GIMP/C2/An-Image-For-The-Web/Malayalam

From Script | Spoken-Tutorial
Revision as of 12:02, 6 December 2017 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet the GIMP -ലേക്ക് സ്വാഗതം.
00:25 എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്.
00:31 GIMP ഒരു ശക്തമായ ഇമേജ് മാനിപുലേഷൻ പ്രോഗ്രാം ആണ്.
00:35 ഈ ട്യൂട്ടോറിയലിൽ, GIMP യും കൂടാതെ അതിൻറ്റെ പ്രത്യേകതകളെക്കുറിച്ചുമാണ് ഞാനിവിടെ വിശദീകരിക്കാൻ പോകുന്നത്
00:39 ഒരു ഇമേജിനെ വെബ്ബിനു വേണ്ടി തയ്യാറാക്കുന്നതെങ്ങനെയെന്നാണ് ഞാനിവിടെ കാണിയ്ക്കാൻ പോകുന്നത്.
00:43 ഭാവി ട്യൂട്ടോറിയലുകളിൽ വിശദമായ വിശദീകരണം ഞാൻ നൽകുന്നതാണ്
00:48 ഒരു ഇമേജ് തുറക്കുന്നതിനായി,ഞാൻ ആ ഇമേജിനെ ടൂൾ ബോക്സിലേക്ക് വലിച്ചിടുന്നു.
00:53 അതിവിടെ കാണിച്ചിരിക്കുന്നു
00:55 നമ്മുക്ക് ഈ ഇമേജ് ഒന്ന് നോക്കാം.
00:57 എനിക്ക് ഈ ഇമേജിനെ വെബ്ബിനായി തയ്യാറാക്കണം.
01:02 എനിക്കതിനു എന്ത് ചെയ്യാൻ കഴിയുമെന്ന് നമ്മുക്ക് നോക്കാം.
01:04 ആദ്യമായി, ഈ ഇമേജ് ചെരിഞ്ഞാണ് ഇരിക്കുന്നത് ; അതുകൊണ്ടു എനിക്കതിനെ ഒരൽപ്പം തിരിക്കേണ്ടതായുണ്ട്.
01:09 ഈ ഭാഗം നീക്കം ചെയ്യാനായി എനിക്കതിനെ ക്രോപ് ചെയ്യേണ്ടതായുണ്ട് - ഒരാളുടെ പിൻവശം
01:16 മൂന്നാമതായി, എനിക്കതിൻറ്റെ കളറും കോൺട്രാസ്റ്റും കൂട്ടണം.
01:22 എനിക്ക് ഈ ഇമേജിൻറ്റെ വലുപ്പം കുറക്കേണ്ടതായുണ്ട്,കാരണം 4000  പിക്സൽസ് ആണ് ഇപ്പോളതിൻറ്റെ വീതി, അതൊരലപ്പം കുറക്കേണ്ടതാകുന്നു.
01:31 കൂടാതെ അതിനു ശേഷം അതിനെ ഷാർപ്പൻ ചെയ്തു ഒരു JPEG  ഇമേജ് ആയി സേവ് ചെയ്യണം.
01:38 നമ്മുക്ക് ഇമേജിനെ തിരിച്ചുകൊണ്ടു ആരംഭിക്കാം
01:40 എവിടെയാണോ  ഇമേജിൻറ്റെ ചെരിവ് വ്യക്തമായുള്ളത് ഞാൻ ആ ഭാഗത്തേക്ക് സൂം ചെയ്യുന്നു. നിങ്ങൾക്കത്  ഇവിടെ കാണാൻ സാധിക്കും 
01:49 ഇതു പോലെ, കഴ്സർ ചലിപ്പിച്ചും കൂടാതെ Space അമർത്തിയും നിങ്ങൾക്ക് ഇമേജിൻറ്റെ ചുറ്റും നീങ്ങാൻ സാധിക്കും.
