GIMP/C2/How-To-Fix-An-Underexposed-Image/Malayalam

From Script | Spoken-Tutorial
Revision as of 12:33, 13 February 2018 by Sunilk (Talk | contribs)

(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to: navigation, search
Time Narration
00:23 Meet The GIMPയിലേക്ക് സ്വാഗതം.
00:25 എൻറ്റെ പേര് റുഡോൾഫ് സ്റ്റെയ്നോർട്ട്. നോർത്തേൺ ജർമനിയിലെ ബ്രെമെനിൽ നിന്നാണ് ഞാൻ ഇത് റെക്കോർഡ് ചെയ്യുന്നത്.
00:32 നോർമാൻ അയച്ച ഈമെയിലിൽ നിന്നാണ് എനിക്ക് ഈ ഇമേജ് കിട്ടിയത്.
00:35 അയാൾ അത് സേവ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
00:39 ഇത് RAW convertor ഉപയോഗിച്ച് കിട്ടിയിട്ടുള്ള ഇമേജ് ആണിത് കൂടാതെ ഇവിടെയുള്ളതാണു ഒറിജിനൽ ഇമേജ്.
00:48 ഇമേജുകളെ താരതമ്യപ്പെടുത്തിയാൽ നോർമാൻ എന്താണ് ചെയ്തിട്ടുള്ളതെന്നു വ്യക്തമായി മനസിലാക്കാം.
00:53 ആദ്യം അദ്ദേഹം ഇമേജിനെ റൊട്ടേറ്റ് ചെയ്തിരിക്കുന്നു അതിനു ശേഷം curvesറ്റൂൾ ഉപയോഗിച്ച് എഡിറ്റ് ചെയ്തു foregroundലെ കളറും ബ്രൈറ്റ്നസ്സും ശരിയാക്കിയിരിക്കുന്നു കൂടാതെ മേഘങ്ങളെ അധികം ഡാർക്ക് ആക്കാതിരിക്കാൻ ശ്രമിച്ചിരിക്കുന്നു.
01:09 നിങ്ങൾ ഈ ഇമേജിലേക്ക് നോക്കിയാൽ മേഘങ്ങൾ എല്ലാം അതിമനോഹരമായിരിക്കുന്നതു കാണാം.
01:14 എനിക്കതു ഇഷ്ടമായി കൂടാതെ ഈ ഇമേജ് ഷോയിൽ കാണിക്കുന്നതിനായി അദ്ദേഹത്തിൻറ്റെ അനുവാദവും വാങ്ങി. ഇനി ഞാൻ അദ്ദേഹം ചെയ്ത വർക്ക് വീണ്ടും ചെയ്തു ഈ ഇമേജിലെ മേഘങ്ങളെ കൂടുതൽ നല്ലതാകാൻ ശ്രമിക്കുന്നു.
01:33 പക്ഷെ, അതിനു മുൻപായി എന്ത് പിശകാണ് പറ്റിയതെന്ന് അറിയുന്നതിനുള്ള സൂചന ഈ ഇമേജിൻറ്റെ EXIF ഇൻഫോർമേഷനിൽ നിന്നും ലഭിക്കുമോ എന്ന് നോക്കാം.
01:43 ഇതൊരു ചെറിയ സെൻസറുള്ള പാനാസോണിക് ക്യാമറയാണെന്ന് നിങ്ങൾക്ക് കാണാം.
01:51 ഈ ക്യാമറ നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ ഷർട്ടിൻറ്റെ പോക്കറ്റിലിടാം.
01:57 കൂടാതെ ഇവിടെ നമ്മുക്ക് എക്സ്പോഷർ ഡാറ്റയുമുണ്ട്.
02:02 Exposure Time ഒരു സെക്കൻഡിൻറ്റെ ആയിരത്തിൽ ഒന്നും കൂടാതെ അപർചർ 5.6 ഉം ആണ്.
02:09 ഫ്ലാഷ് ഓൺ ആണ് കൂടാതെ ഇമേജിൽ ഫ്ലാഷിൻറ്റെ എഫ്ഫക്റ്റ് ക്യാമറ കണക്കുകൂട്ടുന്നു.
02:16 കൂടാതെ ഇങ്ങനെയുള്ള ഒരു സീനിൽ ഇത്തരം ചെറിയ ക്യാമറയുടെ ഫ്ലാഷ് പ്രവൃത്തിക്കുന്നതല്ല.
02:24 എനിക്ക് തോന്നുന്നു, ഈ ഇമേജിൻറ്റെ ഭാഗം ബ്രൈറ്റ് ആകുന്നതിനായി നിങ്ങൾക്ക് പിന്നിൽ ഒരു ചെറിയ ന്യൂക്ലിയർ ബോംബിൻറ്റെ തന്നെ ആവശ്യമുണ്ട്.
02:36 ഈ ഇമേജ് JPEG ഫോർമാറ്റിൽ ആണ് സേവ് ചെയ്തിട്ടുള്ളത് എന്നതാണ് അടുത്ത പ്രശ്നം.
02:42 ഈ ഇമേജിലെ ഏറ്റവും രസകരമായ ഈ ഭാഗം കൂടുതൽ ഡാർക്ക് ആകാൻ കാരണം JPEG കംപ്രഷനാണ്.
02:53 ഞാൻ ഹൊറൈസണിൻറ്റെ ഭാഗത്തേക്ക് സൂം ചെയ്യുമ്പോൾ , എനിക്ക് വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വസ്തു കാണാം പക്ഷെ അത് കുറച്ചു കൂടുതൽ ഷാർപ് ആണ് കൂടാതെ ഹൊറൈസണിൽ ഒരു ഷിപ്പുമുണ്ട്.
03:08 മേഘങ്ങളെ വിശദമായി കാണിച്ചിരിക്കുന്നു പക്ഷെ നമ്മൾ ഡാർക്ക് ഭാഗത്തേക്ക് പോകുമ്പോൾ, അവിടെ ഒരു നിങ്ങൾക്ക് ഒരു മരം കാണാം പക്ഷെ ഒന്നും വ്യക്തമായി കാണുന്നില്ല
03:19 നിങ്ങൾ ഒരിക്കലും കാണില്ലെന്നു ക്യാമറയിലെ കമ്പ്യൂട്ടർ പ്രോഗ്രാം കരുതുന്ന ഇമേജിൻറ്റെ ചില ഭാഗങ്ങൾ JPEG ഒഴിവാക്കുന്നതാണ് ഇതിനു കാരണം.
