിനുള്ള കുറച്ചു ഓപ്ഷനുകൾ നോക്കാം.
09:37 ഡയറക്ടറികളുടെ പട്ടിക അടങ്ങിയിരിക്കുന്ന ഒരു സ്പെഷ്യൽ വേരിയബിളാണ് At the rate INC
09:43 പേൾ മൊഡ്യുളുകളും libraries ഉം ഈ ഡയറക്ടറികളിൽനിന്നും ലോഡ് ചെയ്യാം
09:48 at the rate INC സെർച്ച് ഡയറക്ടറിയിലേക്കു directory path നെ ചേർക്കാനായി Perl പ്രോഗ്രാമിനോട് ഈ കോഡ് വരികൾ നിർദ്ദേശിക്കുന്നു.
09:57 പകരം വേണമെങ്കിൽ, '-I' ഓപ്ഷൻ ഉപയോഗിച്ചുകൊണ്ട് റൺ സമയത്തു ഫയലുകളെ at the rate INC യിലേക്ക് ചേർക്കാൻ നമ്മുക്ക് സാധിക്കും
10:06 ഇനി നമ്മുക്ക് ടെർമിനലിലേക്ക് തിരിച്ചു പോകാം
10:10 '-I' command line parameter ഉപയോഗിച്ച് കൊണ്ട് ഞാൻ ഈ പ്രോഗ്രാം execute ചെയ്യാം.
10:16 അതുകൊണ്ട് ഞാൻ perl -Ilib t/Math-Simple.t എന്ന് ടൈപ്പ് ചെയ്യുന്നു
10:24 പ്രതീക്ഷിച്ച ഔട്ട്പുട്ട് ഇതാണ്.
10:27 നമ്മൾ മൊഡ്യുളിനെ  ടെസ്റ്റ് ചെയ്തു കഴിഞ്ഞു. അത് നല്ല രീതിയിൽ പ്രവൃത്തിക്കുന്നു.
10:31 അവസാന പടി മൊഡ്യുളിനെ വിതരണം ചെയ്യലാകുന്നു.
10:34 മൊഡ്യുളിനെ ഇൻസ്റ്റാൾ ചെയ്യാനുള്ള പൊതുവായ നടപടി ഈ നിദ്ദേശങ്ങളെ run ചെയ്യലാകുന്നു
10:40 Perl library directoryയിലേക്ക് ഫയലുകളെ പകർത്തൽ ഇൻസ്റ്റാളേഷനിൽ ഉൾപ്പെടുന്നു.
10:45 ഈ ഡയറക്ടറിയിലേക്കു പകർത്താൻ നമുക്കെല്ലാവർക്കും അനുമതിയില്ല.
10:49 Math-Simple വളരെ ഉപയോഗപ്രദമായ ഒരു മൊഡ്യുൾ അല്ലാത്തതിനാൽ , ഞാൻ അതിൻറ്റെ ഇൻസ്റ്റാളേഷൻ ഭാഗം കാണിക്കുന്നില്ല
10:57 ഇതോടുകൂടി ഈ ട്യൂട്ടോറിയല്‍ അവസാനിക്കുന്നു. നമ്മുക്ക് ഉപസംഹരിക്കാം.
11:02 ഈ ട്യൂട്ടോറിയലില്‍ നമ്മള്‍ പഠിച്ച കാര്യങ്ങള്‍: നിലവിലുള്ള മൊഡ്യുളുകളെ എങ്ങനെ ഉപയോഗിക്കാം , പുതിയ മൊഡ്യുളുകളെ എങ്ങനെ നിർമ്മിക്കാം കൂടാതെ അവയെ പേൾ പ്രോഗ്രാമിൽ എങ്ങനെ ഉപയോഗപ്പെടുത്താം.
11:11 ഇനി നിങ്ങൾക്കുള്ള അസൈന്മെന്റ്റ് ആണ്.
11:13 Text colon colon Wrap എന്ന മൊഡ്യുളിനെ ഉപയോഗിക്കുക.
11:17 ഇൻപുട്ട് ടെക്സ്റ്റിനെ വൃത്തിയുള്ള ഖണ്ഡികകളായി ആവരണം ചെയ്തുവക്കുന്ന ഫങ്ക്ഷനായ  Wrap() നെ ഉപയോഗിക്കുക
11:24 Text colon colon Wrap എന്ന മൊഡ്യുളിനു "columns"എന്നൊരു വേരിയബിളുണ്ട് . "columns"ൻറ്റെ മൂല്യത്തെ 30 ആക്കി വക്കുക
11:31 ഫോർമാറ്റ് ചെയ്ത ഔട്ട്പുട്ട് കാണുന്നതിനായി ടെക്സ്സ്റ്റിനെ പ്രിൻറ്റ് ചെയ്യുക
11:35 താഴെ കാണുന്ന ലിങ്കിലുള്ള വീഡിയോ ഈ Spoken Tutorial പ്രൊജെക്റ്റ് വിശദീകരിക്കുന്നു. നിങ്ങള്‍ക്കത് ഡൌണ്‍ലോഡ് ചെയ്ത് കാണാവുന്നതാണ്
11:42 ഈ സ്പോക്കണ്‍ ട്യൂട്ടോറിയല്‍ പ്രോജെക്റ്റ് ടീം സ്പോക്കണ്‍ ട്യൂട്ടോറിയല്‍ ഉപയോഗിച്ച് ശില്പശാലകള്‍ നടത്തുന്നു, ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റും നല്‍കുന്നുണ്ട്.
11:51 കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങള്‍ക്ക് എഴുതുക
11:55 ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മാനവശേഷിവിഭവ വകുപ്പിന്റെ നാഷണല്‍ മിഷന്‍ ഓണ്‍ എജ്യുക്കേഷന്‍ ത്രൂ ഐ സി ടി സംരഭത്തിൻറ്റെ പിന്തുണയോടെയാണു്‌ നടത്തുന്നതു്‌.
12:02 ഈ സംരഭത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.
12:06 ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ പ്രജൂന വത്സലൻ വിടവാങ്ങുന്നു.

Contributors and Content Editors

Sunilk