01:56 ഇനി, ഇവിടെ ക്ലിക്ക് ചെയ്തു Rotate റ്റൂളിനെ   തിരഞ്ഞെടുക്കുക.
02:00 Rotate റ്റൂളിൽ,സ്ഥിരമായി ഉപയോഗിക്കുന്ന ചില ഓപ്ഷനുകളുണ്ട്, ഇവ ഫോട്ടോഗ്രാഫിക് പ്രവൃത്തികൾക്കു വേണ്ടിയല്ല ഗ്രാഫിക്കൽ പ്രവൃത്തികൾക്കായി  മാത്രമായി സെറ്റ് ചെയ്തു വച്ചിരിക്കുന്നു  
02:09 അതുകൊണ്ടു, ഇവിടെ Direction എന്നത്  Normal (Forward)  ആയി  സെറ്റ് ചെയ്തത് ഞാൻ Corrective (Backward) ആക്കി സെറ്റ് ചെയ്യുന്നു.
02:14 എനിക്ക് ഏറ്റവും മികച്ച Interpolationആണോ കിട്ടിയിരിക്കുന്നെതെന്നു ഞാൻ പരിശോധിക്കുന്നു. അത് നല്ലതാണ്.
02:17 കൂടാതെ Previewഇൽ ഞാൻ Imageനുപകരം Grid നെ തിരഞ്ഞെടുക്കുന്നു.
02:22 സ്ലൈഡർ നീക്കി ഞാൻ ഗ്രിഡ് ലൈനുകളുടെ എണ്ണം വർധിപ്പിക്കും. അത് നിങ്ങൾ ഉടനെ കാണും.
02:30 ഇനി, ഞാൻ ഇമേജിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇമേജിന് അഭിമുഖമായി ഒരു ഗ്രിഡ് ലഭിക്കുന്നു.
02:36 ഈ ഗ്രിഡ് സ്ട്രൈറ്റ് ആണ്.
02:38 കൂടാതെ, Corrective മോഡിൽ ഉള്ള അതെ ദിശയിൽ എനിക്ക് ഇമേജിനെ തിരിക്കാൻ സാധിക്കും, അതിനാൽ ഗ്രിഡ് വീണ്ടും സ്ട്രൈറ്റ് ആവുന്നു.
02:51 ഞാൻ ഇനി ഈ ഗ്രിഡിനെ തിരിക്കുന്നത് കാണിച്ചു തരാം.
02:56 ഉറപ്പു വരുത്താനായി ഞാൻ ഇമേജിൻറ്റെ മറ്റു ഭാഗങ്ങളും പരിശോധിക്കുന്നു.
03:00 എനിക്കതു നല്ലതായി തോന്നുന്നു
03:02 ഞാൻ ഇനി  Rotate ബട്ടണിൽ അമർത്തുന്നു
03:06 ഇമേജ് ഏകദേശം 10  മെഗാ പിക്സിൽസ് ആയതുകൊണ്ട് ഇതിനു കുറച്ചു സമയം എടുക്കും
03:13 അത് ചെയ്തു കഴിഞ്ഞു. ഇമേജിനെ തിരിച്ചിരിക്കുന്നു.
03:16 ഇനി നമ്മുക്ക് ചിത്രത്തിനെ മുഴുവനായൊന്നു നോക്കാം.Shift + Ctrl + E  എന്നത് നമ്മളെ ഇമേജിലേക്ക് തിരിച്ചു കൊണ്ട് വരുന്നു
03:22 അടുത്ത സ്റ്റെപ്പ് Cropping ആണ്
03:25 ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട് ഞാൻ Cropറ്റൂളിനെ തിരഞ്ഞെടുക്കുന്നു.
03:28 ഇമേജിൻറ്റെ aspect ratio യെ 3:2 ആയാണ് എനിക്ക് വെക്കേണ്ടത്
03:33 അതിനുവേണ്ടി, ഞാൻ Fixed Aspect ratio യെ പരിശോധിച്ച് അതിൽ  3:2 എന്ന് ടൈപ്പ് ചെയ്യുന്നു.