03:32 എനിക്ക് ഇതു ഇവിടെ കാണണം കൂടാതെ JPEG കംപ്രഷനിൽ ഞാൻ കുറച്ചു പ്രശ്നങ്ങൾ നേരിടുന്നു അതിനു കാരണം ഇവിടെ നിന്ന് നഷ്ടപെട്ട വിവരങ്ങൾ പിനീട് കാണാൻ ആകുന്നതല്ല എന്നതാണ്.
03:45 നിങ്ങൾ raw ഷൂട്ട് ചെയ്യുമ്പോൾ, നിങ്ങൾ അത്തരത്തിലുള്ള പ്രശ്നങ്ങളെ ഒഴിവാക്കേണ്ടതാണ്.അടുത്ത ട്യൂട്ടോറിയലിൽ ഞാൻ നിങ്ങൾക്ക് UF raw converter നെ കുറിച്ച് പറഞ്ഞു തരുന്നതാണ് കൂടാതെ അതിനെ gimp നോടൊപ്പം ഉപയോഗിക്കുന്നതെങ്ങനെയെന്നും കാണിച്ചു തരാം. അടുത്ത ട്യൂട്ടോറിയലിനു ഇതൊരു നല്ല ടോപ്പിക്ക് ആണെന്ന് എനിക്ക് തോന്നുന്നു.
04:06 ഞാൻ ഇമേജിനെ ഇവിടെയുള്ള റ്റൂൾ ബോക്സിലേക്ക് വലിച്ചു GIMP യിലേക്ക് ലോഡ് ചെയ്യുന്നു കൂടാതെ വിൻഡോ എൻലാർജ് ചെയ്യുന്നു .
04:17 ഇപ്പോൾ, എൻറ്റെ ആദ്യത്തെ സ്റ്റെപ് ഈ ഇമേജിനെ കുറച്ചു സൈസിങ് ചെയ്യലാണ് കാരണം ഇമേജ് കുറച്ചു വലുതാണ് അതുകൊണ്ടു ഇതിൻറ്റെ ‘XCF’ ഫയൽ 40 മെഗാ ബൈറ്റിലും കൂടുതലായിരിക്കും.
04:29 റ്റൂൾ ബാറിലെ Imageഇൽ ക്ലിക്ക് ചെയ്തുകൊണ്ട് സൈസിങ് ഡൌൺ ചെയ്യാം കൂടാതെ Scale Image സെലക്ട് ചെയ്തു ഞാൻ Width നെ 1000 പിക്സല്സ് ആക്കി മാറ്റുന്നു പിന്നെ ഞാൻ Tab അമർത്തുമ്പോൾ എനിക്ക് Height 750 പിക്സല്സ് ആയി കിട്ടുന്നു കൂടാതെ ഞാൻ ഏറ്റവും നല്ല Interpolation ആണ് സെലക്ട് ചെയ്തിരിക്കുന്നത് അതുകൊണ്ടു ഞാൻ Scale ഇൽ ക്ലിക്ക് ചെയ്യുന്നു.
05:01 ഇവിടെ ഇമേജിനെ ഫുൾ ഫ്രെയിമിൽ കിട്ടുന്നതിനായി shift + Ctrl+ E അമർത്തുക കൂടാതെ എനിക്കിനി ഇമേജ് എഡിറ്റ് ചെയ്തു തുടങ്ങാം.
05:11 ആദ്യത്തെ സ്റ്റെപ് റോട്ടൈറ്റ് ചെയ്യലാണ്.
05:14 കഴിഞ്ഞ ട്യൂട്ടോറിയലുകളിൽ ഇമേജ് എങ്ങനെയാണ് റോട്ടൈറ്റ് ചെയ്യുന്ന രണ്ടു വഴികൾ ഞാൻ നിങ്ങൾക്ക് കാണിച്ചു തന്നിരുന്നു. ഇന്ന് ഞാൻ മൂന്നാമത്തെ വഴിയാണ് കാണിക്കാൻ പോകുന്നത്.
05:23 അതുകൊണ്ട്, ഞാൻ ഇമേജിലേക്കു സൂം ചെയ്യാനായി അതേ സ്റ്റെപ്പുകൾ പിന്തുടരുന്നു , അപ്പോൾ ഹൊറൈസണിൽ എനിക്കൊരു ഹൊറിസോണ്ടൽ ലൈൻ കാണാനാകും കാരണം ഹൊറൈസൺ ആണല്ലോ ഹൊറിസോണ്ടലിനെ നിർവചിക്കുന്നത്.
05:39 അപ്പോൾ ഞാൻ റ്റൂൾ ബോക്സിൽ നിന്നും മെഷർമെൻറ്റ് റ്റൂളിനെ സെലക്ട് ചെയ്യുന്നു പക്ഷെ ഞാൻ ഇൻഫോ വിൻഡോ സെലക്ട് ചെയ്യുന്നില്ല കാരണം അത് ഇമേജ് ഫ്രെയിമിൽ ഇടയ്ക്കു പോപ്പ് അപ്പ് ആകുന്നു.പക്ഷെ എനിക്കിവിടെ താഴെ സ്റ്റാറ്റസ് ബാറിൽ എല്ലാ വിവരങ്ങളും ലഭിക്കുന്നു.
06:01 ഇനി, ഹൊറൈസണിൻറ്റെ ആംഗിൾ ലഭിക്കാൻ എളുപ്പമാണ്. ഹൊറൈസണിൽ കഴ്സർ വക്കുക എന്നിട്ടു മൗസ് ബട്ടൺ അമർത്തി അതിനെ വലിക്കുക.
06:15 ലൈനിനെ മറുവശത്തേക്കു വലിക്കുക എന്നിട്ടു ഹൊറൈസണ് സമാന്തരമായി ഒരു ലൈൻ ഉണ്ടാക്കുക എന്നിട്ടു ബട്ടൺ റിലീസ് ചെയ്യുക.