03:39 വെറുതെ ക്ലിക്ക് ചെയ്തുകൊണ്ട് ആ ബോക്സിൽ നിന്നും പുറത്തുവരുന്നു.
03:43 ഇനി എനിക്ക് ക്രോപ്പിംഗ് ആരംഭിക്കാം.
03:45 എനിക്ക് ഈ വ്യക്തിയുടെ പാദങ്ങൾ ഇവിടെ ഉൾപ്പെടുത്തണം, പക്ഷെ ഇമേജിൻറ്റെ ഈ ഭാഗം ഒഴിവാക്കണം.
03:52 അതുകൊണ്ട്, ഞാൻ ഈ പോയിൻറ്റിൽ മൗസിൻറ്റെ ഇടതു ബട്ടൺ അമർത്തിയതിനു ശേഷം  മുകൾ ഭാഗത്തേക്ക് വലിച്ചു എനിക്ക് ആവശ്യമായ ഭാഗം സെലക്ട്  ചെയ്യുന്നു.
04:01 ആസ്പെക്ട് റേഷ്യോയെ സ്ഥിരമാക്കി വച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
04:06 എത്രത്തോളം വലിക്കണമെന്നു എനിക്കിനി തീരുമാനിക്കണം
04:12 ഇത്രയും നല്ലതാണെന്നു തോന്നുന്നു
04:18 നമ്മുക്ക് ബോർഡറുകൾ പരിശോധിക്കാം
04:21 ഈ ഭാഗം നമ്മൾ ഒഴിവാക്കിയിരിക്കുന്നു. ഇവിടെ   ഒരു വ്യക്തി ഇരിക്കുന്നുണ്ട്.
04:28 ഈ വ്യക്തിയെ ഉൾക്കൊള്ളാനാവശ്യമായ സ്ഥലം ഇവിടെ ഉണ്ടെന്നു തോന്നുന്നു.
04:35 ഇത് നല്ലതായതിനാൽ , ഞാൻ അത് അതുപോലെ തന്നെ വയ്ക്കുന്നു. 
04:41 മുകളിൽ ഇവിടെ വിൻഡോകൾ ഉണ്ട്.
04:44 ഇവ വിൻഡോകൾ ആയി കാണുന്നതിനാവശ്യമായ എണ്ണം ഇമേജിൽ ഇപ്പോൾ തന്നെ ഉണ്ട്.
04:50 പാദത്തിൻറ്റെ ഭാഗത്തു വേണ്ടത്ര സ്ഥലം ഇല്ലെന്നു തോന്നുന്നു.
04:54 അതുകൊണ്ട് ,ഞാൻ ഇമേജിൽ ക്ലിക്ക് ചെയ്ത ശേഷം ഒരല്പം താഴോട്ടു വലിക്കുന്നു.
04:58 ഇതിപ്പോൾ കുഴപ്പമില്ല എന്ന് തോന്നുന്നു.
05:01 പക്ഷെ ഇപ്പോൾ ഇവിടെ ധാരാളം വിൻഡോകൾ കാണുന്നുണ്ട്,കൂടാതെ ഇരിക്കുന്ന വ്യക്തി ബോർഡറിന് വളരെ അടുത്താണ്.
05:08 അതുകൊണ്ട് നമ്മുക്ക് ഈ ഇമേജിനെ ഒരല്പം വലുതാക്കാം.
05:11 ഇവിടെ നമ്മുക്കൊരു പ്രശ്‍നം വരുന്നത് നിങ്ങൾക്കു കാണാം.
05:18 ഇതു ഇമേജ്  തിരിക്കുന്ന സമയത്തു സംഭവിച്ചതാണ്.
05:21 ഇവിടെ സുതാര്യമായ ഒരു ചെറിയ ഭാഗം ഉണ്ട്.
05:25 അത് ഞാൻ ഉൾപെടുത്താൻ ആഗ്രഹിക്കുന്നില്ല
05:33 നമ്മുക്ക് Crop റ്റൂളിലേക്കു തിരിച്ചു പോകാം
05:35 എനിക്കിവിടെ കുറച്ചു സ്ഥലം ആവശ്യമായുണ്ട് , അതുകൊണ്ട് ഞാനിതിനെ മുകളിലേക്ക് വലിക്കുന്നു. 
05:38 അത്ര അധികം വേണ്ട, 
05:40 ഇതു കൊള്ളാമെന്നു തോന്നുന്നു.
05:44 ഇനി , ഇമേജിൽ ഒന്ന് ക്ലിക്ക് ചെയ്യുക. ഇപ്പോൾ നമ്മുക്ക് ക്രോപ് ചെയ്തതും തിരിച്ചതുമായ ഇമേജ് കിട്ടിയിരിക്കുന്നു
05:50 ഫുൾ വ്യൂ ലഭിക്കുന്നതിനായി Shift + Ctrl + E അമർത്തുക
05:56 അടുത്ത സ്റ്റെപ് കളർ കൂടാതെ കോൺട്രാസ്റ് എന്നിവ ഒരല്പം വർധിപ്പിക്കുകയാണ്.
06:02 അതിനു ധാരാളം വഴികളുണ്ട്. എനിക്ക് കളർ ലെവലുകൾ ഉപയോഗിക്കാം- ഇവിടെ അത് കർവുകളോ അല്ലെങ്കിൽ സ്ലൈഡറുകളോ ആണ്
06:11 പക്ഷെ ഞാനതു Layers ഉപയോഗിച്ച് ചെയ്യാൻ ശ്രമിക്കാം
06:18 ഞാൻ ഈ ലെയറിൻറ്റെ ഒരു കോപ്പി ഉണ്ടാക്കുന്നു
06:23 കൂടാതെ Layers മോഡിനെ Overlay ലേക്ക് മാറ്റുന്നു.
06:30 ഇതിൻറ്റെ എഫ്ഫക്റ്റ് വളരെ കൂടുതലാണെന്നു നിങ്ങൾക്കു കാണാൻ സാധിക്കും.എനിക്ക് അത് അത്രത്തോളം ആവശ്യമില്ല.
06:36 അതുകൊണ്ട്, ഞാൻ Opacity സ്ലൈഡറിനെ എനിക്ക് നല്ലതാണെന്നു തോന്നുന്ന കുറച്ചു താഴെയുള്ള ഒരു വാല്യുവിലേക്കു നീക്കുന്നു.
06:42 ഒരുപക്ഷെ, ഒരല്പം കൂടി ആവശ്യമാണ്.
06:46 ഇപ്പോൾ ഇത് കൊള്ളാമെന്നു തോന്നുന്നു.
06:50 ഞാൻ മൗസിൽ റൈറ്റ് ക്ലിക്ക് ചെയ്തു ചാനൽ ലിസ്റ്റിൽ പോയി 'Flatten image' അല്ലെങ്കിൽ 'Merge visible layers' ചെയ്യാതിരുന്നാൽ എനിക്കിതെപ്പോൾ വേണമെങ്കിലും മാറ്റാം
07:01 അങ്ങനെ ചെയ്‌താൽ എല്ലാം തിരിച്ചെടുക്കാനാവാത്ത വിധം മാറ്റപ്പെടും.
07:03 ഞാൻ History യിലേക്ക് തിരിച്ചുപോയി  historyയെ undo  ചെയ്യാത്ത പക്ഷം
07:10 അത് നമ്മൾ പിന്നീട് കാണും
07:13 അടുത്ത സ്റ്റെപ്  റീസൈസിങ് ആണ്
07:16 ഞാൻ  Image  മെനുവിൽ ക്ലിക്ക് ചെയ്ത് Scale Image  ഓപ്ഷനെ തിരഞ്ഞെടുക്കുന്നു.