06:25 ആംഗിൾ ഇൻഫോ അറിയാനായി സ്റ്റാറ്റസ് ബാറിൽ നോക്കുക.ഇവിടെ ആംഗിൾ 1.64° ആണെന്ന് എനിക്ക് കാണാം.
06:38 ഇനി ഞാൻ Rotate റ്റൂൾ സെലക്ട് ചെയ്യുന്നു, ഇമേജിൽ ക്ലിക്ക് ചെയ്തു -1.63°(degrees) എന്ന് ടൈപ്പ് ചെയ്യുക. മൈനസിനു കാരണം ഇത് ഞാൻ പ്ലസ് 1.63 °(degrees) ക്കു എതിരായി ആണ് ഉപയോഗിക്കുന്നത്.
06:58 Rotateഇൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് റോടൈറ്റ് ചെയ്യപ്പെട്ട ഇമേജ് ലഭിക്കുന്നു.
07:05 ഹൊറൈസൺ ടെസ്റ്റ് ചെയ്യുന്നതിനായി, നമ്മൾ സ്കെയിൽ താഴോട്ടു വലിക്കുന്നു അപ്പോൾ അത് ഹൊറിസോണ്ടൽ ആണെന്ന് കാണാം.
07:14 അടുത്ത സ്റ്റെപ് ഇമേജിനെ ക്രോപ് ചെയ്യലാണ്. പക്ഷെ എനിക്കിപ്പോൾ ഇമേജിനെ crop ചെയ്യാനാകില്ല കാരണം ഇമേജിൻറ്റെ ഈ ഭാഗം അത്ര വിസിബിൾ അല്ല. അതുകൊണ്ട് എനിക്കതിനെ പൂർണമായി ജഡ്ജ് ചെയ്യാനാകില്ല.
07:31 എവിടെയാണ് ക്രോപ് ചെയ്യേണ്ടെന്ന് എനിക്കറിയില്ല , അതുകൊണ്ട് ഞാൻ ഇമേജിൻറ്റെ ഈ ഭാഗം അല്പം ബ്രൈറ്റർ ആക്കുന്നു.
07:43 എനിക്ക് Curves റ്റൂൾ ഉപയോഗിച്ച് വർക്ക് ചെയ്യണം പക്ഷെ അതിനു മുൻപായി ഞാൻ layerൻറ്റെ ഒരു കോപ്പി ഉണ്ടാക്കുന്നു.
07:50 കാരണം നമ്മൾ curves റ്റൂൾ ഉപയോഗിക്കുമ്പോൾ ഇമേജിലെ വിവരങ്ങൾ നഷ്ടപ്പെടുന്നു.
07:56 അതുകൊണ്ട്, നിങ്ങൾക്ക് തിരിച്ചെടുക്കാൻ പറ്റാത്തതൊന്നും തന്നെ ഇമേജിൽ ചെയ്യരുത്.
08:01 ഞാൻ റോടൈറ്റ് ചെയ്തിരിക്കുന്നു പക്ഷെ ഇനിയുള്ള സ്റ്റെപ്പുകളിൽ ഞാൻ ഒറിജിനൽ ഇമേജിൽ ഒന്നും തന്നെ ചെയ്യുന്നില്ല.
08:08 ആദ്യം ഞാൻ ലാൻഡ് പോർഷൻ എഡിറ്റ് ചെയ്യും; അതുകൊണ്ട് ഈ ലെയറിനെ ഞാൻ Land എന്ന് വിളിക്കുന്നു. അതിനുശേഷം പേരുള്ള field ഇൽ ഡബിൾ ക്ലിക്ക് ചെയ്യുന്നു കൂടാതെ റിട്ടേൺ അമർത്തുന്നു.
08:22 എപ്പോൾ layerൻറ്റെ പേര് Land എന്നായി മാറിയിരിക്കുന്നു.
08:25 ഞാൻ Curves റ്റൂൾ സെലക്ട് ചെയ്യുന്നു, ഇമേജിൽ ക്ലിക്ക് ചെയ്തു കൂടാതെ ഇനി ഞാൻ ഇമേജിനെ കുറിച്ച് കൂടുതൽ പഠിക്കാൻ പോകുന്നു.
08:34 ഇമേജിൻറ്റെ ഈ ഭാഗം ശരിക്കും ഡാർക്ക് ആണ്, ആർക്കുവേണമെങ്കിലും അത് എളുപ്പത്തിൽ മനസ്സിലാകും പക്ഷെ ഇവിടെയുള്ള പുല്ലുകളും വളരെ ഡാർക്ക് ആണ്.
08:46 വെള്ളം ഗ്രേ സ്കെയിലിൻറ്റെ ഈ ഭാഗത്താണെന്നു തോന്നുന്നു കൂടാതെ ആകാശം തീർച്ചയായും ഈ ഭാഗത്താണ്.
09:01 അതുകൊണ്ട്, എനിക്ക് ഇമേജിലെ ലാൻഡിനെ ബ്രൈറ്റ് ആക്കണം അത് ഞാൻ ഇതു മുകളിലോട്ടു വലിച്ചുകൊണ്ടു ചെയ്യുന്നു.
09:15 ഇനി, എത്രത്തോളം വലിക്കണമെന്നാണ് അടുത്ത ചോദ്യം കാരണം കൂടുതൽ ദൂരം വലിച്ചാൽ അത് ആർട്ടിഫിഷ്യൽ ആയി തോന്നും.
09:28 കൂടാതെ എനിക്ക് കർവിൽ വലിയ വ്യത്യാസങ്ങളോട് കൂടി ആകാശത്തെയും ലാൻഡിനെയും കൂട്ടിച്ചേർക്കുകയാണെങ്കിൽ അതൊരു റിയൽ ഇമേജ് ആയി തോന്നുകയില്ല.
09:40 അതിനാൽ ഞാൻ ഇതിനെ കുറച്ചു താഴോട്ടു വലിക്കുന്നു.
09:44 നമുക്കിനി ഇത് നോക്കാം.
09:49 ഇതിവിടെ നല്ലതായി തോന്നുന്നു.
09:52 കടൽ അത്ര ബ്രൈറ്റ് അല്ല കൂടാതെ ചാപ്പൽ വിസിബിൾ ആണ്.
10:00 അതിനാൽ, ഞാൻ OK ക്ലിക്ക് ചെയ്യുന്നു.
10:06 ലാൻഡ് ഭാഗം എഡിറ്റ് ചെയ്ത ശേഷം ഞാൻ ഇനി ആകാശത്തിൻറ്റെ ഭാഗത്തേക്ക് പോകുന്നു.
10:12 അതുകൊണ്ട്,വീണ്ടും ഒറിജിനൽ layer ൻറ്റെ ഒരു കോപ്പി ഉണ്ടാക്കുന്നു എന്നിട്ടു മുകളിലേക്ക് ചലിപ്പിക്കുന്നു കൂടാതെ Sky എന്ന് പേരിടുന്നു.
10:21 layerഇൽ ഡബിൾ ക്ലിക്ക് ചെയ്തു Skyഎന്ന് പേര് ടൈപ്പ് ചെയ്യുക, റിട്ടേൺ അമർത്തുക അപ്പോൾ നമ്മുക്ക് Sky എന്ന ലെയർ ലഭിക്കുന്നു.
10:28 എനിക്ക് മറ്റു ലെയറുകൾക്കൊന്നും ഒരു കുഴപ്പവും ഉണ്ടാക്കാതെ Sky layer മാത്രമായി എഡിറ്റ് ചെയ്യണം . അതിനായി ഞാൻ ഒരു layer mask ഉപയോഗിച്ച് വർക്ക് ചെയ്യുന്നു.
10:37 Sky layerഇൽ റൈറ്റ് ക്ലിക്ക് ചെയ്തു, Add Layer Maskഇൽ ക്ലിക്ക് ചെയ്യുക എന്നിട്ടു White ലെയർ മാസ്ക് സെലക്ട് ചെയ്യുക, അതായത് full opacity. അതിനർത്ഥം , ഈ ലെയർ ഫുള്ളി വിസിബിൾ ആണ് കൂടാതെ അത് വൈറ്റും ആണ്.
10:54 എനിക്ക് ലാൻഡ് ലെയർ ഹൈഡ് ചെയ്യണം കൂടാതെ എനിക്ക് ആകാശത്തിൻറ്റെയും കടലിൻറ്റെയും ഇടയിലുള്ള ആഗ്രഭാഗം ഷാർപ് ആക്കേണ്ട ആവശ്യമില്ല. അതിനായി ഞാൻ ഗ്രേഡിയൻറ്റ് റ്റൂൾ ഉപയോഗിക്കുന്നു.
11:07 ബ്ലാക്കിനും വൈറ്റിനും ഇടയിലുള്ള ഒന്നാണ് ഒരു ഗ്രേഡിയൻറ്റ്.
11:13 ഞാൻ ഒരു സ്ക്രാപ്പ് ലെയറിൽ നിങ്ങൾക്കത് കാണിച്ചു തരാം.
11:34 ഞാൻ Gradient tool സെലക്ട് ചെയ്തിരിക്കുന്നു കൂടാതെ ഞാൻ കണ്ടുപിടിച്ച ഒരു പുതിയ കാര്യം എന്തെന്നാൽ നിങ്ങൾ റ്റൂൾ ഐക്കണിൽ ഡബിൾ ക്ലിക്ക് ചെയ്താൽ, റ്റൂൾ ഓപ്ഷനുകൾ സ്വമേധയാ സെലക്ട് ചെയ്യപ്പെടുന്നു.
11:50 നിങ്ങൾക്കിതൊരു പുതിയ കാര്യമാണെന്ന് തോന്നുന്നില്ല പക്ഷെ എനിക്കിതു പുതിയതാണ്.
11:56 അറിഞ്ഞിരിക്കേണ്ട ഒരു നല്ല കാര്യമാണിത്.
11:59 Gradient tool ലേക്ക് തിരിച്ചു പോകാം: ഞാൻ മൗസിൻറ്റെ ലെഫ്റ്റ് ബട്ടൺ അമർത്തി ഈ ലൈനിനെ ഇവിടെ വച്ച് വലിക്കുമ്പോൾ,
12:09 സ്റ്റാർട്ടിങ്ങ് പോയിന്റ്റിൻറ്റെ ലെഫ്റ്റിലുള്ള ഭാഗം ബ്ലാക്ക് കൊണ്ടും കൂടാതെ ഏൻഡ് പോയിന്റിൻറ്റെ റൈറ്റിലുള്ള ഭാഗം അതായത് ഗ്രേഡിയൻറ്റിൻറ്റെ മറുവശം വൈറ്റ് കൊണ്ടും ഫിൽ ചെയ്യപ്പെടുന്നു.
12:26 കൂടാതെ വൈറ്റിൻറ്റെയും ബ്ലാക്കിൻറ്റെയും ഇടയിലുള്ള ഭാഗം ഗ്രേയുടെ വ്യത്യസ്ത സീരീസുകളെ കാണിക്കുന്നു , അതിനെ ഗ്രേഡിയൻറ്റ് എന്ന് വിളിക്കുന്നു.
12:38 കൂടാതെ എനിക്ക് ലോങ്ങ് ഗ്രേഡിയൻറ്റ് അല്ലെങ്കിൽ ഷോർട് ഗ്രേഡിയൻറ്റ് ഉണ്ടാക്കാനാകും.
12:44 വ്യത്യസ്ത gradient റ്റൂളുകളാണ് ഇവിടെയുള്ളത് കൂടാതെ ഞാൻ ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഗ്രേഡിയൻറ്റിനെ എടുക്കുന്നു.
12:56 ഇവിടെ വേറെയും കുറെ ഓപ്ഷനുകളുണ്ട്, അതായത് Radial ഉപയോഗിച്ച് നിങ്ങൾക്ക് സർക്കിൾ വരയ്ക്കാം.
13:04 നിങ്ങൾക്ക് ഉപയോഗിക്കാവുന്ന വേറെയും കുറെ ഓപ്ഷനുകളുണ്ട്.
13:10 ഈ റ്റൂളിൻറ്റെ ഓപ്ഷനുകളെ കുറിച്ച് എക്സ്പ്ലോർ ചെയ്യാവുന്നതാണ്
13:15 അതുകൊണ്ട് , ഞാൻ ഷേപ്പിനെ Linear ആക്കി സെറ്റ് ചെയ്യുന്നു എന്നിട്ടു ഇവിടെയുള്ള സ്ക്രാപ്പ് ലെയറിനെ ഡിലീറ്റ് ചെയ്യുന്നു.
13:25 ഞാനിപ്പോൾ ഇവിടെ Sky layerലാണ് വർക്ക് ചെയ്യുന്നത്, ഗ്രേഡിയൻറ്റിനെ ബ്ലാക്കിൽ നിന്നും വൈറ്റ് ആക്കി സെറ്റ് ചെയ്തിരിക്കുന്നു, അപ്പോൾ സുതാര്യതയിൽ നിന്നും ശരിക്കുള്ള ഇമേജ് തെളിഞ്ഞു വരും. എന്നിട്ടു ഞാൻ layer ഡയലോഗിലേക്കു തിരിച്ചുപോയി ലെയർ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടോ എന്ന് നോക്കുന്നു കാരണം ഞാൻ ഒറിജിനൽ ഇമേജിൽ പെയിൻറ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല.
13:54 എനിക്ക് layer maskപെയിൻറ് ചെയ്യണം.
13:59 കൂടാതെ ഇമേജിലേക്കു സൂം ചെയ്യാനായി Zoomറ്റൂൾ സെലക്ട് ചെയ്യുന്നു
14:04 ഇതിനു കുറച്ചു പ്രാക്ടീസ് ആവശ്യമുണ്ട്.
14:14 ഞാൻ ഈ പോയിൻറ്റിൽ തുടങ്ങുന്നു എന്നിട്ടു ഇവിടെ അവസാനിപ്പിക്കുന്നു.
14:20 എനിക്ക് ഗ്രേഡിയൻറ്റ് സ്ട്രൈറ്റ് ആയാണ് വേണ്ടത് കാരണം ഈ രീതിയിലുള്ള ഗ്രേഡിയൻറ്റ് എനിക്കാവശ്യമില്ലാത്ത തരത്തിലുള്ള ഇമേജിനെയാണ് തരുക.
14:32 സ്റ്റെപ് undo ചെയ്യാനായി ctrl + z അമർത്തുക
14:37 അതുകൊണ്ട്, ഞാൻ control കീ അമർത്തുന്നു കൂടാതെ സ്ലൈഡറിൻറ്റെ ചലനത്തെ 5 ഡിഗ്രി യിലേക്ക് ലിമിറ്റ് ചെയ്യുന്നു.
14:49 അതിനാൽ ഞാൻ ഇവിടെ നിന്നും ഈ പോയിൻറ് വരെ അത് ഉണ്ടാക്കാൻ തുടങ്ങുന്നു.
14:58 നിങ്ങൾ ഫുൾ ഇമേജിലേക്കു തിരിച്ചു പോകുമ്പോൾ , ഇതാണ് എൻറ്റെ ഗ്രേഡിയൻറ്റ് എന്ന് നിങ്ങൾക്ക് കാണാം.
15:06 കൂടാതെ ഞാൻ ലേയറുകൾ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ , ടോപ് ലെയറിൽ ഇമേജിൻറ്റെ മുകൾ ഭാഗം മാത്രം കാണാൻ ആകുന്നു കൂടാതെ ബാക്കിയുള്ളതൊക്കെ ബാക്ഗ്രൗണ്ടിലും.
15:23 പക്ഷെ ഇത് അത്ര കൺവിൻസിങ് ആയി എനിക്ക് തോന്നുന്നില്ല.
15:27 ഇത് കുറച്ചു ആർട്ടിഫിഷ്യൽ ആയി കാണുന്നു , അതുകൊണ്ട് എനിക്ക് ആകാശം അല്പം ബ്രൈറ്റ് ആക്കണം.
15:34 അത് ചെയ്യുന്നതിനായി,ആദ്യം എനിക്ക് layer mask ഡീആക്ടിവേറ്റ് ചെയ്യണം കൂടാതെ layer ഇൽ വർക്ക് ചെയ്യുന്നതിനായി അതിനെ ആക്ടിവേറ്റ് ചെയ്യണം. അല്ലാത്ത പക്ഷം ഞാൻ ലെയർ മാസ്കിൽ curves റ്റൂൾ ഉപയോഗിച്ചാൽ മതിയായിരുന്നു.
15:48 ലെയറിനു ചുറ്റുമുള്ള വൈറ്റ് ഫ്രെയിം ഉപയോഗിച്ച് നമ്മുക്ക് ആക്റ്റീവ് ലെയറുകളെ തിരിച്ചറിയാം.
15:56 അതുകൊണ്ട്, നമ്മുക്കിതിവിടെ പരീക്ഷിക്കാം.
15:59 ഇനി നമ്മുക്ക് ആകാശം ബ്രൈറ്റ് ആക്കണം ,അതുകൊണ്ട് ഞാൻ ഇതിനെ മുകളിലേക്ക് വലിക്കുന്നു.
16:12 ഇതെനിക്ക് കുറച്ചു കൺവിൻസിങ് ആയി തോന്നുന്നു കാരണം ആകാശം ബ്രൈറ്റ് ആണ് കൂടാതെ ആകാശത്തിനും കടലിനും ഇടയിൽ ഉണ്ടായിരുന്ന ആർട്ടിഫിഷ്യൽ ബോർഡർ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.
16:29 ഇത് വർക്ക് ആകുമെന്ന് എനിക്ക് തോന്നുന്നു.
16.32 അതുകൊണ്ട്, സ്കൈ ലെയറിനെയും കൂടാതെ അതിനു താഴെയുള്ള ലെയറുകളെയും തമ്മിൽ സ്വിച്ച് ചെയ്തുകൊണ്ട് നമുക്ക് ഇമേജിനെ താരതമ്യം ചെയ്യാം.
16:42 ഇപ്പോൾ നിങ്ങൾക്ക് വ്യത്യാസം കാണാം.
16:46 ഇതാണ് ഒറിജിനൽ ഇമേജ്.
16:50 ഈ ലെയറാണ് ന്യൂ സ്കൈ കൂടാതെ ഇതാണ് താഴെയുള്ള ന്യൂ ലാൻഡ്.
16:57 ലാൻഡിന് കുറച്ചു കൂടി കോൺട്രാസ്റ് ആകാമെന്ന് എനിക്ക് തോന്നുന്നു പക്ഷെ എനിക്കുറപ്പില്ല,അതുകൊണ്ട് എനിക്കിതു പരീക്ഷിച്ചു നോക്കണം.
17:07 അതുകൊണ്ട്, Landലെയറിൽ ഡബിൾ ക്ലിക്ക് ചെയ്യുക കൂടാതെ കൂടുതൽ കോൺട്രാസ്റ്റ് കിട്ടാനായി Overlay മോഡ് സെലക്ട് ചെയ്യുക. പക്ഷെ ഇത് തീർച്ചയായും കൂടുതലാണ് , അതുകൊണ്ട് ഞാൻ Opacityയെ താഴേക്ക് സ്ലൈഡ് ചെയ്യിക്കുന്നു.
17:25 ഇത് നല്ലതാണോ അല്ലെ? പക്ഷെ എനിക്കിതു നല്ലതായി തോന്നുന്നു.
17:33 ഇപ്പോൾ എനിക്ക് നാല് ലെയറുകളുണ്ട്.
17:36 Background, Landലെയർ, ഒരു Land copy കൂടാതെ layer mask ഉള്ള Sky. , ഒറിജിനൽ ഇമേജ് ഇനി ആവശ്യമില്ല.
17:50 കൂടാതെ എനിക്ക് ഇമേജിലെ വിവരങ്ങൾ ഒന്നും തന്നെ നഷ്ടപ്പെടുത്താതെ തന്നെ ഈ മൂല്യങ്ങൾ എല്ലാം മാറ്റാനാകും.
17:58 layers ഉപയോഗിക്കുന്നത് കൊണ്ടുള്ള അഡ്വാൻറ്റേജ് ഇതാണ്.
18:03 ഇനി അവസാനത്തെ ഭാഗമാണ് "cropping": നോർമാൻ 7:5 റേഷ്യോയിലേക്കാണ് ഇമേജ് ക്രോപ് ചെയ്യാൻ ആഗ്രഹിക്കുന്നത് കാരണം അയാളുടെ പ്രിൻറ്ററിൽ 7/5 ഇഞ്ച് പേപ്പർ ആണ് ഉപയോഗിക്കുന്നത്.
18:18 അതുകൊണ്ടു ,7:5 എന്ന ഒരു Fixed Aspect Ratio ചെയ്തു നോക്കാം.
18:27 എവിടെയാണ് ക്രോപ് ചെയ്യേണ്ടത് ? നോർമാൻ എവിടെയാണ് ക്രോപ് ചെയ്തതെന്ന് ഞാൻ മറന്നു പോയി.
18:34 അതുകൊണ്ടു നമ്മുക്കിവിടെയെന്നു തീരുമാനിക്കാം.
18:36 ഈ മരം ഉൾക്കൊള്ളിക്കണെമെന്ന് എനിക്ക് തോന്നുന്നു കൂടാതെ ഈ ഉണങ്ങിയ പുല്ലുകളും ഉൾക്കൊള്ളിക്കണം.
18:43 അതുകൊണ്ടു, ഞാൻ ഈ റൈറ്റ് കോർണറിൽ നിന്നും തുടങ്ങുന്നു എന്നിട്ടു Crop റ്റൂളിനെ മുകളിലോട്ടു വലിക്കുന്നു.
18:58 ഇത് നമ്മുടെ അഭിരുചിക്കനുസരിച്ചാണ് ചെയ്യേണ്ടത് അല്ലാതെ പഠിച്ചെടുക്കുന്നതിനായി ഒന്നുമില്ല.
19:06 Rule of Thirdsഉം ഉണ്ട് അവിടെ.
19:08 ഞാൻ ഇത് എടുക്കട്ടെ.
19:13 ഇവിടെ, ചാപ്പലിൻറ്റെ മുൻവശം ഒരു താല്പര്യമുള്ള ഒരു പോയിൻറ് ആണെന്ന് നിങ്ങൾക്ക് കാണാം.
19:20 കൂടുതൽ ആർട്ടിസ്റ്റിക് ആയ Golden sections ആണ് ഇവിടെയുള്ളത്, ഇത് സഹായകമാണെങ്കിലും എനിക്ക് തോന്നുന്നത് ഏറ്റവും നല്ലതു നിങ്ങളുടെ കണ്ണുകൾ തന്നെ ആണെന്നാണ്.
19:33 ഇത് വർക്ക് ആകുമെന്ന് എനിക്ക് തോന്നുന്നു.
19:37 എനിക്കു ഈ ഇമേജിനെ ഒരു JEPG ഇമേജ് ആയാണ് സേവ് ചെയ്യേണ്ടത്.
19:42 അതിനു മുൻപായി എനിക്കിതിനെ ഒരല്പം ഷാർപ് ചെയ്യേണ്ടതുണ്ട്.
19:47 ഞാൻ തിരുത്തലുകൾ ചെയ്യുന്നതിന് മുൻപുണ്ടായിരുന്ന ഷാർപ്പനിങ്ങിൻറ്റെ തെളിവുകൾ എല്ലാം പോയിരിക്കുന്നു.
19:55 hallows കാണുന്നതിനായി വൈറ്റ് ലൈനുകൾ ദൃശ്യമാണ്.
20:00 ഈ പ്രാവശ്യവും Filters, Enhance, Sharpen മോഡ് ഉപയോഗിക്കാമെന്ന് ഞാൻ കരുതുന്നു.
20:16 അടിസ്ഥാനപരമായി ഇത് ഒരു അൺഷാർപ്ഡ് മാസ്ക് ആണ് , പ്രീ-സെറ്റ് ആയ മൂല്യം ഉപയോഗിച്ച് ഇത് ഷാർപെൻ ചെയ്യുന്നു.
20:24 അൺഷാർപ്ഡ് മാസ്കിനെ കുറിച്ച് ഇനി വരാൻ പോകുന്ന ട്യൂട്ടോറിയലിൽ പറയുന്നതായിരിക്കും.
20:30 ഞാനിതൊരിക്കലും ഇതിനു വേണ്ടി ഉപയോഗിച്ചിട്ടില്ല, ഇത് ഞാൻ സ്വയം പഠിക്കേണ്ടിയിരിക്കുന്നു.
20:37 അതുകൊണ്ടു , ഇതിനെ കുറിച്ച് എനിക്ക് വിശദീകരിക്കാനാകും.
20:44 ഇതിവിടെ നല്ലതായി വർക്ക് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു.
20:50 എനിക്ക് പോയി ഇമേജ് സേവ് ചെയ്യാം.
21:02 ഞാൻ രസകരമായ ഒരു കാര്യമാണ് ടൈപ്പ് ചെയ്യുന്നത്.
21:10 ഓക്കേ. JPEG നു ഒന്നിലധികം ലെയറുകൾ ഉള്ള ഇമേജുകൾ കൈകാര്യം ചെയ്യാനാകില്ല അതിനാൽ ഇമേജിനെ ഇപ്പോൾ എക്സ്പോർട് ചെയ്തിരിക്കുന്നു കൂടാതെ ഇല്ല ലെയർ വിവരങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു.
21:22 GIMP ഒരു വാണിംഗ് തരുന്നു.
21:26 കൂടാതെ എനിക്ക് തോന്നുന്നു 85% ക്വാളിറ്റി നല്ലതാണെന്ന്.
21:31 ഫയൽ സൈസിൻറ്റെയും ഇമേജ് ക്വാളിറ്റിയുടെയും ഇടയിലുള്ള ഒരു നല്ല ഒത്തുതീർപ്പാണിത്.
21:39 ഇനി എനിക്ക് ബ്ലോഗിൽ ഷോ നോട്ടുകൾ ആയി ഇടുന്നതിനായി എൻറ്റെ ഇമേജ് ഷാർപെനിങ്ങിലേക്കും റീ സൈസിങ്ങിലേക്കും തിരിച്ചുപോകാം.
21:55 Image >> Scale Image ലേക്ക് പോകുക കൂടാതെ എനിക്ക് Width 600 പിക്സല്സ് വേണം.
22:08 അതിനെ Scale ചെയ്യുക.
22:11 കൂടാതെ ഇനി ഞാൻ വീണ്ടും ഷാർപെൻ ചെയ്യുന്നു. ഒരു ഇമേജിൽ ചെയ്യുന്ന കാര്യങ്ങളിൽ അവസാനത്തെ സ്റ്റെപ് ഷാർപെനിംഗ് ആയിരിക്കണം.
22:23 ഇത് ശരിക്കും അവസാനത്തെ സ്റ്റെപ് ആണ്.
22:33 നിങ്ങൾ മറ്റൊന്നും മാറ്റാതിരുന്നെങ്കിൽ മാത്രം ഈ അൽഗോരിതം ശരിക്കു വർക്ക് ചെയ്യും.
22:39 റീ സൈസിങ്ങും പാടില്ല.
22:41 ഇനി നമുക്കിത് നോക്കാം.
22:47 എനിക്ക് കുറച്ചുകൂടി ആകാമെന്ന് ഞാൻ കരുതുന്നു.
22:52 സാധാരണയായി ഒരേ എമൗണ്ടിൽ തന്നെ അവസാനിക്കുന്നു.
22:57 ഈ ഇമേജ് ഇപ്പോൾ കുഴപ്പമില്ല എന്ന് തോന്നുന്നു. ഞാൻ ഇതിനെ ".(dot)600" എന്ന് സേവ് ചെയ്യുന്നു, അതുകൊണ്ടു പിന്നീട് ഏതു ഇമേജ് ആണ് ബ്ലോഗിൽ ഇടേണ്ടതെന്നു എനിക്കറിയാനാകും.
23:20 നമുക്കിനി രണ്ടു ഇമേജുകൾ താരതമ്യം ചെയ്യാം
23:23 ഇതാണ് നോർമാൻ ഉണ്ടാക്കിയത് കൂടാതെ ഇത് ഞാൻ ഉണ്ടാക്കിയതും.
23:30 എൻറ്റെആകാശം തീർച്ചയായും നല്ലതാണ് കൂടാതെ കടലിൻറ്റെ ഭാഗത്തും ചാപ്പലിലും നോർമാൻ കുറച്ചു നല്ല വർക്ക് ചെയ്തതായി തോന്നുന്നു.
23:40 ഇതിൻറ്റെ ഒരു കോമ്പിനേഷൻ ഒരു വളരെ നല്ല ചിത്രമായിരിക്കും.
23:47 ഞാൻ ബ്രൈറ്റനിങ്ങിൽ കുറച്ചല്പം കൂടുതൽ ചെയ്തിരിക്കുന്നു എന്ന് തോന്നുന്നു.
23:54 സീ ലെയറിനെ ശരിയാക്കാനുള്ള എളുപ്പവഴി ആണ് ഞാൻ ഇനി പറയാൻ നോക്കുന്നത്.
24:00 ഒറിജിനൽ Background ലെയറിൻറ്റെ ഒരു കോപ്പി ഞാൻ ഉണ്ടാക്കുന്നു.
24:06 അതിനെ Sea എന്ന് റീ നെയിം ചെയ്യുന്നു.
24:10 ഇനി, ഞാൻ അതിനെ Land കോപ്പിക്കു മുകളിലായും Skyക്കു താഴേക്കായും വലിക്കുന്നു.
24:16 കൂടാതെ ഇതുകൊണ്ടു Sky ലെയറിനു മാറ്റമൊന്നും സംഭവിക്കുന്നില്ലെന്നും ലാൻഡ് ലെയറിലാണ് മാറ്റം വരുന്നെതെന്നും നിങ്ങൾക്ക് കാണാം.
24:25 പക്ഷെ ഞാൻ അതിനെ മാസ്ക് ചെയ്യും.
24:27 അത് ചെയ്യാനായി ഞാൻ ഒരു layer mask കൂട്ടിച്ചേർക്കുന്നു.
24:31 റൈറ്റ് ക്ലിക്ക് ചെയ്തു Add Layer Mask ചെയ്യുക കൂടാതെ ഇനി ഞാൻ ലെയറിൻറ്റെ ഒരു Grayscale copy എടുക്കുന്നു.
24:40 ഇപ്പോൾ ഇവിടെയുള്ള ഈ ലാൻഡ് ബ്രൈറ്റർ ആയതു നിങ്ങൾക്ക് കാണാം.
24:45 ഇതിവിടെ ഉണ്ടായിരുന്ന പോലെ ആയിരുന്നില്ല പക്ഷെ വെള്ളത്തിൽ വലിയ മാറ്റങ്ങൾ വന്നതായി നിങ്ങൾക്ക് കാണാം.
24:54 കൂടാതെ നമുക്കിനി ലെയർ മാസ്കിൽ കുറച്ചു വർക്ക് ചെയ്യാം.
24:58 Show Layer Mask ക്ലിക്ക് ചെയ്യുക.
25:01 നിങ്ങൾ അതിവിടെ കാണും കൂടാതെ Sky ഓഫ് ചെയ്യുക.
25:05 ഇനി ഞാൻ Curves റ്റൂൾ സെലക്ട് ചെയ്യുന്നു കൂടാതെ പിന്നെ ഞാൻ ലാൻഡ് കുറച്ചു ഡാർക്ക് ആകുന്ന രീതിയിൽ curves അഡ്ജസ്റ്റ് ചെയ്യുന്നു .
25:17 കടലും ആകാശവും കുറച്ചു ബ്രൈറ്റ് ആക്കുന്നു.
25:29 ഇനി നമ്മുക്ക് ഈ ഇമേജിൽ നോക്കാം.
25:33 Show Layer Mask അൺ ക്ലിക്ക് ചെയ്യുക.
25:39 അത് ലാൻഡിന് പ്രത്യേകിച്ച് വ്യത്യാസം ഒന്നുമില്ലാതെ തികച്ചും യോജിച്ചതാണെന്നു നിങ്ങൾക്കു കാണാം കൂടാതെ കടൽ കൂടുതൽ നല്ലതായിരിക്കുന്നു.
25:51 ഇനി ഞാൻ Sea ലെയർ സെലക്ട് ചെയ്യുമ്പോൾ കടൽ കൂടുതൽ നല്ലതായെന്നു നിങ്ങൾക്കു കാണാം.
25:59 ഇനി ഞാൻ Curves റ്റൂൾ ഉപയോഗിച്ച് ഇമേജിലെ മൂല്യങ്ങളെ മാറ്റുന്നു.
26:09 ഞാൻ അത് തീർച്ചയായും ചെയ്യേണ്ടിയിരിക്കുന്നു.
26:16 കടലിനു കുറച്ചു കൂടി കോൺട്രാസ്റ്റ് കൊടുക്കണം.
26:24 ഇതു പോലെ കുറച്ചു കൊടുക്കണം.
26:31 ഇവിടെയുള്ള സ്ലോപിൻറ്റെ ചെരിവിന് ഇമേജിൽ കോൺട്രാസ്റ്റ് കൂടുതലാണ്
26:37 ഹിസ്റ്റോഗ്രാമിൻറ്റെ ഈ ഭാഗം കടലിനുള്ളതായിരുന്നു.
26:41 അതുകൊണ്ടു, എനിക്കിവിടെ കോൺട്രാസ്റ്റ് കൂടുതലാണ്.
26:49 കൂടാതെ ശരിയായി ഫിറ്റ് ആകുന്നതുവരെ കർവ് അഡ്ജസ്റ്റ് ചെയ്യുക.
26:56 ഞാനിതു മുൻപേ പരീക്ഷിച്ചിട്ടില്ല; അതുകൊണ്ടു എനിക്കിതു കുറച്ചു പരീക്ഷിക്കണം.
27:10 ഇത് ഞാൻ നേരത്തെ ചെയ്തതിനേക്കാൾ നല്ലതാണെന്നു തോന്നുന്നു.
27:17 ഇനി നമ്മുക്ക് കടലിനും പാറകൾക്കും ഇടയിലുള്ള ബോർഡർ നോക്കാം.
27:24 അവിടെ മുൻപെ എനിക്ക് ഒരു വലിയ പ്രശ്നം ഉണ്ടായിരുന്നു.
27:28 അതിനാൽ , ഇത്തവണ എനിക്ക് hallows ഒന്നും കിട്ടിയിട്ടില്ല.
27:34 കൂടാതെ ഞാൻ ഇതിലേക്ക് സൂം ചെയ്യുമ്പോൾ,
27:41 നിങ്ങൾക്കു hallow പോലെ എന്തോ ഒന്ന് കാണാം പക്ഷെ അത് ഇവിടെയുള്ള ബീച്ചിലെ തിര ആകുന്നു .
27:51 അവിടെ ഹാലോ ഇല്ല.
27:56 എൻറ്റെ ആദ്യത്തെ ശ്രമങ്ങളിൽ, കര കടൽ കൂടാതെ ആകാശം എന്നിവക്കിടയിലുള്ള വ്യത്യാസം കൂടുതലാക്കാൻ ശ്രമിച്ചിരുന്നു.
28:05 ഞാൻ ചെയ്തത് ഒരല്പം കൂടിപ്പോയി.
28:08 പക്ഷെ ഇവിടെ ഈ രീതിയിൽ, ഇത് നല്ലതായി വർക്ക് ചെയ്യുമെന്ന് എനിക്ക് തോന്നുന്നു. അതിനാൽ ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ?
28:18 http://meetthegimp.org ഇൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
28:25 നിങ്ങൾക്കു ഒരു കമെൻറ്റ് അയക്കണമെങ്കിൽ info@meetthegimp.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
28:35 ഗുഡ് ബൈ. വീണ്ടും കാണാം.
28:41 ഈ സ്പോക്കൺ ട്യൂട്ടോറിയലിനു വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് പ്രജൂന വത്സലൻ.

Contributors and Content Editors

Sunilk