07:27 ഇവിടെ ഞാൻ 800 pixels  എന്ന് ടൈപ്പ് ചെയ്യുന്നു
07:32 കൂടാതെ Height നുള്ള മൂല്യം എനിക്ക് സ്വമേധയാ ലഭിക്കും
07:36 ഞാൻ ഈ ലിങ്ക് തുറന്നു കഴിഞ്ഞാൽ , എനിക്ക് ഇമേജ് റീ സൈസ് ചെയുമ്പോൾ അതിനെ  ഡിസ്ടോർട്ട് ചെയ്യാൻ സാധിക്കും
07:44 Interpolation. ഞാൻ Cubic.തിരഞ്ഞെടുക്കാമെന്നു വിചാരിക്കുന്നു.  ഏറ്റവും മുകളിൽ ഉള്ള ലെയർ ഒരു ബ്രിക്ക് ബിൽഡിങ്സിൻറ്റെ ആർട്ട് എഫ്ഫക്റ്റ് തരുന്നു.ഇതു വിചിത്രമാണ്, അതിനാൽ ഞാൻ അത് പരിശോധിക്കുന്നു
08:02 ഇനി Scale. അമർത്തുക
08:04 നമുക്കിനി റിസൾട്ട് നോക്കാം
08:08 മുഴുവൻ ഇമേജ് കിട്ടാനായി Shift + Ctrl + E അമർത്തുക
08:13 ഞാൻ 1  അമർത്തുമ്പോൾ,എനിക്ക് 100 % സൂം ലഭിക്കുന്നു
08:19 ഇനി നമ്മുക്ക് ഇമേജിനകത്തു ശ്രദ്ധ തിരിക്കുന്ന ഏതെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്ന് നോക്കാം.എനിക്കിതു നന്നായി വന്നിട്ടുണ്ട് എന്ന്  തോന്നുന്നു
08:32 അടുത്ത സ്റ്റെപ് ഷാർപെനിംഗ് ആണ്
08:35 എൻറ്റെ ലെൻസും ക്യാമറയും മികച്ചതാണ്.പക്ഷെ നമ്മൾ ഈ ഇമേജിൽ മാറ്റങ്ങൾ വരുത്തിയതിനാൽ അതിനെ ഒന്ന് ചെറുതായി ഷാർപെൻ ചെയ്യേണ്ടതാണ്.
08:49 ഞാൻ ' Filters നെ തിരഞ്ഞെടുക്കുന്നു.
08:53 ഞാൻ Enhance അമർത്തി ഷാർപെൻ ചെയ്യുന്നു. എനിക്ക് വേണമെങ്കിൽ Unsharp mask  ഉപയോഗിക്കാം,  അതൊരു ശക്തമായ ഷാർപെനിംഗ് റ്റൂൾ ആണ്. പക്ഷെ ഇപ്പോൾ ഇത്ര ഷാർപെനിംഗ് മതി
09:06 ഈ റ്റൂളിനു അടിസ്ഥാനപരമായി ഒരു ഓപ്ഷനാണ് ഉള്ളത്, അതാണ് ഷാർപ്നെസ്സ് സ്ലൈഡർ .അതിനെ വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാം കൂടാതെ ഇത്തരത്തിലുള്ള ഇമേജിന് ഇതു മതി
09:16 ഇതാണ് ഷാർപെൻ ചെയ്യാത്ത ഇമേജ് , കൂടാതെ ഞാൻ ഈ സ്ലൈഡർ വലിക്കുമ്പോൾ ഇമേജ് കൂടുതൽ കൂടുതൽ ഷാർപെൻ ആകുന്നു. പിന്നെയും നിങ്ങൾ അത് വലിക്കുകയാണെങ്കിൽ ഒരു രസകരമായ എഫ്ഫക്റ്റ് കിട്ടുന്നു
09:31 ഈ ഇമേജിന് ഈ മൂല്യം മതിയെന്ന് ഞാൻ കരുതുന്നു.
09:38 മുടി വ്യക്തമായി കാണാൻ പറ്റുന്നുണ്ട്, പക്ഷെ ഇവിടെ ചെറിയ ബെൻഡിങ്ങോ അല്ലെങ്കിൽ ഡിസ്റ്റോർഷനോ ഉണ്ട
09:46 അതുകൊണ്ട് ,നമ്മൾ ഇതിനെ പിറകോട്ടു വലിക്കുന്നു , ഇപ്പോൾ അത് കൂടുതൽ നന്നായിരിക്കുന്നു
09:52 ഇമേജിൽ ഡിസ്റ്റോർഷനെക്കാളും എനിക്കിഷ്ടം സോഫ്റ്റ് എഫക്ട്സ് ആണ്
10:00 നിങ്ങൾ ഇമേജിൽ മാറ്റങ്ങൾ വരുത്തിയതിനുള്ള തെളിവാണ് ഇത്. 
10:06 നമുക്കിനി റിസൾട്ട് നോക്കാം
10:09 അത് നന്നായിരിക്കുന്നു.
10:11 ഇനി അവസാനത്തെ സ്റ്റെപ്പ് ഈ ഇമേജിനെ സേവ് ചെയ്യലാണ്
10:15 ഞാൻ  File ലേക്ക് പോയി  Save As  അമർത്തി, കൂടാതെ യഥാർത്ഥ ഫയൽ  എക്സ്റ്റൻഷനെ ‘tif’ ഇൽ നിന്നും  ‘jpg’യിലേക്ക് മാറ്റി.
10:29 എന്നിട്ടു Save ബട്ടൺ അമർത്തുക.
10:32 JPEG നു ഒന്നിൽ കൂടുതൽ ലേയേർസ് ഉള്ള ഇമേജിനെ കൈകാര്യം ചെയ്യാൻ കഴിയില്ല എന്ന സന്ദേശം ലഭിക്കുന്നു.അതുകൊണ്ട് നമ്മുക്ക് ഇവയെ എക്സ്പോർട് ചെയ്യണം
10:44 ഇത്തരത്തിലുള്ള ഒരു ഇമേജിന് 85 % എന്നത് ഒരു നല്ല മൂല്യമാണെന്നു ഞാൻ കരുതുന്നു
10:53 അതുകൊണ്ട് ഞാൻ ഈ ഇമേജിനെ  ഒരു JPEG ഇമേജ്  ആയി സേവ് ചെയ്യുന്നു.
11:01 നിങ്ങൾക്കു അതിനെ ഫുൾ സ്‌ക്രീനിൽ നോക്കാം.
11:04 GIMP യെ പരിചയപ്പെടുത്തുന്ന  ആദ്യ ട്യൂട്ടോറിയലാണ് ഇത്. ഭാവി ട്യൂട്ടോറിയലുകളിൽ GIMP എങ്ങനെ സെറ്റപ്പ് ചെയ്യാം, എങ്ങനെയാണ് വരക്കേണ്ടത്, കൺവെർട്ട് ചെയ്യുന്നതെങ്ങനെ എന്നും, കൂടാതെ റ്റൂളുകളെ കുറിച്ചും മറ്റും വിശദീകരിക്കുന്നതാണ്‌
11:17 നിങ്ങൾക്കു ഒരു കമെൻറ്റ് അയക്കണമെങ്കിൽ info@meetthegimp.org  എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക
11:25 കൂടുതൽ വിവരങ്ങൾ http://meetthegimp.org  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
11:31 നിങ്ങൾക്കിഷ്ടപ്പെട്ട ഭാഗങ്ങൾ, ഭാവിയിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയ ഭാഗങ്ങൾ എന്നിവയെക്കുറിച്ചു നിങ്ങളിൽ നിന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
11:41 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു  വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk